Month: April 2022
-
Kerala
ഒരിടവേളയ്ക്ക് ശേഷം വീണ്ടും കെ റെയിൽ സർവേ,സംഘർഷത്തിനിടെ പോലീസുകാർ പ്രവർത്തകരെ ബൂട്ടിട്ട് ചവിട്ടി
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കെ റെയിൽ സർവേ തുടങ്ങി. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ സംഘർഷമുണ്ടായി. പോലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പോലീസുകാർ പ്രവർത്തകരെ ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘർഷത്തിൽ പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രതിഷേധം ശക്തമായതോടെ കല്ലിടൽ നടപടികൾ നിർത്തിവച്ച് ഉദ്യോഗസ്ഥർ ഇവിടെനിന്നും മടങ്ങുകയും ചെയ്തു. കഴിഞ്ഞ മാസം അവസാനം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കരിച്ചാറയിൽ കല്ലിടൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്ത് കല്ലിടൽ പുനരാരംഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
Read More » -
NEWS
രോഗിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഒരു ഡോക്ടറെയും കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: രോഗിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണം കൊണ്ട് ഒരു ഡോക്ടറെയും കുറ്റക്കാരനാക്കാനാവില്ലെന്ന് സുപ്രീം കോടതി.ആരോഗ്യ പ്രശ്നങ്ങളെല്ലാം മാറി രോഗി സുഖമായി വീട്ടിലേക്ക് മടങ്ങുമെന്ന് ഒരു ഡോക്ടര്‍ക്കും ഉറപ്പ് നല്കാന് കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. ചികിത്സയിലിരിക്കെ തന്റെ ഭർത്താവ് മരിച്ചത് ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് ആരോപിച്ച് ദില്ലിയിലെ ഒരു വീട്ടമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോളായിരുന്നു ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് തന്റെ ഭര്‍ത്താവ് മരിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ഭാര്യയുടെ ആവശ്യം. എന്നാൽ ബഞ്ച് ഇത് തള്ളുകയായിരുന്നു.ഒരു രോഗിയുടെ ജീവനും ഗ്യാരന്റി നൽകാൻ ലോകത്ത് ഒരു ഡോക്ടർക്കും സാധിക്കില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
Read More » -
NEWS
തടി ലോറിയില്‍ ബൈക്ക് ഇടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര് മരിച്ചു
കൊച്ചി : പെരുമ്ബാവൂര്‍ പുല്ലുവഴിയില്‍ നിര്‍ത്തിയിട്ടിരുന്ന തടി ലോറിയില്‍ ബൈക്ക് ഇടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടു പേര് മരിച്ചു. പെരുമ്ബാവൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത്, വളയന്‍ചിറങ്ങര പി.വി പ്രിസ്റ്റേഴ്സ് ജീവനക്കാരന് വിമല്‍ എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ലോറിയില്‍ മുന്നറിയിപ്പ് ലൈറ്റ് ഇല്ലാതിരുന്നതായിരുന്നു അപകട കാരണം.
Read More » -
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്, ഹര്‍ജി ഇന്ന് പരിഗണിക്കും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നു ഹര്‍ജിയില്‍ അന്വേഷണസംഘം പറയുന്നു. <span;> ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ച് ക്രൈം ബ്രാഞ്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ആണ് അന്ന് ഉപാധികളോടെ ജാമ്യം നല്‍കിയത്. കേസിന്റെ വിസ്താരത്തില്‍ സാക്ഷി മൊഴികള്‍ ദിലീപ് അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. പ്രോസിക്യൂഷന് സാക്ഷിയിരുന്ന ദിലീപിന്റെ സഹോദരന് അനൂപുമായി അഭിഭാഷകന് ബി രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ജിന്സണ്, വിപിന്‍ലാല്‍ എന്നീ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പീച്ചി പൊലീസും ബേക്കല്‍ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിക്കളയുകയായിരുന്നു.…
Read More » -
ജഹാംഗീർപുരി: ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
രാജ്യതലസ്ഥാനത്തെ ജഹാംഗീർപുരിയിലെ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതിന് എതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹർജി പരിഗണിക്കുക. ജംഇയ്യത്തുൽ ഉലമ ഹിന്ദ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മുനിസിപ്പൽ നീക്കമെന്ന് കാട്ടിയാണ് പരാതി. സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടനാണ് പരാതി നൽകിയത്. അതേസമയം, സിപിഎം പിബി അംഗം വൃന്ദാ കാരാട്ടും വിഷയത്തിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ നടന്ന ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും പരാതി ലഭിച്ചു. ഇതിനിടെയിൽ ഏകപക്ഷീയമായ നടപടിയാണ് മുനിസിപ്പിൽ കോർപ്പറേഷൻറെ എന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന ഏകപ്രതീക്ഷയിലാണ് ജഹാംഗീർപുരിയിലെ താമസക്കാർ. അന്തിമ വിധി മറിച്ചായാൽ കൂടുതൽ ഒഴിപ്പിക്കൽ നടപടികൾ മുനിസപ്പൽ കോർപ്പറേഷൻറെ ഭാഗത്ത് നിന്നും ഉണ്ടാകും. സംഘർഷ സാഹചര്യം ഇല്ലെന്നും കോടതി ഉത്തരവുള്ളതിനാൽ കൂടുതൽ…
Read More » -
India
കോവിഡ്: ജനിതക ശ്രേണീകരണ പരിശോധന ആരംഭിച്ച് ഡൽഹി സർക്കാർ
കോവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നതിനു ജനിതക ശ്രേണീകരണ പരിശോധന ആരംഭിച്ച് ഡൽഹി സർക്കാർ. ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനോടകം 500 കോവിഡ് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ പുതിയ വകഭേദങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. വിദേശരാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള എക്സ് ഇ വകഭേദം ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയതായി കണ്ടെത്തിയ കോവിഡ് എക്സ് ഇ വകഭേദമാണോ കോവിഡ് കേസുകൾ ഉയരുന്നതിനു കാരണമെന്ന് വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. നിലവിൽ യുകെ, ചൈന, തായ്ലൻഡ് മുതലായ രാജ്യങ്ങളിലാണ് എക്സ് ഇ വകഭേദമുള്ളത്. ഏപ്രിൽ ആറിന് മുംബൈയിൽ റിപ്പോർട്ട് ചെയ്തത് എക്സ് ഇ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ട് ചെയ്ത സാംപിൾ പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒമിക്രോണ്‍ ബിഎ.1, ബിഎ.2 വകഭേദങ്ങൾ സംയോജിച്ചാണ് എക്സ് ഇ വകഭേദം ഉണ്ടാകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ അനുസരിച്ച് ഒമിക്രോണിന്റെ ബിഎ.2 വകഭേദത്തെക്കാൾ പത്തു ശതമാനം കൂടുതൽ രോഗവ്യാപനശേഷിയുള്ളതാണ്…
Read More » -
NEWS
ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനകം 1,11,319 കോവിഡ് കേസുകൾ
ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിനകം 1,11,319 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,55,83,220 ആയി. തൊട്ടുമുമ്പത്തെ ദിവസം 1,18,504 പുതിയ കേസുകളാണുണ്ടായിരുന്നത്. ഒരാഴ്ച മുമ്പ് പ്രതിദിനം 1.95 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒമിക്രോണിന്റെയും ഉപവകഭേദമായ ബിഎ2വിന്റെയും വ്യാപനമാണ് ദക്ഷിണ കൊറിയയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർത്തിയത്. മാർച്ച് പകുതിയോടെ ഇവയുടെ വ്യാപന തോത് കുറഞ്ഞുവരി കയാണെന്നാണ് അധികൃതരുടെ നിഗമനം. 166 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 21,520 ആയി. നിലവിൽ ഗുരുതരാവസ്ഥയിൽ 808 പേരാണുള്ളത്. രാജ്യത്ത് ജനസംഖ്യയുടെ 86.6 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചവരാണെന്നും ആകെ ജന സംഖ്യയുടെ 64.4 ശതമാനം ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
Read More » -
Crime
ദുബായിൽ ഇന്ത്യന്‍ ദമ്പതികളെ കൊന്ന പാക് യുവാവിന് വധശിക്ഷ
ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ 26കാരനായ പാക്കിസ്ഥാൻ സ്വദേശിക്ക് വധശിക്ഷ. മോഷണത്തിനിടെയിണ് കൊലപാതകം നടന്നത്. ദുബായ് അറേബ്യൻ റാഞ്ചസിലെ വി ല്ലയിൽ ഇന്ത്യൻ ദമ്പതികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ കൊന്ന കേസിലാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. 2020 ജൂൺ 17ലാണ് കേസിനാസ്പദമായ സംഭവം. ഷാർജയിൽ ബിസിനസ് നടത്തിയിരുന്ന ദമ്പതികളുമായി നേരത്തേതന്നെ പരിചയം സ്ഥാപിച്ചിരുന്ന പ്രതി വ്യക്തമായ ആസൂത്രണത്തോടെ മോഷണത്തിനായി വില്ലയിലെത്തുകയായിരുന്നു. ദമ്പതികളുടെ മുറിയിൽ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കൾ തിരയുന്നതിനിടയിൽ ഹിരൺ ആദിയ ഉണർന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. നിലവിളികേട്ടെത്തിയ 18 വയസുള്ള മകളാണ് രക്തത്തിൽ കുളിച്ചനിലയിൽ മാതാപിതാക്കളെ കണ്ടത്. അലാറം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോൾ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷ പ്പെട്ടിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ വില്ലയിൽനിന്ന് 1000 മീറ്റർ അകലെയായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി.…
Read More » -
NEWS
ഇങ്ങനെയുമുണ്ടോ ആളുകൾ; കേരളത്തിൽ ആനയെ മതം മാറ്റാൻ ശ്രമിച്ചെന്ന വിചിത്രവാദവുമായി ഉത്തരേന്ത്യൻ സംഘപരിവാറുകാർ!!
കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ വിദ്വേഷ പ്രചാരണത്തിന്റെ ആയുധമാക്കി ഉത്തരേന്ത്യന്‍ സംഘപരിവാർ. മലപ്പുറം കീഴുപറമ്ബില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് പിതാവും മകനും അത്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ ആണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈസുകള്‍ വിദ്വേഷ പ്രാചരണത്തിന് ഉപയോഗിക്കുന്നത്. ആനക്ക് മാംസം നല്കി മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.നിരവധി പേരാണ് വിദ്വേഷ പ്രചാരണം വിശ്വസിച്ച് പോസ്റ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. അരീക്കോടിനടുത്ത് കീഴുപറമ്ബ് പഞ്ചായത്തിലെ പഴംപറമ്ബില്‍ തളച്ചിട്ട കൊളക്കാടന്‍ മിനി എന്ന ആനയുടെ അടുത്ത് പിതാവും മകനും തേങ്ങ കൊടുക്കാനെത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.ആനക്ക് നല്കാന് തേങ്ങയുമായി എത്തിയ പിതാവും മകനും ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിതാവാണ് ആദ്യം തേങ്ങ നല്‍കിയത്. തുടര്‍ന്ന് മകന് തേങ്ങ കൊടുക്കുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. പിതാവ് ഉടന്‍ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ രണ്ടുപേരും തെറിച്ച് വീഴുകയും ചെയ്തു. 2021 നവംബറില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. …
Read More » -
NEWS
നിങ്ങൾ ബുദ്ധിമാനോ അതോ വിഡ്ഡിയോ…? സ്വയം തീരുമാനിക്കുക
വാർദ്ധ്യക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അല്പം തയാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിനുമുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരും ഒക്കെയായി ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. ഈ ഘട്ടത്തിൽ പലരുടെയും ജീവിതപങ്കാളിയും പ്രതിക്ഷിക്കുന്നതിനു മുൻപ് കടന്നു പോയെന്നു വരാം. അപ്പോഴാണ് ഏകാന്തതയും ശൂന്യതും പിടിമുറുക്കുന്നത്. അതുകൊണ്ടു ആദ്യത്തെ പാഠം ഇതാണ്. ഏകാന്തതയെ സ്നേഹിച്ചു ഒറ്റയ്ക്ക് സന്തോഷമായി ജീവിക്കാൻ പഠിക്കുക. വാർദ്ധക്യമേറുന്തോറും സമൂഹം നിങ്ങളെ മറന്നു തുടങ്ങും. ഏതു മഹാനായിരുന്നെങ്കിലും, വയസ്സായി കഴിഞ്ഞാൽ നിങ്ങൾ മറ്റു വൃദ്ധരിൽ ഒരുവനായിക്കഴിഞ്ഞു. ഇതുവരെയുണ്ടായിരുന്ന പ്രശസ്തിവലയമെല്ലാം ഇല്ലാതാകും. . മറ്റുള്ളവർക്ക് മുൻഗണന കൊടുത്തുകൊണ്ട് ഒരു മൂലയിലേക്ക് മാറിനിൽക്കാൻ മാനസികമായി തയാറെടുക്കണം. കഴിയുമെങ്കിൽ പിന്നാലെ വരുന്നവരുടെ ആരവവും, കാഴ്ചപ്പാടുകളും കൗതുകത്തോടെ നോക്കിക്കാണുക. മുറുമുറുപ്പും അസൂയയും ഒക്കെ അതിജീവിക്കുന്നർ ഭാഗ്യവാന്മാർ. ഇതാണ് രണ്ടാമത്തെ ഏറ്റവും…
Read More »