Month: April 2022

  • Crime

    ഡി.വൈ.എഫ്.ഐ. സെമിനാറിനെത്തിയില്ലെങ്കില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ‘ഫൈന്‍’; എഡിഎസ് അംഗത്തിന്റെ ശബ്ദസന്ദേശം വിവാദത്തില്‍

    പത്തനംതിട്ട: ഡിവൈഎഫ്ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് ഫൈൻ. പത്തനംതിട്ട ചിറ്റാർ പഞ്ചായത്തിലെ പത്താം വാർഡിലെ കുടുംബശ്രീ വാട്സ് ആപ്പ് ഗ്രൂപ്പിലെ ശബ്ദ സന്ദേശമാണ് വിവാദത്തിലായത്. വാർഡിലെ എ ഡി എസ് അംഗമാണ് ശബ്ദ സന്ദേശം അയച്ചത്. പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാത്തവർക്ക് 100 രൂപ ഫൈൻ ഉണ്ടെന്നാണ് സന്ദേശം. എന്നാൽ, പ്രചരിക്കുന്ന ശബ്ദം വ്യാദമാണെന്നാണ് സിപിഎം വിശദീകരണം. അടുത്തയാഴ്ച പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ലിംഗ പദവിയും ആധുനിക സമൂഹമെന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപകമായി സിപിഎം പരിപാടികളിൽ കുടുംബശ്രീ അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളേയും ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നുവെന്ന വിമർശനങ്ങൾ നിലനിക്കുമ്പോഴാണ് സമാനമായ സംഭവം ചിറ്റാറിലുമുണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പങ്കെടുക്കുന്ന സെമിനാറിൽ പങ്കെടുക്കാന്‍ സെറ്റ് സാരിയും മറൂൺ ബ്ലൗസും ധരിച്ച് എത്തണമെന്നാണ് ശബ്ദ സദേശത്തിലൂടെ എ ഡി എസ് അംഗം ആവശ്യപ്പെടുന്നത്. എല്ലാ കുടുംബശ്രീയിൽ നിന്നും അഞ്ച് പേർ…

    Read More »
  • Crime

    ദിലീപിൻ്റെ ജാമ്യം റദ്ദാക്കല്‍: മുദ്രവെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് കൈമാറി ക്രൈംബ്രാഞ്ച്

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറി. വിചാരണ കോടതി, ഹര്‍ജി ഈ മാസം 26 ന് പരിഗണിക്കാന്‍ മാറ്റി. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം അന്ന് ഫയല്‍ ചെയ്യണം. അതേസമയം, ദിലീപിന്റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്നു ഹര്‍ജിയില്‍ അന്വേഷണസംഘം പറയുന്നു. അതേസമയം, ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസില്‍ അന്വേഷണ സംഘം യോഗം ചേരുകയാണ്. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി എസ്…

    Read More »
  • NEWS

    എന്‍ട്രി ഫീയും ഇന്‍സ്റ്റാളേഷന്‍ ചാര്‍ജുകളും ഒഴിവാക്കി ജിയോ ഫൈബര്‍

    ന്യൂഡല്‍ഹി: പോസ്റ്റ്പെയ്ഡ് ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കുള്ള എന്‍ട്രി ഫീയും ഇന്‍സ്റ്റാളേഷന്‍ ചാര്‍ജുകളും ഒഴിവാക്കി ടെലികോം ഓപ്പറേറ്റര്‍ ജിയോ. ജിയോ ഫൈബര്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി കമ്പനി പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ചു. ആറ് വിനോദ ആപ്പുകളിലേക്കുള്ള ആക്സസ് ലഭിക്കുന്നതിന് കുറഞ്ഞ മൂല്യമുള്ള പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ നല്‍കാനുള്ള ഓപ്ഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ജിയോഫൈബര്‍ പോസ്റ്റ്പെയ്ഡ് കണക്ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് ബോക്സ്, സെറ്റ്-ടോപ്പ് ബോക്സ്, ഇന്‍സ്റ്റാലേഷന്‍ എന്നിവ സൗജന്യമായി ലഭിക്കുമെന്ന് ജിയോ പ്രസ്താവനയില്‍ പറഞ്ഞു. പുതിയ പ്ലാനുകള്‍ക്ക് കീഴില്‍, പ്രതിമാസം 399 രൂപയും 699 രൂപയും വിലയുള്ള ഇന്റര്‍നെറ്റ് പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 രൂപ അധികമായി നല്‍കി ആറ് വിനോദ ആപ്പുകളിലേക്കും 200 രൂപ അധികമായി നല്‍കി 14 ആപ്പുകളിലേക്കും പ്രവേശനം നേടാനുള്ള ഓപ്ഷന്‍ ജിയോ നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ പണമടയ്ക്കാനുള്ള ഓപ്ഷന്‍ നല്‍കിക്കൊണ്ട് കമ്പനി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ഇളവ് വരുത്തി.

    Read More »
  • NEWS

    കെഎസ്ആർടിസി ബസിലെ പീഡനശ്രമം; ഡ്രൈവർ ഷാജഹാൻ 10 കേസുകളിൽ പ്രതി

    പത്തനംതിട്ട: കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ പീഡനശ്രമം നടത്തിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ ഷാജഹാന്‍, ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെന്ന് വിവരം. ജില്ലയിലെ നാല് സ്‌റ്റേഷനുകളിലായി പത്തു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷാജഹാനെന്നാണ് വിവരം.ചിറ്റാര്‍ സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു കേസുകളും, പത്തനംതിട്ട സ്റ്റേഷന്‍ പരിധിയില്‍ രണ്ടും കോന്നിയില്‍ ഒന്നും ഈരാറ്റുപേട്ട സ്റ്റേഷന്‍, റാന്നി പെരുനാട് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഓരോ കേസുമാണ് ഷാജഹാനെതിരെ നിലവിലുള്ളത്.ഒരു കേസില്‍ ഷാജഹാന്‍ ശിക്ഷിക്കപ്പെട്ടതായും വിവരമുണ്ട്. യാത്രക്കാരിയുടെ പരാതി വിവാദമായതോടെയാണ് ഇയാളുടെ പേരില്‍ നിലവിലുള്ള കേസുകളും, ആരോപണങ്ങളും പുറത്തുവന്നത്.ഇയാളെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    ബൃന്ദ കാരാട്ടിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ

    തൃശ്ശൂർ: ദില്ലി ജഹാംഗീര്‍ പുരിയിൽ സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഇടപടലിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. കേരളത്തില്‍ പാവങ്ങളുടെ പറമ്ബിലും അടുക്കളയിലും കെ-റെയില്‍ കുറ്റികള്‍ ഇടുമ്ബോള്‍ അതിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ബൃന്ദാ കാരാട്ട്. അവരാണ് ഡല്‍ഹിയില്‍ വലിയ പോരാട്ടം നടത്തിയെന്ന് സഖാക്കള്‍ തള്ളി മറിക്കുന്നത്- പദ്മജ പരിഹസിച്ചു. രാജ്യമെമ്ബാടും ബിജെപിയെ നേരിടുന്നത് കോണ്‍ഗ്രസ് തന്നെയാണ്, അല്ലാതെ സിപിഎം അല്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ രാജ്യമെമ്ബാടും ഓടിനടന്ന് നിരന്തരം പോരാടുമ്ബോള്‍ അതിനെ പരിഹസിക്കുന്ന സഖാക്കള്‍ ഇപ്പോള്‍ വൃന്ദാ കാരാട്ടിനെ ഉയര്‍ത്തിക്കാട്ടി സ്വയം പരിഹാസമേറ്റു വാങ്ങുന്നു. പദ്മജ ഫേസ്ബുക്കില്‍ കുറിച്ചു.

    Read More »
  • NEWS

    മാധ്യമ പ്രവര്‍ത്തകന്‍  രാമചന്ദ്രന്‍  അന്തരിച്ചു

    തിരുവനന്തപുരം ; മാധ്യമ പ്രവര്‍ത്തകന്‍ കൂടിയേടത്ത് രാമചന്ദ്രന്‍ (റാംജി,61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഏഷ്യാനെറ്റ്‌, റിപ്പോര്‍ട്ടര്‍ ടി. വി. എന്നീ മാധ്യമങ്ങളുടെ കുവൈത്ത്‌ പ്രതിനിധിയായി പ്രവര്‍ത്തിച്ച റാം കുവൈത്ത്‌ എയര്‍ വെയ്സില്‍ എഞ്ചിനീയര്‍ ആയിരുന്നു.കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്ഥാപക ജനറല്‍ കണ്‍വീനറുമായിരുന്നു അദ്ദേഹം. ഭാര്യ ഉഷ. മക്കള്‍ ദേവിക, വിനായക് .

    Read More »
  • Business

    ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ

    രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്സി) കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആര്‍ബിഐ. രാജ്യത്തെ ബാങ്കുകളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഒരേ പോലെ നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നടപടി. പുതിയ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അപ്പര്‍ ലെയര്‍ എന്‍ബിഎഫ്സികള്‍ക്ക് വായ്പകള്‍ നല്‍കുന്നതിന് ആര്‍ബിഐ പരിധി നിശ്ചയിച്ചുണ്ട്. ഒരു പ്രത്യേക സ്ഥാപനത്തിന് എന്‍ബിഎഫ്സിയുടെ ക്യാപിറ്റല്‍ ബേസിന്റെ 20 ശതമാനം മാത്രമേ വായ്പ നല്‍കാന്‍ സാധിക്കു. അതില്‍ കൂടുതല്‍ ( 5 ശതമാനം വരെ) വായ്പ അനുവദിക്കുന്നതിന് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. ഒരു ഗ്രൂപ്പിനാണെങ്കില്‍ 25 ശതമാനം വരെയും ബോര്‍ഡിന്റെ അനുമതിയോടെ 35 ശതമാനം വരെയും വായ്പ അനുവദിക്കാം. അതേ സമയം അടിസ്ഥാന സൗകര്യ വികസനത്തിനായി 25 ശതമാനം വരെയും, ടയര്‍-1 ക്യാപിറ്റലില്‍ നിന്ന് 5 ശതമാനം അധികവും വായ്പ അനുവദിക്കാം. പരിധി ലംഘിക്കുന്ന എന്‍ബിഎഫ്സികള്‍ക്കുമേല്‍ ആര്‍ബിഐ നടപടിയെടുക്കും. മിഡ്-ലെയര്‍, ബേസ്-ലെയര്‍ എന്‍ബിഎഫ്സികളുടെ പ്രവര്‍ത്തനങ്ങളിലും ആര്‍ബിഐ നിയന്ത്രണങ്ങള്‍…

    Read More »
  • Business

    10 വര്‍ഷത്തിനിടയിലെ വമ്പന്‍ തിരിച്ചടി നേരിട്ട് നെറ്റ്ഫ്‌ലിക്‌സ്; 100 ദിവസത്തിനുള്ളില്‍ 2,00,000 വരിക്കാരെ നഷ്ടമായി

    പത്ത് വര്‍ഷത്തിനിടയിലെ വമ്പന്‍ തിരിച്ചടി നേരിട്ട് ഒടിടി സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഇതുപ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ഏതാണ്ട് 100 ദിവസത്തിനുള്ളില്‍ നെറ്റ്ഫ്‌ളിക്‌സിന് 2,00,000 വരിക്കാരുടെ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നേരിടുന്ന ഏറ്റവും വലിയ തകര്‍ച്ചയാണ് ഇത്. വരിക്കാരുടെ എണ്ണം കുറഞ്ഞതായി കമ്പനി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരി വിപണിയിലും വലിയ തിരിച്ചടിയാണുണ്ടായത്. നെറ്റ്ഫ്‌ലിക്‌സിന് ഓഹരി മൂല്യത്തിന്റെ നാലിലൊന്ന് നഷ്ടമായി. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യയിലെ തങ്ങളുടെ സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതാണ് തകര്‍ച്ചയുടെ ഒരു കാരണം എന്ന് നെറ്ഫ്‌ലിക്‌സ് വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്ന് പിന്മാറാനുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ 7,00,000 വരിക്കാരുടെ കുറവാണ് നെറ്റ്ഫ്‌ളിക്‌സിന് ഉണ്ടായത്. ചൈനയില്‍ തുടങ്ങി ആറ് വര്‍ഷം മുന്‍പ് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വളര്‍ന്ന നെറ്റ്ഫ്‌ലിക്‌സിന് ആദ്യമായാണ് ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വരുന്നത്. ആദ്യപാദത്തില്‍ 1.6 ബില്യണ്‍ ഡോളറിന്റെ അറ്റാദായം…

    Read More »
  • NEWS

    ആദ്യരാത്രിയെ ഭയം;നവവരൻ നദിയിൽ ചാടി ജീവനൊടുക്കി

    വിജയവാഡ:ആന്ധ്രാപ്രദേശിലെ പാല്‍നാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാറിന്റെയും (32) ഗുണ്ടൂര്‍ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുടെയും വിവാഹം ഏപ്രില്‍ 11നായിരുന്നു. 16ന് ആദ്യരാത്രിയും വിവാഹ ആഘോഷവും നടത്താന്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു തീരുമാനിക്കുകയും ചെയ്തു.12ന് വരനും സംഘവും ഗുണ്ടൂരിലെത്തി.ഗുണ്ടൂരിലെത്തിയ കിരണ്‍ കുമാര്‍ ഇപ്പോള്‍ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കടന്നുകളയുകയായിരുന്നു. വളരെ നേരമായിട്ടും കിരണിനെ കാണാത്തതിനെ തുടര്‍ന്ന് ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് അന്വേഷണത്തിലാണ് കൃഷ്ണ നദിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയത്.വിവരം കിരണിന്റെ മാതാപിതാക്കളെ അറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു.തുടർന്നാണ് മകന്‍ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞത്. തടേപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • Business

    നിര്‍ണ്ണായക പ്രഖ്യാപനവുമായി ടാറ്റ സ്റ്റീല്‍; റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുന്നു

    റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ കമ്പനിയായ ടാറ്റ സ്റ്റീല്‍. റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ കമ്പനിയായ ടാറ്റ സ്റ്റീല്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയും റഷ്യയും സൗഹൃദത്തോടെയാണ് മുന്നോട്ടുപോകുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരേ വിലക്കുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ഇന്ത്യ റഷ്യയില്‍ നിന്നുള്ള പെട്രോളിയം ഇറക്കുമതി കൂട്ടുകയാണ് ചെയ്തത്. വിലക്കുകള്‍ക്കിടെ ഇന്ത്യയും റഷ്യയും അടുക്കുന്നതിനെതിരേ യുഎസും രംഗത്തെത്തിയിരുന്നു. ‘ടാറ്റാ സ്റ്റീലിന് റഷ്യയില്‍ പ്രവര്‍ത്തനങ്ങളോ ജീവനക്കാരോ ഇല്ല. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്,’ ടാറ്റ സ്റ്റീല്‍ പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ ഇന്ത്യ, യുകെ, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലെ എല്ലാ സ്റ്റീല്‍ നിര്‍മാണ സൈറ്റുകളും റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിന് അസംസ്‌കൃത വസ്തുക്കളുടെ ബദല്‍ വിതരണക്കാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് ടാറ്റ സ്റ്റീല്‍ പറഞ്ഞു. നിലവില്‍ നിരവധി ആഗോള കമ്പനികള്‍ റഷ്യക്കെതിരേ നിലപാടെടുക്കുകയും വ്യാപാരം നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 13ന് ഇന്ത്യയിലെ ടെക് ഭീമനായ ഇന്‍ഫോസിസ് റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. നിരവധി ആഗോള ഐടി,…

    Read More »
Back to top button
error: