Month: April 2022
-
Business
വൈദ്യുത വാഹനങ്ങളില്‍ തീപിടുത്തം; കൂടുതല്‍ സുരക്ഷയ്ക്കായി ബാറ്ററി മാദണ്ഡങ്ങള്‍ കേന്ദ്രം പരിഷ്‌കരിക്കുന്നു
വൈദ്യുത വാഹനങ്ങളില്‍ തീപ്പിടുത്തങ്ങളുണ്ടാകുന്ന വാര്‍ത്തകള്‍ പതിവാകുന്നതോടെ ഇതിന് പരിഹാരം കാണാനൊരുങ്ങുകയാണ് കേന്ദ്രം. ഇവി വാഹനങ്ങളുടെ ബാറ്ററി പ്രശ്‌നങ്ങളാണ് അപകടകാരണമെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. അതിനാല്‍ ഇവി ബാറ്ററികള്‍ക്കുള്ള മാദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. ബാറ്ററിയുടെ ഗുണനിലവാരമടക്കം സര്‍ക്കാര്‍ പരിഗണനയിലാണ്. ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനങ്ങളടക്കം ഉള്‍പ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇന്ധനവില കുതിച്ചുയരുന്നതിനാല്‍ ആളുകള്‍ കൂടുല്‍ ഇലക്ട്രിക് വാഹനങ്ങളോട് അടുക്കുകയാണ്. എന്നിരുന്നാലും ഇവി വാഹനങ്ങളുടെ അപകടങ്ങള്‍ ആളുകളെ ഇവ വാങ്ങുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ്. വിപണിയിലെ ആദ്യത്തെ ഇവി സ്‌ക്കൂട്ടര്‍ നിര്‍മാതാക്കളായ ഒക്‌നോവ ഇതിനോടകം 3215 വാഹനങ്ങളാണ് വിപണിയില്‍ നിന്നും തിരിച്ച് വിളിച്ചിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇവി സ്‌ക്കൂട്ടറുകള്‍ക്ക് ഇറക്കുമതി ബാറ്ററികളാണ് ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇവി വാഹനങ്ങളുടെ അപകടങ്ങളില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ബെംഗളൂരുവില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനോടും സെന്റര്‍ ഓഫ് ഫയര്‍ എക്‌സ്‌പ്ലോസീവ് ആന്‍ഡ് എണ്‍വിയോണ്‍മെന്റ്…
Read More » -
ഇടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന
കൊച്ചി: സംസ്ഥാനത്ത സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 രൂപയായി. 15 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4930 രൂപയായി. തിങ്കളാഴ്ച 39,880 രൂപയിലെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച 560 രൂപ ഇടിഞ്ഞു. തുടര്‍ന്ന് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു. ഏപ്രില്‍ 4നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. പവന് 38,240 രൂപയായിരുന്നു അന്ന് വില.
Read More » -
NEWS
ഇന്ത്യ-യുഎഇ വ്യാപാര കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുന്നു. മെച്ചപ്പെടുത്തിയ വിപണി പ്രവേശനവും കുറഞ്ഞ താരിഫുകളും ഉള്‍പ്പെടെ ഇന്ത്യന്‍, യുഎഇ ബിസിനസുകള്‍ക്ക് ഈ കരാര്‍ കാര്യമായ നേട്ടങ്ങള്‍ നല്‍കും. ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) മെയ് ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് വിദേശ വ്യാപാര സഹമന്ത്രി താനി അല്‍ സെയൂദി ട്വിറ്ററില്‍ അറിയിച്ചു. ഫെബ്രുവരി 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ നടന്ന വെര്‍ച്വല്‍ ഉച്ചകോടിയിലാണ് ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രമായ വ്യാപാര കരാറായ സിഇപിഎ ഒപ്പിട്ടത്. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും കരാറില്‍ ഒപ്പുവെക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന്…
Read More » -
Business
ടാറ്റ എല്‍എക്സ്സിയുടെ അറ്റലാഭം നാലാംപാദത്തില്‍ 38.9% ഉയര്‍ന്നു
ന്യൂഡല്‍ഹി: ടെക്നോളജി സേവന കമ്പനിയായ ടാറ്റ എല്‍എക്സ്സിയുടെ അറ്റലാഭം നാലാംപാദത്തില്‍ 38.9 ശതമാനം ഉയര്‍ന്ന് 160 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 115.16 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം. വരുമാനം 31.5 ശതമാനം ഉയര്‍ന്ന് 681.73 കോടി രൂപയിലുമെത്തി. 2021 മാര്‍ച്ചില്‍ വരുമാനം 518.39 കോടി രൂപയായിരുന്നു. 2021-22 വര്‍ഷത്തെ ടാറ്റ എല്‍എക്സ്സിയുടെ അറ്റ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 368.12 കോടി രൂപയില്‍ നിന്നും 49.3 ശതമാനം ഉയര്‍ന്ന് 549.67 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 2020-21 വര്‍ഷത്തെ 1,826.15 കോടി രൂപയില്‍ നിന്നും 35 ശതമാനം ഉയര്‍ന്ന് 2,470.79 രൂപയിലുമെത്തി. ബിസിനസ് യൂണിറ്റുകള്‍, വ്യവസായങ്ങള്‍, വിവധ പ്രദേശങ്ങളിലേക്കുള്ള വ്യാപാനം എന്നിങ്ങനെ കമ്പനിയുടെ ചരിത്രത്തിലെ വളര്‍ച്ചയുടെ ഏറ്റവും ശക്തമായ വര്‍ഷമാണിത്. 2020-21-നെ അപേക്ഷിച്ച് കമ്പനിയുടെ ഹെല്‍ത്ത് കെയര്‍ ബിസിനസ്സ് 72.4 ശതമാനമാണ് വളര്‍ച്ച നേടി. പത്ത് രൂപയുടെ മൂല്യമുള്ള ഓരോ ഓഹരിയ്ക്കും 42.50 രൂപ ലാഭവിഹിതമാണ് കമ്പനി…
Read More » -
NEWS
പത്തനാപുരത്ത് വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ക്ക് പരിക്ക്
പത്തനാപുരം: ആവണീശ്വരം കാഞ്ഞിരത്തുംമൂട്ടില്‍ വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് 20 പേര്‍ക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
NEWS
ടൂറിസ്റ്റ് ബസ് മോഷണം പോയി;ഉടമയെ പൊക്കി പൊലീസ്
പുനലൂർ: വിഷു ദിനത്തിൽ കുളത്തൂപ്പുഴയില്‍ നിന്ന് മോഷണം പോയ ടൂറിസ്റ്റ് ബസ് അന്വേഷിച്ചു പോയ പോലീസ് ഒടുവിൽ ഉടമയെ തന്നെ അറസ്റ്റ് ചെയ്തു. പരാതി നല്‍കി തങ്ങളെ കബളിപ്പിച്ചതിനാണ് ബസ് ഉടമക്കെതിരെ പൊലീസ് കേസെടുത്തത്. കുളത്തൂപ്പുഴ സ്വദേശിയായ സുഭാഷ് കുമാര്‍ തന്‍റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് വിഷു ദിനത്തില്‍ മോഷണം പോയതായി കാട്ടിയാണ് കുളത്തൂപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് നടത്തിയ തിരച്ചിലില്‍ കഴിഞ്ഞദിവസം കരവാളൂരിനുസമീപം മാത്രയില്‍ നിന്ന് ബസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രദേശവാസിയായ യുവാവില്‍ നിന്നും ബസുടമ കടം വാങ്ങിയ തുക കാലാവധി കഴിഞ്ഞിട്ടും മടക്കി നല്‍കാത്തതിന്‍റെ ഭാഗമായി ബസ് പിടിച്ചിട്ടതാണെന്ന് വ്യക്തമായി. പ്രദേശത്തേക്ക് ഓട്ടം എത്തിയ ബസ് യുവാവും സംഘവും തടയുകയും ജീവനക്കാര്‍ ബസ് അവിടെയിട്ട് മടങ്ങുകയുമായിരുന്നു. തുടര്‍ന്നാണ് ബസ് മോഷണം പോയെന്ന് കാട്ടി ഉടമ പൊലീസില്‍ പരാതി നല്‍കിയത്.
Read More » -
India
ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ തുടരും,സ്റ്റേ അവഗണിച്ചുകൊണ്ടുളള പൊളിക്കൽ നടപടി തുടർന്നത് ഗുരുതരം
ഡൽഹിയിലെ ജഹാംഗീർപുരിയിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ സ്റ്റേ തുടരും. പ്രദേശത്ത് തൽസ്ഥിതി തുടരണമെന്ന സുപ്രീം കോടതിയുടെ സ്റ്റേ അവഗണിച്ചുകൊണ്ടുളള പൊളിക്കൽ നടപടി തുടർന്നത് ഗുരുതരമാണെന്നും കോടതി വിലയിരുത്തി. കേസ് രണ്ടാഴ്ച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ജഹാംഗീർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് നടത്തിയ കുടിയൊഴിപ്പിക്കലിനെതിരായ നൽകിയ ഹർജികൾ പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജംഇയ്യത്തുൽ ഉലമാ ഇ ഹിന്ദിന്റെതാണ് രണ്ട് ഹർജികളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ബിജെപി ഭരിക്കുന്ന കോർപ്പറേഷന്റെ നടപടി ഒരു സമുദായത്തെ ലക്ഷ്യമിടുന്നതാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജസ്റ്റിസ് എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഡൽഹി മുനിസിപ്പൽ കോർപറേഷൻറെ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ഹർജി നൽകിയത്. മുതിർന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപിൽ സിബലും ദുഷ്യന്ത് ദവേയുമാണ് ഹർജിക്കാർക്കായി കോടതിയിൽ ഹാജരായത്. ഹനുമാൻ ജയന്തി ഘോഷയാത്ര വർഗീയ സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെയാണ് ജഹാംഗീർപുരിയിൽ…
Read More » -
NEWS
ഈദുല്‍ ഫിത്തര്‍ ; ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാക്കൂലിയില്‍ വന്‍ വര്‍ധനവ്
ദുബായ് : ഈദുല്‍ ഫിത്തര്‍ അവധി അടുത്തെത്തിയതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രാക്കൂലിയില്‍ വന്‍ വര്‍ധനവ്.മെയ് ഒന്ന് മുതല്‍ അഞ്ചുവരെയാണ് ഈദ് അവധി.നാട്ടിലേക്ക് പോകാനുള്ള വന്‍തിരക്ക് കണക്കിലെടുത്ത് ഈ ദിവസങ്ങളില്‍ നാല്‍പ്പത് മുതല്‍ അറുപത് ശതമാനം വരെയാണ് നിരക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്. യുഎഇയിൽ നിന്ന് കൊച്ചി,കോഴിക്കോട്,കണ്ണൂര്‍,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് 2000 ദിര്‍ഹം അഥവാ ഏകദേശം 42000 രൂപ നിലവാരത്തിലെത്തിയേക്കുമെന്നാണ് സൂചനകൾ.എന്നാല്‍ ദുബായ്-മുംബൈ റൂട്ടില്‍ ഇത് 28500 രൂപയാണ്.ശ്രീലങ്കയിലേക്കും കേരളത്തിലേക്കുള്ളതിനേക്കാൾ പകുതി ചാർജ് മാത്രമാണ് ഉള്ളത്.
Read More » -
Kerala
കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിംഗ് മേക്കറെന്നു ഇ പി ജയരാജൻ,മുന്നണി വിപുലീകരണം ചർച്ചയിലില്ലെന്ന് കാനം രാജേന്ദ്രൻ
മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് വീണ്ടും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിംഗ് മേക്കറാണെന്നാണ് ജയരാജന്റെ പ്രശംസ. ലീഗിനെ എൽഡിഎഫ് മുന്നണിയിലേക്ക് ക്ഷണിച്ച തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് അടവ് നയം എൽഡിഎഫ് സ്വീകരിക്കുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു. അതേസമയം മുന്നണി വിപുലീകരണം ചർച്ചയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇ.പി. ജയരാജൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും കാനം വ്യക്തമാക്കി. മുന്നണി മാറ്റം ആലോചനയിലില്ലെന്ന് മുസ്ലീം ലീഗും അറിയിച്ചു. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും കെപിഎ മജീദ് പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോഴാണ് പാര്‍ട്ടി വളരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ എൽഡിഎഫ് മുന്നണിയിലേക്ക് ഇ.പി. ജയരാജൻ ക്ഷണിച്ച പശ്ചാത്തലത്തിലാണ് പ്രതികരണങ്ങൾ.
Read More » -
NEWS
രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകളിൽ വൻ വർധന
ഡല്‍ഹി: രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.56 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ദില്ലിയിലാണ്.രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്കാണിത്.പോസിറ്റീവ് നിരക്ക് 5.7 ശതമാനമാണ്.
Read More »