NEWS

ബൃന്ദ കാരാട്ടിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ

തൃശ്ശൂർ: ദില്ലി ജഹാംഗീര്‍ പുരിയിൽ സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഇടപടലിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍.
കേരളത്തില്‍ പാവങ്ങളുടെ പറമ്ബിലും അടുക്കളയിലും കെ-റെയില്‍ കുറ്റികള്‍ ഇടുമ്ബോള്‍ അതിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് ബൃന്ദാ കാരാട്ട്. അവരാണ് ഡല്‍ഹിയില്‍ വലിയ പോരാട്ടം നടത്തിയെന്ന് സഖാക്കള്‍ തള്ളി മറിക്കുന്നത്- പദ്മജ പരിഹസിച്ചു.
രാജ്യമെമ്ബാടും ബിജെപിയെ നേരിടുന്നത് കോണ്‍ഗ്രസ് തന്നെയാണ്, അല്ലാതെ സിപിഎം അല്ല. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ബിജെപിക്കെതിരെ രാജ്യമെമ്ബാടും ഓടിനടന്ന് നിരന്തരം പോരാടുമ്ബോള്‍ അതിനെ പരിഹസിക്കുന്ന സഖാക്കള്‍ ഇപ്പോള്‍ വൃന്ദാ കാരാട്ടിനെ ഉയര്‍ത്തിക്കാട്ടി സ്വയം പരിഹാസമേറ്റു വാങ്ങുന്നു.
പദ്മജ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: