വിജയവാഡ:ആന്ധ്രാപ്രദേശിലെ പാല്‍നാട് ജില്ലയിലെ മച്ചര്‍ല സാഗര്‍ റിങ് റോഡിലെ കിരണ്‍കുമാറിന്റെയും (32) ഗുണ്ടൂര്‍ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയുടെയും വിവാഹം ഏപ്രില്‍ 11നായിരുന്നു. 16ന് ആദ്യരാത്രിയും വിവാഹ ആഘോഷവും നടത്താന്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു തീരുമാനിക്കുകയും ചെയ്തു.12ന് വരനും സംഘവും ഗുണ്ടൂരിലെത്തി.ഗുണ്ടൂരിലെത്തിയ കിരണ്‍ കുമാര്‍ ഇപ്പോള്‍ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാന്‍ഡില്‍ നിന്ന് കടന്നുകളയുകയായിരുന്നു.
വളരെ നേരമായിട്ടും കിരണിനെ കാണാത്തതിനെ തുടര്‍ന്ന് ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു.തുടർന്ന് പോലീസ് അന്വേഷണത്തിലാണ് കൃഷ്ണ നദിയില്‍ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തിയത്.വിവരം കിരണിന്റെ മാതാപിതാക്കളെ അറിയിക്കുകയും അവർ സ്ഥലത്തെത്തുകയും ചെയ്തു.തുടർന്നാണ് മകന്‍ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ ആത്മവിശ്വാസം നല്‍കിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞത്. തടേപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.