ചെന്നൈ: അധ്യാപകനെ അധിക്ഷേപിക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തു.
തിരുപ്പത്തൂര്‍ ജില്ലയിലെ ആമ്ബൂര്‍ മദനൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്.അധ്യാപകനെ വിദ്യാര്‍ഥികള്‍ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന്റെ വീഡീയോ വൈറലായതിന് പിന്നാലെയാണ് നടപടി.
സംഭവത്തിന് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥരും ആര്‍ഡിഒയും പൊലീസും സ്ഥലത്തെത്തി.അധ്യാപകനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് വിദ്യാര്‍ത്ഥികളെയും ഇതില്‍ പങ്കാളിയെന്ന് കരുതുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയെയുമാണ് സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്റ് ചെയ്തത്.