പാപ്പനംകോട്, വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗിരിജയാണ് മരിച്ചത്. ഷോക്കേറ്റ് അവശനായ നിലയിൽ കണ്ടെത്തിയ ഇവരുടെ ഭർത്താവ് സദാശിവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശൗചാലയത്തില്‍ ഷോക്കേറ്റ് അവശനായ നിലയിലാണ് സദാശിവനെ നാട്ടുകാര്‍ കണ്ടെത്തിയത്. മകന് ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ വാതിലില്‍ മുട്ടുകയും ആരും തുറക്കാതെ വന്നപ്പോള്‍ പരിഭ്രാന്തനായി നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു.
നാട്ടുകാരെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് ഗിരിജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.