NEWS

പാറമടയിൽ നിന്ന് പണപ്പിരിവ്; ഡപ്യൂട്ടി കളക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ സ്പെഷല്‍ സെല്‍ ഡപ്യുട്ടി കലക്ടര്‍ എസ്.സജീദിനെ റവന്യു വകുപ്പ് സസ്പെന്‍ഡ് ചെയ്തു.മന്ത്രി കെ.രാജന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.

ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്ത ഉദ്യോഗസ്ഥന്‍ പാറമട ഉടമകളില്‍ നിന്നു പണം പിരിച്ചതായ വാര്‍ത്തകളെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍.

 

Signature-ad

മന്ത്രി കെ.രാജന്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ജില്ലാ കലക്ടറോടു നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്താതെ ‍‍‍‍ഡപ്യുട്ടി കലക്ടറുടെ വാഹനം ഈ മേഖലയില്‍ പോയതായി എഡിഎമ്മിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഡപ്യുട്ടി കലക്ടറുടെ വിശദീകരണവും തൃപ്തികരമായിരുന്നില്ല.

Back to top button
error: