NEWS

മദ്യ ലോറി ഇടിച്ച് വഴിയാത്രക്കാരി മരിച്ചു

കണ്ണൂര്‍: പാപ്പിനിശേരിയില്‍ മദ്യം കൊണ്ടുപോകുകയായിരുന്ന ലോറിയിടിച്ചു ഗുരുതരമായി പരുക്കേറ്റ വഴി യാത്രക്കാരി മരിച്ചു.പാപ്പിനിശ്ശേരി കരിക്കിന്‍ കുളത്തെ കുഴിച്ച കണ്ടത്തില്‍ ഹൗസില്‍ കെ.കെ.അഫ്‌സത്ത (58)ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒമ്പതരയോടെ കരിക്കന്‍ കുളത്ത് വച്ചാണ് അപകടം. കാസര്‍ഗോഡ് നിന്നും തിരുവല്ലയിലേക്ക് മദ്യവുമായി പോവുകയായിരുന്ന ലോറിയാണ് ഇടിച്ചത്.ലോറി ഡ്രൈവര്‍ തന്നെ അഫ്‌സത്തിനെ പാപ്പിനിശ്ശേരി എം.എംആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

ഭര്‍ത്താവ് പരേതനായ മജീദ്. മക്കള്‍ സഫൂറ, സമീറ, റസീന

Back to top button
error: