Month: April 2022

  • Kerala

    കണ്ണൂർ സർവ്വകലാശാല പരീക്ഷാ നടത്തിപ്പിൽ വീഴ്ച, 2020 ലെ ചോദ്യ പേപ്പർ ആവർത്തിച്ചു, സൈക്കോളജി പരീക്ഷ റദ്ദാക്കി

    കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ ഗുരുതര വീഴ്ച. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020 തിലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. 21നും 22നും നടന്ന പരീക്ഷകൾക്കാണ് 2020 ലെ ചോദ്യപേപ്പർ ഉപയോഗിച്ചത്. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവത്തിലെ വീഴ്ച സമ്മതിച്ച സർവ്വകലാശാല വൈസ് ചാൻസിലർ, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വിഷയത്തിൽ ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർകെ ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി. വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

    Read More »
  • NEWS

    പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി

    തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുന്നതിനിടയിൽ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റി.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് സ്ഥാനചലനം.ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ക്രൈം എഡിജിപി യാക്കിയും  എം.ആര്‍ അജിത്ത്കുമാറിനെ എഡിജിപി വിജിലന്‍സ് ആയും സുധേഷ്‌കുമാറിനെ ജയില്‍ ഡിജിപിയുമാക്കിയുമാണ് ഉത്തരവിറങ്ങിയത്.     ഇതിൽ സുധേഷ് കുമാറിനെ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്.

    Read More »
  • NEWS

    മനുഷ്യനെ മനസ്സിലാക്കുവാൻ മനുഷ്യന് അൽപ്പം ബുദ്ധിമുട്ടാണ്; മൃഗങ്ങൾക്ക് അങ്ങനെയല്ല

    ആഫ്രിക്കയിലെ ഒരു രാജാവിന് പത്ത് കാട്ടുനായ്ക്കളുണ്ടായിരുന്നു.തെറ്റ് ചെയ്‌ത തന്റെ സേവകരെ പീഡിപ്പിക്കാനും ഭക്ഷിക്കാനും രാജാവ്  നായക്കളെ ഉപയോഗിച്ചു.ഒരിക്കൽ ഒരു സേവകൻ തെറ്റായ ഒരു അഭിപ്രായം പറഞ്ഞു, രാജാവിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല.അതുകൊണ്ട് ആ ദാസനെ നായ്ക്കൂട്ടിലേക്ക് എറിയാൻ രാജാവ് ഉത്തരവിട്ടു. ഇത് കേട്ട  ദാസൻ പറഞ്ഞു: കഴിഞ്ഞ പത്തുവർഷമായി ഞാൻ അങ്ങയേയും നാടിനെയും സേവിക്കുന്നു എന്നോടാണോ ഇങ്ങനെ ചെയ്യുന്നത്?  എന്നെ ആ നായ്ക്കളുടെ അടുത്തേക്ക് എറിയുന്നതിന് മുമ്പ് ദയവായി എനിക്ക് പത്ത് ദിവസം കൂടി ജീവിക്കാൻ അവസരം തരൂ!”  രാജാവ് സമ്മതിച്ചു.  ആ പത്തു ദിവസങ്ങളിൽ, വേലക്കാരൻ നായ്ക്കളെ നോക്കുന്ന കാവൽക്കാരന്റെ അടുത്തേക്ക് പോയി, അടുത്ത പത്ത് ദിവസത്തേക്ക് നായ്ക്കളെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.  കാവൽക്കാരൻ അമ്പരന്നെങ്കിലും സമ്മതിച്ചു, വേലക്കാരൻ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനും കൂട് വൃത്തിയാക്കാനും കുളിപ്പിക്കാനും അവർക്ക് എല്ലാവിധ സൗകര്യങ്ങളും നൽകി പരിപാലിച്ചു,.  പത്തു ദിവസം കഴിഞ്ഞപ്പോൾ രാജാവ് ആ ദാസനെ ശിക്ഷയ്ക്കായി നായ്ക്കൂട്ടിലേക്ക് എറിയാൻ ഉത്തരവിട്ടു.കാവൽക്കാർ അവനെ…

    Read More »
  • Business

    ടൂറിസം മേഖല തിരിച്ചുവരവിന്റെ പാതയിലെന്ന് ഒയോ സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍

    മുംബൈ: കൊവിഡില്‍ നിന്നും മുക്തമാകുകയാണ് ടൂറിസം മേഖല. ഇതിന്റെ പ്രതിഫലനങ്ങള്‍ ഹോട്ടല്‍ ബുക്കിംഗുകളില്‍ പ്രകടമായി തുടങ്ങിയതായി ഒയോ റൂംസ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. കോവിഡിന് മുമ്പ് രാജ്യത്തെ ആഭ്യന്തര സഞ്ചാരികള്‍ 100 കോടിയിലധികമായിരുന്നു. ഇപ്പോള്‍ ഇത് വര്‍ധിച്ച് വരികയാണ്. ചൂരുങ്ങിയ കാലയളവിനുള്ളില്‍ മികച്ച രീതിയിലുള്ള തിരിച്ചുവരവ് സാധ്യമാകുമെന്നാണ് കണക്കാക്കുന്നത്. വരുന്ന ഏതാനും മാസങ്ങള്‍ വളരെ തിരക്കുപിടിച്ചതായിരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ മേഖലയിലെ വിനോദസഞ്ചാര സാധ്യതകളും, ഹോം സ്റ്റേകളും ഏറെക്കാലം നിലനില്‍ക്കുന്നതാണ്. ഇന്ത്യ സംരഭകരുടെ രാജ്യമാണ്. ബിസിനസ് കെട്ടിപ്പടുക്കുന്നതിന് രണ്ട് സാധ്യതകളുണ്ട്. ഒന്നുകില്‍ ചെറുകിട ബിസിനസുകളുമായി പ്രവര്‍ത്തിച്ച് അവരെ വിജയിപ്പിക്കുകയോ അല്ലെങ്കില്‍ അവരുമായി മത്സരിക്കാന്‍ ശ്രമിക്കുകയോ ചെയ്യണം. ചെറുകിട ബിസിനസുകള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമുള്ളതാണ്. എന്റെ കാഴ്ചപ്പാടില്‍ ഒയോ ഇന്ത്യയിലെ ചെറുകിട ബിസിനസുകളുടെ ശക്തിയുമായി വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാൻ ചില വഴികൾ

    ലോകത്ത് ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്ന ഹൃദ്രോഗത്തിന്റെ പ്രധാന കാരണം രക്തസമ്മർദ്ദം ആണെന്ന് എത്രപേർക്കറിയാം? ക്രമം തെറ്റിയ ആഹാര ശീലങ്ങളും മാറിയ ജീവിതശൈലികളുമാണ് രക്തസമ്മർദ്ദത്തിന്റെ പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നത്.മലയാളികളിൽ അപകടകരമായ വിധത്തിൽ രക്തസമ്മർദ്ദം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതെ വരുന്നതും, തിരിച്ചറിഞ്ഞ ശേഷം ചികിത്സ തേടാതിരിക്കുന്നതും അപകടമാണെന്ന് ആരോഗ്യ വിദഗ്ധർ ഒരേ സ്വരത്തിൽ പറയുന്നു. മസ്തിഷ്‌കാഘാതം, ഹൃദ്രോഗം എന്നീ രോഗങ്ങൾ ഉണ്ടാകാൻ ഉയർന്ന രക്തസമ്മർദ്ദം കാരണമാകും.കൂടാതെ കാഴ്ചശക്തിയെ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്യും.മരുന്നുകളുടെ സഹായമില്ലാതെ തന്നെ ചില സ്വാഭാവിക മാർഗ്ഗങ്ങളിലൂടെ നമുക്ക് അമിത രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം. പതിവായി വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, രക്തസമ്മർദ്ദം കുറയ്ക്കാനും കഴിയും. വെറും മുപ്പത് മിനുട്ട് ദിവസവും നടന്നാൽ മാത്രം മതി. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.ഉപ്പ് അധികം അടങ്ങിയ പായ്ക്കറ്റ് ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. അതുപോലെ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ കുറിക്കുന്നതും ഒഴിവാക്കുക.ഭക്ഷണം പാകം ചെയ്യുമ്പോൾ…

    Read More »
  • India

    ഇലക്ട്രിക് വാഹനങ്ങളിലെ തീപിടുത്തം: സുരക്ഷാ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ കേന്ദ്രം

    ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന തീപിടുത്തത്തിന്റെ സാഹചര്യത്തില്‍ സുരക്ഷാ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ കേന്ദ്രം. വിഷയം അന്വേഷിക്കാന്‍ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചത് ശേഷം തകരാറുള്ള വാഹനങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിയ്ക്കാന്‍ ഉത്തരവിടുമെന്ന് കേന്ദ്ര ഗാതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ അപകടങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ച സാഹചര്യത്തിലാണ് ഈ പരാമര്‍ശം. ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും പരിഹാര നടപടികളെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കാനും ഞങ്ങള്‍ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, സുരക്ഷ വീഴ്ച വരുത്തിയ കമ്പനികള്‍ക്കായി  ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന്,”  മന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അതേസമയം, തകരാറുള്ള വാഹനങ്ങളുടെ എല്ലാ ബാച്ചുകളും ഉടനടി തിരിച്ചുവിളിക്കാന്‍ കമ്പനികള്‍ മുന്‍കൂര്‍ നടപടി സ്വീകരിച്ചേക്കാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ഓരോ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലെ…

    Read More »
  • NEWS

    അമ്മച്ചി പ്ലാവിന്റെ കഥ; മാർത്താണ്ഡവർമ്മയുടെയും

    പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവൻ രക്ഷിച്ചത് ഒരു പ്ലാവായിരുന്നു.നെയ്യാറ്റിന്‍കരയ്ക്കടുത്തായി ഇന്നും ആ പ്ലാവ് കാണാം.അതാണ് പ്രശസ്തമായ അമ്മച്ചിപ്ലാവ്.450 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും നെയ്യിറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഈ പ്ലാവ് സംരക്ഷിച്ച്‌ പോരുകയാണ്. 1700കളുടെ ആദ്യം തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന രാമവർമ മഹാരാജാവ് ദുർബലനായിരുന്നതിനാൽ യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമയായിരുന്നു രാജ്യകാര്യങ്ങൾ നോക്കിയിരുന്നത്.ഇക്കാലത്ത് രാജശക്തിയെ പ്രബലമാക്കാനും അതിനെ നിയന്ത്രിച്ചുകൊണ്ടിരുന്ന പ്രഭുശക്തിയെ അമർച്ച ചെയ്യാനും അദ്ദേഹം ശ്രമം തുടങ്ങി. തന്നിമിത്തം എട്ടുവീട്ടിൽ പിള്ളമാരുടെ നേതൃത്വത്തിൽ പ്രഭുക്കന്മാരിൽ ഒരു വലിയ വിഭാഗം അദ്ദേഹത്തിന്റെ ശത്രുക്കളായി മാറി.യുവരാജാവിനു സ്വൈരസഞ്ചാരം സാധ്യമായിരുന്നില്ല.അതിനാൽത്തന്നെ  പലപ്പോഴും അദ്ദേഹത്തിനു വേഷപ്രച്ഛന്നനായി യാത്രചെയ്യേണ്ടിവന്നു.   ഒരിക്കല്‍ അപ്രതീക്ഷിതമായി നെയ്യാറ്റിന്‍കരയില്‍ വച്ച്‌ രാജാവ് എട്ട് വീട്ടില്‍ പിള്ളമാരുടെ കണ്‍മുന്നില്‍ പെട്ടു. ഇവരില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടിയ മാര്‍ത്താണ്ഡവര്‍മ്മ ദിക്കറിയാതെ ഒരു ഈഞ്ചക്കാടിന്‍റെ നടുവില്‍ എത്തിച്ചേര്‍ന്നു. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാതെ നിസ്സഹായനായി നിന്ന അദ്ദേഹം അപ്പോഴാണ് ആടുകളെ മേയിച്ചു നിന്ന ഒരു ബാലനെ കണ്ടത്.അദ്ദേഹം ആ…

    Read More »
  • NEWS

    ഫോൺ പോക്കറ്റിൽ സൂക്ഷിക്കരുത്; ഇറുകിയ വസ്ത്രങ്ങൾ ധരിക്കയുമരുത്

    ഫോൺ പോക്കറ്റിൽ സൂക്ഷിക്കരുത് പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. ബീജസംഖ്യ 30 ശതമാനംവരെ കുറയാമെന്നാണ് പഠനങ്ങൾ പറയുന്നത്.ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയത്തിന്റെ ഭാഗത്ത് വൈദ്യുതകാന്തിക തരംഗങ്ങള്‍ അടിക്കുന്നതും നന്നല്ല.പ്രത്യേകിച്ച് പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുളളവര്‍ മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിടരുത്. തണ്ണിമത്തന് ലൈംഗിക ഉത്തേജനമുണ്ടാക്കാനുള്ള കഴിവുണ്ട് ഒരു നാടന്‍ വയാഗ്ര (ലൈംഗിക ഉത്തേജന ഔഷധം) ആയിട്ടാണ് തണ്ണിമത്തന്‍ അറിയപ്പെടുന്നത്. ലിംഗ ഉദ്ധാരണമുണ്ടാകണമെങ്കില്‍ ലിംഗത്തിലെ രക്തക്കുഴലുകളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കണം.ലൈംഗിക ഉത്തേജനമുണ്ടാകുമ്പോള്‍ തലച്ചോറില്‍ നിന്നുള്ള സംവേദനപ്രവാഹങ്ങള്‍ ലിംഗത്തിലെ നാഡീഞരമ്പുകളിലെത്തുന്നു.ഈ നാഡീഞരമ്പുകള്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുന്നു. ഈ നൈട്രിക് ഓക്‌സൈഡാണ് ലിംഗത്തിലെ രക്തധമനികളെ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നത്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന രാസഘടകത്തിന് രക്തധമനികളെ വികസിപ്പിക്കാനും അങ്ങനെ രക്തയോട്ടം മെച്ചപ്പെടുത്താനും കഴിയും. ടൈറ്റായ വസ്ത്രങ്ങൾ ധരിക്കരുത്   ടൈറ്റായ ജീന്‍സും അടിവസ്ത്രങ്ങളും ധരിക്കുന്നത് പുരുഷ വന്ധ്യതയ്ക്കു കാരണമാകാം.ബീജസംഖ്യ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.വൃഷണങ്ങളിലാണ് ബീജം ഉത്പാദിപ്പിക്കപ്പെടുന്നത്. നേര്‍ത്ത മാംസപേശികൊണ്ട് നിര്‍മിച്ച വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍…

    Read More »
  • Business

    ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്; ടിയാഗോ ഉല്‍പ്പാദനം 4 ലക്ഷം കടന്നു

    ഇന്ത്യന്‍ വാഹന നിര്‍മാണ രംഗത്ത് നാഴികക്കല്ല് പിന്നിട്ട് ടാറ്റ മോട്ടോഴ്സ്. ടിയാഗോയുടെ ഉല്‍പ്പാദനം നാല് ലക്ഷം കടന്നു. ഗുജറാത്തിലെ സാനന്ദ്ശാലയില്‍ നിന്നാണ് 400,000-ാമത്തെ ടിയാഗോ യൂണിറ്റ് പുറത്തിറക്കിയത്. വാഹനം വിപണിയില്‍ അവതരിപ്പിച്ച് ആറുവര്‍ഷം കൊണ്ടാണ് ഈ നേട്ടം ടാറ്റ മോട്ടോഴ്സ് നേടിയത്. ഇന്‍ഡികയുടെ പിന്‍ഗാമിയായി 2016 ലാണ് ടിയാഗോ ലോഞ്ച് ചെയ്തത്. അതിനുശേഷം, ടിയാഗോയ്ക്ക് 2020-ല്‍ ഒരു ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ചു. ഫേസ്ലിഫ്റ്റ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കി അപ്‌ഡേറ്റ് ചെയ്ത ടിയാഗോ എന്‍ആര്‍ജി 2021 ലാണ് ലോഞ്ച് ചെയ്തത്. മൂന്ന് മാസം മുമ്പ് ടാറ്റ മോട്ടോഴ്‌സ് ടിയാഗോ ഐസിഎന്‍ജിയും പുറത്തിറക്കിയിരുന്നു. 2022 മാര്‍ച്ചില്‍, ടാറ്റ മോട്ടോഴ്‌സ് അതിന്റെ സാനന്ദ് പ്ലാന്റ് വഴി പ്രതിവര്‍ഷം അഞ്ച് ലക്ഷം കാറുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ വാഹന നിര്‍മാതാക്കള്‍ക്ക് അതിന്റെ ഒന്നിലധികം പ്ലാന്റുകളിലായി 4,80,000 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ കര്‍വ് മിഡ്‌സൈസ് ഇലക്ട്രിക് എസ്യുവി കണ്‍സെപ്റ്റ് അനാച്ഛാദനം ചെയ്തിരുന്നു. ഉടന്‍ തന്നെ നെക്സോണ്‍…

    Read More »
  • NEWS

    ഇന്ത്യ എന്നതിന്റെ പൂർണമായ അർത്ഥം എന്താണ്? 

    1)ഇന്ത്യ (INDIA) Independent Nation Declared In August 2) എന്താണ് ന്യൂസ് (NEWS) North East West South 3) നോയിഡ (NOIDA- ഉത്തർപ്രദേശിലെ ഒരു നഗരം) New Okhala Industrial Development Authority 4) എടിഎം ATM Automated Teller Machine 5) എബിസി ABC Asthma Bronchitis Cancer 6)കെയുബി KUB Kidney Ureter Bladder 7)എസ്ടിഎൻ STN   Soft Tissue Neck   8)എസ്ഐ ജോയിന്റ് SI JOINT   Saccro Iliac Joint   9)ആർഎസി RAC   Reservation Against Cancellation 10) ഫിയറ്റ് FIAT Fabrica Italiana Auto Mobiles

    Read More »
Back to top button
error: