Month: April 2022
-
Kerala
തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു
കൊച്ചി: ഇതിഹാസ തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോൺ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കൽ കെയർ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുന്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയിൽ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോളിന്‍റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപ പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമായി എത്തി. ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുടെ സഹായത്തോടെ ഫണ്ട്…
Read More » -
Kerala
ശ്രീലങ്കയ്ക്ക് മുകളിലായി ചക്രവാതച്ചുഴി; കേരളത്തില്‍ മഴ തുടരും
തിരുവനന്തപുരം: മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് വ്യാപക മഴയ്ക്ക് (Rain) സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലൊട് കൂടിയ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ശ്രീലങ്കക്കും മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതാണ് മഴ തുടരാൻ കാരണം. അതേസമയം വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ സ്ഥിതിചെയ്തിരുന്ന ന്യുനമർദ്ദപാത്തി ദുർബലമായി. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.
Read More » -
Kerala
കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ
കെഎസ്ആർടിസി ശമ്പള വിഷയത്തിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ യൂണിയനുകൾ. അടുത്ത മാസം അഞ്ചിന് അർദ്ധരാത്രി മുതൽ പണിമുടക്ക് ആരംഭിക്കുമെന്ന് ടിഡിഎഫ് വ്യക്തമാക്കി. അഞ്ചാംതീയതി ശമ്പളം വന്നില്ലെങ്കിൽ ആറാംതീയതി പണിമുടക്കുമെണെന്നാണ് ബിഎംഎസ് നേതാക്കൾ പറയുന്നത്. ഈ മാസം 28ന് തീരുമാനിച്ചിരുന്ന പണമുടക്ക് മാറ്റിവയ്ക്കുകയാണെന്ന് സിഐടിയു വ്യക്തമാക്കി. 12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ലെന്നാണ് ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ നിലപാട്. കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂര്‍ ആക്കണമെന്നാണ് മാനേജ്‌മെന്റ് നിലപാട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം.
Read More » -
ശ്രീനിവാസന്‍ വധം: മൂന്നു പേര്‍ കൂടി പിടിയിൽ
ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ഗൂഢാലോചനയില്‍ പങ്കാളികളായവരും വാഹനമെത്തിച്ചവരുമായ ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഇതിലൊരാള്‍ കൃത്യം നടക്കുമ്പോള്‍ മേലാമുറിയിലെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി. ഇന്നലെ അറസ്റ്റിലായ ശംഖുവാരത്തോട് പള്ളി ഇമാംസദ്ദാം ഹുസൈന്‍ ഉള്‍പ്പടെയുള്ള 3 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ അറസ്റ്റിലായ രണ്ടു പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയാളികളിലൊരാളുടെ മൊബൈൽ ഫോൺ ശംഖു വാരത്തോട് പള്ളിയിൽ നിന്നും ആയുധം കൊണ്ടുവന്ന ഓട്ടോ റിക്ഷയും പ്രതികളിലൊരാളുടെ ബൈക്കും സമീപത്തു നിന്നും കണ്ടെടുത്തിരുന്നു. ഗൂഡാലോചനയിൽ പങ്കെടുത്ത രണ്ടു പേർ കൂടി ഇന്ന് വലയിലായതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. അതേസമയം പാലക്കാട്ട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലയാളി സംഘം ഉപയോഗിച്ച ഒരു ബൈക്ക് കൂടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി റിയാസുദ്ദീൻ ഉപയോഗിച്ച വാഹനമാണ് കണ്ടെത്തിയത്. ഇതുവരെ കൊലയാളി സംഘം ഉപയോഗിച്ച മൂന്നു ബൈക്കും ഒരു ഗുഡ്സ്…
Read More » -
NEWS
അഫ്ഗാനിസ്ഥാനിൽ ടിക് ടോക്കും പബ്ജിയും നിരോധിച്ച് താലിബാൻ
അഫ്ഗാനിസ്ഥാനിൽ ടിക് ടോക്കും പബ്ജിയും നിരോധിച്ച് ഭീകര സംഘടനയായ താലിബാൻ. അഫ്ഗാനിസ്ഥാനിലെ യുവാക്കളെ വഴിതെറ്റിക്കുന്നെന്ന് ആരോപിച്ചാണ് നിരോധനം. അധാർമ്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ടി.വി ചാനലുകൾ നിരോധിക്കുമെന്നും താലിബാൻ അറിയിച്ചു. അഫ്ഗാന്‍ താലിബാൻ പിടിച്ചടക്കിയതിന് പിന്നാലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ രാജ്യത്തിനകത്തും പുറത്തും നിന്നും ആശങ്കകൾ ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസത്തിന് എതിരില്ല എന്ന് അറിയിച്ചെങ്കിലും ആ വാക്കുകളൊക്കെ താലിബാൻ തെറ്റിച്ചിരുന്നു. ടിക് ടോക്, പബ്ജി നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും എത്രനാൾ നീളുമെന്നും വ്യക്തമല്ല. ബുധനാഴ്ച നടന്ന ക്യാബിനറ്റ് മീറ്റിംഗിലാണ് ആപ്പുകൾ നിരോധിക്കാൻ താലിബാൻ തീരുമാനിച്ചത്. കടുത്ത ഇസ്ലാമിസ്റ്റുകൾ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാൻ അപ്രതീക്ഷിത സംഭവങ്ങൾക്ക് വിധേയമായിട്ടുണ്ട്. ആപ്പുകളുടെ നിരോധനം ഇതിൽ ഏറ്റവും പുതിയതാണ്.
Read More » -
Kerala
വൈദ്യുതി ബോര്‍ഡില്‍ ട്രേഡ് യൂണിയനുകള്‍ക്ക് അംഗീകാരം നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന 28ന്
വൈദ്യുതി ബോര്‍ഡില്‍ ട്രേഡ് യൂണിയനുകള്‍ക്ക് ഈ മാസം 28നു അംഗീകാരം നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധന നടക്കും. നിലവില്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു), ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന് (എഐടിയുസി), യുഡിഎഫ് അനുകൂല യുണൈറ്റഡ് ഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന് (യുഡിഇഇഎഫ്) എന്നീ സംഘടനകള്‍ക്കാണ് അംഗീകാരമുള്ളത്. 2015-ലാണ് ഏറ്റവുമൊടുവില്‍ ബോര്‍ഡില്‍ ഹിതപരിശോധന നടന്നത്. ഇത്തവണ ഈ മൂന്നു സംഘടനകള്‍ക്കു പുറമേ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് യൂണിയന്, കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്), എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്ഗനൈസേഷന്, ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷന് എന്നീ സംഘടനകളും രംഗത്തുണ്ട്. കഴിഞ്ഞ ഹിതപരിശോധനയില്‍ ഏറ്റവും കൂടതല്‍ വോട്ട് നേടിയത് സിഐടിയുവാണ്-47.2ശതമാനം. യുഡിഎഫിന് 24.3 ശതമാനവും എഐടിയുസിക്ക് 16.5 ശതമാനവും വോട്ടാണ് ലഭിച്ചത്. സബ് എന്‍ജിനിയര്‍, ഓവര്‍സിയര്‍, ലൈന്മാന്, വര്‍ക്കര്‍ തസ്തികയിലുള്ള ജീവനക്കാരായ 26,246 പേരാണു വോട്ടര്‍മാര്‍. ഓഫീസര്‍മാര്‍ക്ക് വോട്ടവകാശമില്ല. കെഎസ്ഇബിയുടെ 76 ഡിവിഷന് ഓഫീസുകളാണ് വോട്ടെടുപ്പു കേന്ദ്രങ്ങള്‍. വോട്ടെണ്ണല്‍ 30-ന് കൊച്ചിയില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ…
Read More » -
Crime
വധക്കേസിലെ പ്രതിക്ക് ഒളിച്ചു താമസിക്കാന്‍ വീട് നല്‍കിയ അധ്യാപിക അറസ്റ്റിൽ
പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ താമസിക്കാന്‍ വീട് വിട്ടു നല്‍കിയ അധ്യാപിക അറസ്റ്റില്‍. ഫെബ്രുവരി 21ന് പുലര്‍ച്ചെയായിരുന്നു സിപിഐഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിലായിരുന്നു കൊലപാതകം. പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മ പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രേഷ്മയെ അറസ്റ്റ് ചെയ്തത്. ഇവരുടെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഐഎം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍എസ്എസ് തലശ്ശേരി ഗണ്ട് കാര്യവാഹക് ആയ…
Read More » -
NEWS
അവസാന അടവുമായി ദിലീപ്; അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി മകൾ മീനാക്ഷി മഞ്ജുവിന്റെ മുന്നിൽ
തന്റെ കുടുംബജീവിതം തകർന്നപ്പോഴും എന്നും വിവാദങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും ഒഴിഞ്ഞു നിന്നവളാണ് മഞ്ജു വാര്യർ.ഇപ്പോഴും നിശബ്ദയാണ്. ഇതുവരെ ഒരു വിഷയത്തില്‍ പോലും മഞ്ജു പ്രതികരിച്ചിട്ടില്ല.മഞ്ജുവിന്റെ ഈ നിശബ്ദതയ്ക്ക് മാന്യതയുണ്ടെന്നും അതിലൂടെ മഞ്ജുവിനോടുള്ള ബഹുമാനം കൂടുകയാണെന്നുമാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സിന്‍സി അനില്‍ എന്ന യുവതി.അച്ഛനെതിരെ സാക്ഷി പറയരുതെന്ന വക്കാലത്തുമായി ഏറെ വർഷങ്ങൾക്ക് ശേഷം മുന്നിലെത്തിയ മകളുടെ മുൻപിൽ പതറാതെ നിന്ന മഞ്ജുവിനെ പറ്റിയാണ് ഈ കുറിപ്പ്. കുറിപ്പ് വായിക്കാം: സ്നേഹത്തിന്റെ പേരില്‍ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാന്‍ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്…. ഭര്‍ത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാര്‍ഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവള്‍… സ്നേഹിച്ചവനില്‍ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളര്‍ത്തി വലുതാക്കിയവള്‍… തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‍നം കണ്ടവള്‍… അതിനായി ഊണിലും…
Read More » -
NEWS
ഉദ്ഘാടനം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍; അടവി പെരുവാലിയിലെ മുളംകുടിലുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഇനിയും ആരംഭിച്ചില്ല
കോന്നി : ഉദ്ഘാടനം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പെരുവാലിയിലെ മുളംകുടിലുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറാകാതെ വനംവകുപ്പ്. കഴിഞ്ഞ പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന മുളങ്കുടിലുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാത്തതിനാല്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ല.ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതിരുന്നിട്ടു കുടി ആരംഭത്തില്‍ 10 ലക്ഷം രൂപ മാസവരുമാനം ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും. നാലുപേര് അടങ്ങുന്ന കുടുംബത്തിന് 4000 രൂപയാണ് ഒരു രാത്രിയും പകലും താമസിക്കുന്നതിനുള്ള നിരക്ക്.ആഹാരത്തിനുള്ള പണം ഇതിന് പുറമെ കൊടുക്കണം.2016 സെപ്തംബറിലാണ് അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി പെരുവാലിയില്‍ മുളംകുടിലുകള്‍ സഞ്ചാരികള്‍ക്കായി തുറന്നുനല്കിയത്.
Read More » -
NEWS
വിദ്യാര്‍ത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാം;വിവാദമാകുന്നത് പാടില്ല:മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യൂണിഫോം എങ്ങനെ വേണമെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.യൂണിഫോം ജെണ്ടര്‍ അതത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം.എന്നാൽ വിവാദമാകുന്നവ പാടില്ല.കുട്ടികള്‍ക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു. ജെണ്ടര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.അതേസമയം 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.മെയ് 6ന് അതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നടക്കും.
Read More »