ആഫ്രിക്കയിലെ ഒരു രാജാവിന് പത്ത് കാട്ടുനായ്ക്കളുണ്ടായിരുന്നു.തെ റ്റ് ചെയ്‌ത തന്റെ സേവകരെ പീഡിപ്പിക്കാനും ഭക്ഷിക്കാനും രാജാവ് നായക്കളെ ഉപയോഗിച്ചു.ഒരിക്കൽ ഒരു സേവകൻ തെറ്റായ ഒരു അഭിപ്രായം പറഞ്ഞു, രാജാവിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല.അതുകൊണ്ട് ആ ദാസനെ നായ്ക്കൂട്ടിലേക്ക് എറിയാൻ രാജാവ് ഉത്തരവിട്ടു.
ഇത് കേട്ട
ദാസൻ പറഞ്ഞു: കഴിഞ്ഞ പത്തുവർഷമായി ഞാൻ അങ്ങയേയും നാടിനെയും സേവിക്കുന്നു എന്നോടാണോ ഇങ്ങനെ ചെയ്യുന്നത്? എന്നെ ആ നായ്ക്കളുടെ അടുത്തേക്ക് എറിയുന്നതിന് മുമ്പ് ദയവായി എനിക്ക് പത്ത് ദിവസം കൂടി ജീവിക്കാൻ അവസരം തരൂ!” രാജാവ് സമ്മതിച്ചു.
ആ പത്തു ദിവസങ്ങളിൽ, വേലക്കാരൻ നായ്ക്കളെ നോക്കുന്ന കാവൽക്കാരന്റെ അടുത്തേക്ക് പോയി, അടുത്ത പത്ത് ദിവസത്തേക്ക് നായ്ക്കളെ സേവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. കാവൽക്കാരൻ അമ്പരന്നെങ്കിലും സമ്മതിച്ചു, വേലക്കാരൻ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനും കൂട് വൃത്തിയാക്കാനും കുളിപ്പിക്കാനും അവർക്ക് എല്ലാവിധ സൗകര്യങ്ങളും നൽകി പരിപാലിച്ചു,.
പത്തു ദിവസം കഴിഞ്ഞപ്പോൾ രാജാവ് ആ ദാസനെ ശിക്ഷയ്ക്കായി നായ്ക്കൂട്ടിലേക്ക് എറിയാൻ ഉത്തരവിട്ടു.കാവൽക്കാർ അവനെ നായ്ക്കൂട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ,നായ്ക്കൾ വേലക്കാരന്റെ കാൽ നക്കുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടുപോയി.
അമ്പരന്ന രാജാവ് ചോദിച്ചു:
“എന്റെ നായ്ക്കൾക്ക് എന്ത് സംഭവിച്ചു?”
കുട്ടിൽ കിടന്ന ദാസൻ മറുപടി പറഞ്ഞു, “ഞാൻ നായ്ക്കളെ സേവിച്ചത് പത്തു ദിവസം മാത്രം, അവർ എന്റെ സേവനം മറന്നില്ല. എന്നിട്ടും കഴിഞ്ഞ പത്തുവർഷം ഞാൻ അങ്ങയെ സേവിച്ചു, എന്റെ ആദ്യ തെറ്റിൽ തന്നെ താങ്കൾ എല്ലാം മറന്നു!”
രാജാവ് തന്റെ തെറ്റ് മനസ്സിലാക്കുകയും സേവകനെ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.