NEWS

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുന്നതിനിടയിൽ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റി.ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായാണ് സ്ഥാനചലനം.ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ക്രൈം എഡിജിപി യാക്കിയും  എം.ആര്‍ അജിത്ത്കുമാറിനെ എഡിജിപി വിജിലന്‍സ് ആയും സുധേഷ്‌കുമാറിനെ ജയില്‍ ഡിജിപിയുമാക്കിയുമാണ് ഉത്തരവിറങ്ങിയത്.
 
 
ഇതിൽ സുധേഷ് കുമാറിനെ എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്.

Back to top button
error: