Month: April 2022
-
Crime
പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി
പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീകൊളുത്തി. പാലക്കാട് കൊല്ലങ്കോട്ടാണ് സംഭവം. സംഭവത്തില്‍ 16കാരിക്കും 21കാരനായ ബാലസുബ്രഹ്മണ്യമെന്ന യുവാവിനും പരിക്കേറ്റു. പ്രണയനൈരാശ്യമാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് പോലീസ് കണ്ടെത്തി. ഇന്ന് രാവിലെ ഒന്‍പതിനാണ് സംഭവം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. പിറന്നാള്‍ ആണെന്ന് പറഞ്ഞായിരുന്നു ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Read More » -
India
കാഷ്മീരില്‍ പ്രധാനമന്ത്രിയുടെ റാലി നടക്കുന്ന വേദിയുടെ 12 കിലോമീറ്റര്‍ അകലെ സ്ഫോടനം
ജമ്മുകാഷ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുന്ന വേദിയുടെ 12 കിലോമീറ്റര്‍ അകലെ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ലാലിയാന ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. ദേശീയ പഞ്ചായത്തി രാജ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനും വൻകിട പദ്ധതികൾക്കു തുടക്കംകുറിക്കുന്നതിനുമാണ് പ്രധാനമന്ത്രി ഇന്നു ജമ്മുകാഷ്മീരിൽ എത്തുന്നത്. 20,000 കോടി രൂപയുടെ വികസപദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു സൂചന. ജമ്മുവിനെയും കാഷ്മീരിനെയും ബന്ധിപ്പിക്കുന്ന ബനിഹാൾ-കാസിഗുണ്ട് തുരങ്കപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. 3,100 കോടിരൂപ ചെലവഴിച്ചു നിർമിച്ച ഇരട്ട തുരങ്കപാത 8.45 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പാത പ്രവർത്തനസജ്ജമാകുന്നതോടെ ബനിഹാളിൽനിന്നും കാസിഗുണ്ടിലേക്കുള്ള ദൂരം 16 കിലോമീറ്റർ കുറയും. രണ്ട് ജലവൈദ്യുത പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. 300 കോടി രൂപ ചെലവഴിച്ചുള്ള 850 മെഗാവാട്ടിന്റെ റടലേ ജലവൈദ്യുത പദ്ധതി കിഷ്ത്വാർ ജില്ലയിൽ ചെനാബ് നദിയിലാണ്. 540 മെഗാവാട്ടിന്റെ ക്വാർ ജലവൈദ്യുത പദ്ധതിയും ചെനാബ് നദിക്കു കുറുകെയും നിർമിക്കും. 4,500 കോടിരൂപയാണ് പദ്ധതിച്ചലവ്. സംസ്ഥാനത്തെ ഊർജ പ്രതിസന്ധിക്ക് ഈ പദ്ധതികളിലൂടെ പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷ…
Read More » -
Kerala
ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണ്ണൂർ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. ദയാ മെഡിക്കൽസ് എന്ന കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. കടയിലെ ജീവനക്കാരൻ ഹാരീസ്(25)ആണ് മരിച്ചത്. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വന്ന ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡരികിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന ഹാരീസ്. യുവാവിന്റേ മേൽ ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കട പൂർണമായും തകർന്നു
Read More » -
Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് :സീറ്റ് നിലനിർത്താൻ വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്. സിറ്റിങ് സീറ്റായ തൃക്കാക്കര നിലനിര്‍ത്തുക എന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണെന്ന വിലയിരുത്തല്‍ കൂടിയാണ് വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ് കളം പിടിക്കാന്‍ ഒരുങ്ങുന്നതിന് പിന്നില്‍. തൃക്കാക്കര മണ്ഡലത്തെ 11 മേഖലകളായി തിരിച്ച് മുതിര്‍ന്ന നേതാക്കളെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ തീരുമാനിച്ചത്.
Read More » -
Kerala
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് തിരിച്ചു
അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പുലർച്ചെ യാത്ര പുറപ്പെട്ടു. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. മേയ് പത്തിനോ പതിനൊന്നിനോ മടങ്ങിയെത്തിയേക്കും.
Read More » -
India
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ജമ്മുകാഷ്മീരിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ജമ്മുകാഷ്മീരിൽ. ദേശീയ പഞ്ചായത്തി രാജ് ദിവസ് ആഘോഷത്തിൽ പങ്കെടുക്കുന്നതിനും വൻകിട പദ്ധതികൾക്കു തുടക്കംകുറിക്കുന്നതിനുമാണ് പ്രധാനമന്ത്രി ഇന്നു ജമ്മുകാഷ്മീരിൽ എത്തുന്നത്. 20,000 കോടി രൂപയുടെ വികസപദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണു സൂചന. ജമ്മുവിനെയും കാഷ്മീരിനെയും ബന്ധിപ്പിക്കുന്ന ബനിഹാൾ-കാസിഗുണ്ട് തുരങ്കപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. 3,100 കോടിരൂപ ചെലവഴിച്ചു നിർമിച്ച ഇരട്ട തുരങ്കപാത 8.45 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്. പാത പ്രവർത്തനസജ്ജമാകുന്നതോടെ ബനിഹാളിൽനിന്നും കാസിഗുണ്ടിലേക്കുള്ള ദൂരം 16 കിലോമീറ്റർ കുറയും. രണ്ട് ജലവൈദ്യുത പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. 5,300 കോടി രൂപ ചെലവഴിച്ചുള്ള 850 മെഗാവാട്ടിന്റെ റടലേ ജലവൈദ്യുത പദ്ധതി കിഷ്ത്വാർ ജില്ലയിൽ ചെനാബ് നദിയിലാണ്. 540 മെഗാവാട്ടിന്റെ ക്വാർ ജലവൈദ്യുത പദ്ധതിയും ചെനാബ് നദിക്കു കുറുകെയും നിർമിക്കും. 4,500 കോടിരൂപയാണ് പദ്ധതിച്ചലവ്. സംസ്ഥാനത്തെ ഊർജ പ്രതിസന്ധിക്ക് ഈ പദ്ധതികളിലൂടെ പരിഹാരം കാണാനാകുമെന്നാണു പ്രതീക്ഷ.
Read More » -
Kerala
കെ റെയിൽ വിരുദ്ധസമരക്കാരെ ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലീസുദ്യോഗസ്ഥനെതിരെ നടപടി
തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റെയിൽ വിരുദ്ധസമരക്കാരെ ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലീസുദ്യോഗസ്ഥൻ ഷബീറിനെതിരെ നടപടി. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഷബീറിനെ തിരുവനന്തപുരത്ത് എആർ ക്യാമ്പിലേക്ക് മാറ്റി. സമരക്കാരനെ ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കിട്ടിയിട്ടും ഇയാൾക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും. കഴക്കൂട്ടത്ത് ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവർത്തകൻ ജോയിയെ മുഖത്തടിച്ച് ഷബീർ വീഴ്ത്തിയിരുന്നു. ഇത് കൂടാതെ ഷബീർ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് പോലീസ് അതിക്രമം.തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിലാണ് കെ റെയിൽ കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോളാണ് സംഘർഷമുണ്ടായത്. ഇവരെ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും തടഞ്ഞതോടെ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ പോലീസുകാരൻ ബൂട്ടിട്ട് പ്രവർത്തനെ ചവിട്ടുകയും മുഖത്തടിക്കുയും ചെയ്യുന്നത്. സംഘർഷത്തിൽ മൂന്നു പേർക്ക്…
Read More » -
LIFE
ചട്ടമ്പി കല്യാണി’ റിലീസ്
ക്രീം ക്രിയേഷൻസിന്റെ ബാനറിൽ ബോസ് കെ ജെ സംവിധാനം ചെയ്ത ” “ചട്ടമ്പി കല്യാണി” എന്ന വെബ് സീരീസ് റിലീസായി, പ്രേക്ഷകരുടെ മുന്നിലെത്തി. ആന്റണി ചൗക്ക, സജിത്ത് ശശിധർ, മഹാദേവൻ, ഹരികൃഷ്ണൻ, ഷാജു ജോസ്, അരുൺകുമാർ, അജി ചേർത്തല, ബാബുരാജ്, മുരളി ബാല,അഡ്വ. എം കെ റോയ്, മെൽവിൻ ജേക്കബ്, ഷിജില, റിയ ബെന്നി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. നാട്ടിൻപുറത്തെ അഭ്യസ്തവിദ്യരായ അഞ്ച് ചെറുപ്പക്കാർ, അവരുടെ സിനിമാ മോഹങ്ങൾ, ആ മോഹം സാക്ഷാത്ക്കരിക്കാനായി അവർ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ, പിണയുന്ന അമളികൾ എന്നിവ ഹാസ്യത്തിന്റെ രസച്ചരടുകളിൽ കോർത്ത് ചട്ടമ്പി കല്യാണി യിൽ അവതരിപ്പിക്കുന്നു. നാട്ടിൻപുറത്തെ എല്ലാവരും കഥാപാത്രങ്ങളായി നിങ്ങൾക്ക് മുന്നിലെത്തുമ്പോൾ അത് നിങ്ങളോരോരുത്തരും ആണെന്ന തോന്നലുളവാക്കുന്ന ഈ വെബ് സീരീസിന്റെ ഓരോ എപ്പിസോഡും ചട്ടമ്പിക്കല്ല്യാണി, ദാദാഗിരി, കിഴി, കിടിലൻ വാസു തുടങ്ങി വ്യത്യസ്ത പേരുകളിൽ റിലീസ് ചെയ്യുന്നു.രചന-മുരളി ബാല,ക്യാമറ-അജി ഗൗരി, എഡിറ്റർ-സോനു ചേർത്തല,സംഗീതം- വിശ്വജിത്ത്, ആർട്ട്-ടീജി ഗോപി, പി ആർ ഒ-എ…
Read More » -
Kerala
ഓപ്പറേഷന് മത്സ്യ: 1707 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്ക്കരിച്ച ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായുള്ള ‘ഓപ്പറേഷന് മത്സ്യ’ വഴി 1706.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന് മത്സ്യയുടെ ഭാഗമായി പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്. ഈ കേന്ദ്രങ്ങളില്‍ നിന്നും ശേഖരിച്ച 809 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതോടെ ഈ കാലയളവില്‍ 3631.88 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യമാണ് നശിപ്പിച്ചത്. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 579 പരിശോധനയില്‍ ആലുവ, തൊടുപുഴ, നെടുംങ്കണ്ടം, മലപ്പുറം എന്നിവിടങ്ങളിലെ 9 സാമ്പിളുകളില്‍ രാസ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മത്സ്യം നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നു. പരിശോധനയില്‍ ന്യൂനത കണ്ടെത്തിയ 53 പേര്‍ക്ക് നോട്ടീസുകള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി…
Read More » -
Business
ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താനിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 24,713 കോടി രൂപയുടെ ഇടപാടിനെതിരായ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ വായ്പാ ദാതാക്കളുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും, പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളും, അവരുടെ ഓഹരി ഉടമകളും, കടക്കാരും ചേര്‍ന്ന് നടന്ന വോട്ടിംഗിലാണ് ഈ അന്തിമ തീരുമാനമെടുത്തത്. 2020ലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വറിലേക്കും റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്സ്റ്റൈലേക്കും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് ആര്‍ആര്‍വിഎല്‍. നേരത്തെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിരുന്ന ആമസോണ്‍ ഈ ഇടപാടിനെ ശക്തമായി എതിര്‍ക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
Read More »