KeralaNEWS

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് :സീറ്റ്‌ നിലനിർത്താൻ വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്. സിറ്റിങ് സീറ്റായ തൃക്കാക്കര നിലനിര്‍ത്തുക എന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണെന്ന വിലയിരുത്തല്‍ കൂടിയാണ് വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ് കളം പിടിക്കാന്‍ ഒരുങ്ങുന്നതിന് പിന്നില്‍.

തൃക്കാക്കര മണ്ഡലത്തെ 11 മേഖലകളായി തിരിച്ച് മുതിര്‍ന്ന നേതാക്കളെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ തീരുമാനിച്ചത്.

Signature-ad

 

Back to top button
error: