IndiaNEWS

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി ഇ​​​​ന്നു ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ

വ​​​​ൻ​​​​കി​​​​ട പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം ​​​​കു​​​​റിച്ചേക്കും

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി ഇ​​​​ന്നു ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ. ​​​​ദേ​​​​ശീ​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തി രാ​​​​ജ് ദി​​​​വ​​​​സ് ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നും വ​​​​ൻ​​​​കി​​​​ട പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ക്കം​​​​കു​​​​റി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്നു ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ൽ എ​​​​ത്തു​​​​ന്ന​​​​ത്. 20,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​ക​​​​സ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ജ​​​​മ്മു​​​​വി​​​​നെ​​​​യും കാ​​​​ഷ്മീ​​​​രി​​​​നെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന ബ​​​​​നി​​​​​ഹാ​​​​​ൾ-​​​​​കാ​​​​​സി​​​​​ഗു​​​​​ണ്ട് തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത​​​​​യു​​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ക്കും. 3,100 കോ​​​​​ടി​​​​​രൂ​​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു നി​​​​​ർ​​​​​മി​​​​​ച്ച ഇ​​​​​ര​​​​​ട്ട തു​​​​​ര​​​​​ങ്ക​​​​​പാ​​​​​ത​ 8.45 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​ർ ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള​​​​താ​​​​ണ്. പാ​​​​ത പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​സ​​​​ജ്ജ​​​​മാ​​​​കു​​​​ന്ന​​​​തോ​​​​ടെ ബ​​​​​നി​​​​​ഹാ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും കാ​​​​​സി​​​​​ഗു​​​​​ണ്ടി​​​​​ലേ​​​​​ക്കു​​​​​ള്ള ദൂ​​​​​രം 16 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ കു​​​​​റ​​​​​യും. ര​​​​ണ്ട് ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​ത പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളു​​​​​ടെ ശി​​​​​ലാ​​​​​സ്ഥാ​​​​​പ​​​​​ന​​​​​വും പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കും.

Signature-ad

5,300 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വ​​​​ഴി​​​​ച്ചു​​​​ള്ള 850 മെ​​​​​ഗാ​​​​​വാ​​​​​ട്ടി​​​​​ന്‍റെ റ​​​​ട​​​​ലേ ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​ത പ​​​​​ദ്ധ​​​​​തി കി​​​​​ഷ്ത്വാ​​​​​ർ ജി​​​​​ല്ല​​​​​യി​​​​​ൽ ചെ​​​​​നാ​​​​​ബ് ന​​​​​ദി​​​​​യി​​​​ലാ​​​​ണ്. 540 മെ​​​​​ഗാ​​​​​വാ​​​​​ട്ടി​​​​​ന്‍റെ ക്വാ​​​​​ർ ജ​​​​​ല​​​​​വൈ​​​​​ദ്യു​​​​​ത പ​​​​​ദ്ധ​​​​​തി​​​​​യും ചെ​​​​​നാ​​​​​ബ് ന​​​​​ദി​​​​​ക്കു കു​​​​റു​​​​കെ​​​​യും നി​​​​ർ​​​​മി​​​​ക്കും. 4,500 കോ​​​​​ടി​​​​​രൂ​​​​​പ​​​​​യാ​​​​​ണ് പ​​​​ദ്ധ​​​​തി​​​​ച്ച​​​​ല​​​​വ്. സം​​​​സ്ഥാ​​​​ന​​​​ത്തെ ഊ​​​​ർ​​​​ജ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക്ക് ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ.

Back to top button
error: