Month: April 2022
-
Kerala
പാലക്കാട്ടെ കൊലപാതകങ്ങൾ; കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗം
കണ്ണൂർ: പാലക്കാട്ടെ ആർഎസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ (Palakkad Murders) പശ്ചാത്തലത്തിൽ കണ്ണൂർ ഉൾപ്പടെയുള്ള ജില്ലകളിൽ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങൾ വഴി വിദ്വേഷ പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദ്ദേശം നൽകിയത്. ഫേസ്ബുക്കിലും വാട്സാപ്പിലും പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ പോസ്റ്റുകളും കമന്റുകളും ഇടുന്നത് പൊലീസ് നിരീക്ഷിക്കും. ലവ് ജിഹാദ് ആരോപണത്തിന്റെ പശ്ചാത്തലത്തിലും സമുദായങ്ങൾ തമ്മിൽ സ്പർധ ഉണ്ടാകാതിരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർ മുൻകരുതലെടുക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, പാലക്കാട് ഇരട്ടക്കൊലപാതകമുണ്ടായ പശ്ചാത്തലത്തിൽ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടി. ഈ മാസം 28ന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു ചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര നിയന്ത്രണവും തുടരും. ജില്ലയിലെ നിയന്ത്രണം പിൻവലിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെത്തുര്‍ന്നാണ് ജില്ലാ കളക്ടർ മൃണ്‍മയീ ജോഷിയുടെ നടപടി. കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് 16 പ്രഖ്യാപിച്ച നിരോധനാജ്ഞയാണ്…
Read More » -
Kerala
ആലപ്പുഴ, പാലക്കാട് കൊലപാതകങ്ങള്‍: പോലീസ് ജാഗ്രത പാലിച്ചു, ഇല്ലെങ്കില്‍ കലാപം ഉണ്ടായേനെ എന്ന് കോടിയേരി
തിരുവനന്തപുരം: പാലക്കാടും ആലപ്പുഴയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായപ്പോൾ പൊലീസ് ജാഗ്രത പാലിച്ചു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇല്ലെങ്കിൽ കലാപം ഉണ്ടാകുമായിരുന്നു. യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ മറ്റൊരു തരത്തിലായേനെ ഫലമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലപാതകങ്ങൾ അപലപിക്കാൻ പോലും യുഡിഎഫും കോൺഗ്രസും തയ്യാറായിട്ടില്ല. ഇത്തരം സംഭവങ്ങൾ ആവർത്തിക്കട്ടെ എന്നതാണ് അവരുടെ നിലപാട്. കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ മുൻ നിലപാട് ആവർത്തിച്ച കോടിയേരി ബാലകൃഷ്ണൻ എതിർപ്പുകൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങില്ല എന്ന് പറഞ്ഞു. നവകേരളം സർക്കാർ ലക്ഷ്യമാണ്. സിൽവർലൈനിനെതിരെ എസ്ഡിപിഐയും ബിജെപിയും ഒന്നിച്ച് സമരം ചെയ്യുകയാണ്. ബിജെപി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടതുപക്ഷത്തിനേ കഴിയൂ. 2019 ൽ കേരളത്തിൽ 19 സീറ്റും യുഡിഎഫിന് നൽകി പക്ഷെ ബിജെപി സർക്കാർ വിജയമാവർത്തിച്ചു. എന്നാൽ 2004ൽ കേരളത്തിലെ 18 ലോക്സഭ സീറ്റും ഇടതുപക്ഷത്തിന് നൽകിയപ്പോൾ വാജ്പേയ് സർക്കാർ താഴെയിറങ്ങി എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
Read More » -
India
ഉദ്ധവ് താക്കറെയുടെ വീടിന് മുന്നിൽ ‘ഹനുമാൻ ചാലിസ’ ചൊല്ലുമെന്ന് പ്രഖ്യാപിച്ച എംപി, എംഎൽഎ ദമ്പതിമാർ അറസ്റ്റിൽ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കുടുംബ വീടായ മാതോശ്രീയിൽ വന്ന് ഹനുമാൻ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയ അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണെയെയും ഭർത്താവും എംഎൽഎയുമായ രവി റാണെയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വൈകീട്ടോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 153 (എ), മുംബൈ പൊലീസ് ആക്ടിലെ സെക്ഷൻ 135 (നിരോധനാജ്ഞ ലംഘിക്കൽ) എന്നിവ ചുമത്തിയാണ് അറസ്റ്റ്. ഉദ്ധവ് താക്കറെ ഹിന്ദുത്വത്തെ അടിയറവ് വച്ചെന്ന് ആരോപിച്ച് ഇന്ന് മാതോശ്രീക്ക് മുന്നിലെത്തുമെന്നായിരുന്നു ഇരുവരുടേയും ഭീഷണി. ബാലാസാഹെബ് താക്കറെയെന്ന ബാൽ താക്കറെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും തങ്ങളുടെ ഈ ആവശ്യം അംഗീകരിച്ചേനെ എന്നും ഉദ്ധവ് രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടി ‘ഹിന്ദുത്വമൂല്യങ്ങൾ’ മറക്കുകയാണെന്നും അവർ ആരോപിച്ചു. എന്നാൽ രാവിലെ തന്നെ ഇവരുടെ വസതിക്ക് മുന്നിലേക്ക് ശിവസേനാ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ സ്ഥിതി സംഘർഷ സമാനമായി. മാതോശ്രീക്ക് മുന്നിലും ശിവസേനാ പ്രവർത്തകർ…
Read More » -
നടി കേസിലെ മെമ്മറി കാർഡ് ചോർത്തിയ സംഭവം, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണത്തിന് തീരുമാനമായില്ല. മെമ്മറികാർഡ് പരിശോധനയ്ക്കും കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനുമുള്ള ക്രൈം ബ്രാഞ്ച് അപേക്ഷ ഇപ്പോഴും വിചാരണ കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. കോടതിയിൽ സൂക്ഷിച്ച തൊണ്ടി മുതലായ മെമ്മറി കാർഡിൽ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് പോയെന്ന ക്രൈംബ്രാഞ്ച് പരാതി ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇക്കാര്യത്തിൽ ഫോറൻസിക് പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് കഴിഞ്ഞ നാലാം തീയ്യതി ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ അപേക്ഷ നൽകി. എന്നാൽ അപേക്ഷയിൽ രണ്ട് വട്ടം വിശദീകരണം തേടിയെങ്കിലും അന്വഷണത്തിൽ ഇതുവരെ തീരുമാനമായില്ല. 2017 ഫിബ്രവരി 18 നാണ് കോടതി ആവശ്യപ്രകാരം അവസാനമായി ദൃശ്യം പരിശോധിച്ചത്. എന്നാൽ 2018 ഡിസംബർ 13 ന് ഈ ദൃശ്യം വീണ്ടും കണ്ടതായായാണ് ഫോറൻസിക് സംഘം മനസ്സിലാക്കിയിട്ടുള്ളത്. മെമ്മറി കാർഡിലെ ഒരു നിശ്ചിത സമയത്തെ വിവിധതരം ഫയലുകളുടെ ആകെ കണക്കാണ്…
Read More » -
Health
ലൈംഗിക താൽപ്പര്യക്കുറവുള്ളവർക്കു ഔഷധം വീട്ടു വളപ്പിൽ തന്നെ
ലൈംഗിക താൽപ്പര്യക്കുറവും ഉദ്ധാരണ പ്രശ്നങ്ങളും നിങ്ങളെ അലട്ടുകയാണോ. പ്രകൃതിദത്തമായ നിരവധി വഴികളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. കൃത്രിമ ഉത്തേജ വസ്തുക്കൾക്ക് പകരം ആരോഗ്യകാര്യത്തിൽ അൽപ്പം ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ സ്വയമേവ പരിഹരിക്കാൻ കഴിയും. വയാഗ്രയക്ക് സമാനമായ വിഭവങ്ങൾ നമ്മുടെ വീട്ടുവളപ്പിലൂണ്ട്. അവയേതൊക്കെയെന്ന് നോക്കാം. മുരിങ്ങയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതിലല്ലോ. വലിയ ചെലവില്ലാതെ വീട്ടുമുറ്റത്ത് ലഭിക്കുന്ന പോഷകാഹാരമാണ് മുരിങ്ങ. മൂത്ത കുരു വേണം, ഉപയോഗിയ്ക്കാന്‍. ഈ കുരു ഉണക്കിപ്പൊടിച്ചു പാലില്‍ തിളപ്പിച്ചു കഴിയ്ക്കുന്നതു ഗുണം നല്‍കും ഉദ്ധാരണ സമയം നീണ്ടു നില്‍ക്കാന്‍ സഹായിക്കുന്നതാണ് വാഴച്ചുണ്ട്. വാഴച്ചുണ്ട് തോരന്‍ വെക്കുന്നതും, അരിഞ്ഞ് ഉപ്പിട്ട് വേവിക്കുന്നതും പുരുഷൻമാരുടെ ലൈംഗികാരോഗ്യത്തിന് ഗുണകരമാണ്. ചക്കക്കുരുവും ശേഷിക്കുറവിനുള്ള നല്ലൊരു പരിഹാരമാണ്. ഏത്തപ്പഴം നെയ്യില്‍ വരട്ടി കഴിച്ചാല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇത് ഒരുപോലെ പ്രയോജനകരവുമാണ്. ജാതിയ്ക്ക രുചിയ്ക്കും മണത്തിനും മാത്രമല്ല, ലൈംഗികപരമായ ഗുണങ്ങള്‍ക്കും മികച്ചതാണ്. കടല, ചെറുപയര്‍, ഗോതമ്പ് എന്നിവ കുതിര്‍ത്ത് ആട്ടിന്‍പാലില്‍ ഇട്ടു വേവിയ്ക്കണം. ഇതു തണുത്തു കഴിയുമ്പോള്‍…
Read More » -
Kerala
നടിയെ ആക്രമിച്ച കേസിനെ തന്‍റെ സ്ഥലം മാറ്റം ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്
തിരുവനന്തപുരം: തന്‍റെ സ്ഥലം മാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. സർക്കാർ നിർദേശപ്രകാരം അന്വേഷണം പൂർവാധികം ശക്തമായി തന്നെ മുന്നോട്ട് പോകും. തന്‍റെ മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എഡിജിപി പറഞ്ഞു. തന്‍റെ മാറ്റം കേസിനെ ഒരു തരത്തിലും തടസ്സപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ് ശ്രീജിത്ത് പറയുമ്പോഴും, വനിതാ സംഘടനകൾ അടക്കം ഈ സ്ഥലംമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തുകയാണ്. കേസ് വഴിത്തിരിവിൽ നിൽക്കേയുള്ള ഈ സ്ഥലം മാറ്റം കേസിനെ കാര്യമായി ബാധിക്കുമെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഡാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. എസ്. ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്ക്ക് പരാതി നൽകിയതും…
Read More » -
Kerala
ചക്രവാതചുഴി: കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നും ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മഴ തുടരുമെങ്കിലും ഇന്ന് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. – ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. – ശക്തമായ കാറ്റിനും…
Read More » -
Kerala
സിറ്റി റൈഡുമായി കെഎസ്ആര്‍ടിസിയുടെ പുതിയ ഡബിള്‍ ഡെക്കര്‍ ബസുകള്‍
കെ സ്വിഫ്റ്റിനു പിന്നാലെ കെഎസ്ആര്‍ടിസിയുടെ പുതിയ ഡബിള്‍ ഡെക്കര്‍ ഓപ്പണ്‍ ബസുകളില്‍ നടത്തുന്ന ‘സിറ്റി റൈഡ്’ സര്‍വീസുകളും പ്രിയങ്കരമാകുന്നു. ആദ്യദിനം സൗജന്യ യാത്രയായിരുന്നു. തുടര്‍ന്നുള്ള 4 ദിവസങ്ങള്‍ക്കുള്ളില്‍ 27,000 രൂപയാണ് ഡബിള്‍ ഡെക്കറിലൂടെ കെഎസ്ആര്‍ടിസിയുടെ നേട്ടം. തുറന്നിരിക്കുന്ന ഇരുനില ബസിലാണ് യാത്ര. താഴെ 28 സീറ്റുകളും മുകള്‍നിലയില്‍ 39 സീറ്റുകളുമാണ് ഉള്ളത്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയുള്ള ‘ഡേ സിറ്റി റൈഡ്’, വൈകിട്ട് 5 മുതല്‍ രാത്രി 10 വരെയുള്ള ‘നൈറ്റ് റൈഡ്’ എന്നിങ്ങനെ രണ്ടു തരം സര്‍വീസുകളാണുള്ളത്. രണ്ടിലും ടിക്കറ്റ് നിരക്ക് 250 രൂപ. പ്രാരംഭ ഓഫര്‍ ആയി 200 രൂപ നല്‍കിയാല്‍ മതി. ഡേ, നൈറ്റ് റൈഡുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യുന്നവര്‍ക്കു 350 രൂപയുടെ ടിക്കറ്റും ലഭ്യം. യാത്രക്കാര്‍ക്ക് വെല്‍കം ഡ്രിങ്ക്, സ്‌നാക്‌സ് തുടങ്ങിയവയും ഇതിനോടൊപ്പം ലഭിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍വീസ് ഏറ്റെടുത്തതോടെ അവധി ദിവസങ്ങളിലെ ടിക്കറ്റുകള്‍ നേരത്തെ വിറ്റു തീരുകയാണ്.…
Read More » -
Health
402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ 402 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 176 ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം സജ്ജമാക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. 150 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് സേവനം ഉടന്‍ ലഭ്യമാക്കുന്നതാണ്. 70,000 കണ്‍സള്‍ട്ടേഷനും 20,000 പ്രിസ്‌ക്രിപ്ഷനും, 6,500 ലാബ് പരിശോധനകളുമാണ് പ്രതിദിനം ഇ ഹെല്‍ത്തിലൂടെ നടത്തുന്നത്. ഇലക്‌ട്രോണിക്‌സ് സംവിധാനത്തിലൂടെ രോഗീ സൗഹൃദ ചികിത്സ ഉറപ്പാക്കും. ഈ ബജറ്റില്‍ ഇ ഹെല്‍ത്ത് പദ്ധതിയ്ക്കായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയെ സമ്പൂര്‍ണമായും ഡിജിറ്റലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള അമ്പതിനായിരത്തോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായകരമാണ് ഇ ഹെല്‍ത്ത് സംവിധാനം. 2022-23 ഓടെ 200 ആശുപത്രികളില്‍ കൂടി ഇ ഹെല്‍ത്ത് നടപ്പിലാക്കുന്നതാണ്. ഇതിലൂടെ പ്രതിദിനം…
Read More » -
NEWS
ചോദ്യപേപ്പർ ആവർത്തനം; റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാല
ചോദ്യപേപ്പർ ആവർത്തനത്തിന്റെ പേരിൽ റദ്ദാക്കിയ പരീക്ഷകൾ മേയിൽ നടത്തുമെന്ന് കണ്ണൂർ സർവകലാശാലാ അധികൃതർ അറിയിച്ചു. പരീക്ഷാനടത്തിപ്പിൽ വീഴ്ച്ച സംഭവിച്ചെന്ന് പരീക്ഷാ കൺട്രോളർ സമ്മതിച്ചിരുന്നു. വീഴ്ച്ച വരുത്തിയ അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളാണ് റദ്ദാക്കിയത്. സൈക്കോളജി ബിരുദ പരീക്ഷകളിൽ 2020ലെ അതേ ചോദ്യപേപ്പർ ഇത്തവണയും ആവർത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റർ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവർത്തിച്ചത്. തുടർന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചോദ്യപേപ്പർ വീഴ്ചയിൽ വൈസ് ചാൻസലർ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. പരീക്ഷാ കൺട്രോളറോടാണ് വൈസ് ചാൻസലർ റിപ്പോർട്ട് തേടിയത്. ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവം പഠിക്കാൻ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സർവകലാശാല അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ പ്രതിഷേധിച്ചിരുന്നു.
Read More »