അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പുലർച്ചെ യാത്ര പുറപ്പെട്ടു. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ട്.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാർക്കും ചുമതല നൽകിയിട്ടില്ല. മേയ് പത്തിനോ പതിനൊന്നിനോ മടങ്ങിയെത്തിയേക്കും.