Month: April 2022
-
Business
ചെലവ് വര്‍ധിച്ചു; പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്
ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ശരാശരി 1.1 ശതമാനം വര്‍ധനവാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ നടപ്പാക്കുന്നത്. ഇന്‍പുട്ട് ചെലവിലെ വര്‍ധനവ് ഭാഗികമായി നികത്താന്‍ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങളിലുടനീളം വില വര്‍ധിപ്പിച്ചതായി ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്നു മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ചായിരിക്കും വില വര്‍ധനവെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ, മാര്‍ച്ച് 22 ന്, ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ മോഡലും വേരിയന്റും അനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഏപ്രില്‍ 18 ന് അതിന്റെ എല്ലാ മോഡലുകളുടെയും വില ശരാശരി 1.3 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
Read More » -
Business
യുപിഐ സേവനം ഇനി യുഎഇയിലും; 20 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കും
അബുദാബി: ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ്) ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്ക്കാനാവും. പണമിടപാടുകള്‍ നടത്തുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം യുഎഇയില്‍ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്മെന്റുകള്‍ സ്വീകരിക്കുക. ഇന്ത്യക്കാര്‍ക്ക് ഇടപാടുകള്‍ ലഭ്യമാക്കുന്നതിനായി എന്‍പിസിഐയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍ഐപിഎല്‍ നിരവധി രാജ്യാന്തര സാമ്പത്തിക സേവനദാതാക്കളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഭൂട്ടാനിലും നേപ്പാളിലും യുപിഐ സംവിധാനം ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം സിംഗപ്പൂരിലും സംവിധാനം ഉപയോഗിച്ച് പണം ഇടപാടുകള്‍ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Read More » -
NEWS
പാകിസ്ഥാന് തലവേദനയായി അഫ്ഗാൻ അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങൾ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ സൈനികര്‍
കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിർത്തത്. പാകിസ്ഥാൻ സൈനികർ നടത്തിയ തിരിച്ചടിയിൽ അഫ്ഗാൻ തീവ്രവാദികൾക്കും കാര്യമായ ആൾനാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ അക്രമണത്തോടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്ന പാക് സൈനികരുടെ എണ്ണം നൂറുകവിഞ്ഞു. “പാകിസ്ഥാനെതിരായ പ്രവർത്തനങ്ങൾക്കായി തീവ്രവാദികൾ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു, ഭാവിയിൽ അത്തരം പ്രവർത്തനങ്ങൾ നടത്താൻ അഫ്ഗാൻ സർക്കാർ അനുവദിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,” – ആക്രമണത്തിന് പിന്നാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പാക് സൈന്യം പ്രതികരിച്ചു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാകിസ്ഥാൻ അതിര്‍ത്തിയിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികൾ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം ആദ്യം വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ തീവ്രവാദികൾ വാഹനം ആക്രമിച്ചതിനെ തുടർന്ന് ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം…
Read More » -
India
പ്രശാന്ത് കിഷോറിൻ്റെ കോൺഗ്രസ് പ്രവേശനം: അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ
ഡല്‍ഹി: പ്രശാന്ത് കിഷോർ ചേരുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ടെന്ന സൂചനയുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ്സിംഗ്. പ്രശാന്ത് കിഷോർ കൂടുവിട്ടു കൂടുമാറുന്നതിൽ പലർക്കും ആശങ്കയുണ്ടെന്ന് ദ്വിഗ് വിജയ് സിംഗ് അറിയിച്ചു. പ്രശാന്ത് കിഷോറിൻറെ നിർദ്ദേശങ്ങൾ പഠിച്ച കോൺഗ്രസ് ഉപസമിതിയുടെ റിപ്പോർട്ടിൽ സോണിയഗാന്ധി അടുത്തയാഴ്ച തീരുമാനം എടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ശക്തിപ്പെടുത്താൻ പ്രശാന്ത് കിഷോർ നല്കിയ നിർദ്ദേശങ്ങൾ നാലംഗ സമിതി പരിശോധിച്ചിരുന്നു. പ്രിയങ്ക ഗാന്ധി റിപ്പോർട്ട് സോണിയ ഗാന്ധിക്ക് നല്കി. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലുള്ള ചില മാറ്റങ്ങൾക്ക് കോൺഗ്രസ് തയ്യാറെടുക്കുന്നു എന്നാണ് സൂചന. ഇതു കൂടാതെ പ്രശാന്ത് കിഷോർ പാർട്ടിയിലേക്ക് വരുന്ന കാര്യത്തിലും അടുത്തയാഴ്ച തീരുമാനമുണ്ടാകും. എന്നാൽ പാർട്ടിക്കുള്ളിൽ ഇക്കാര്യത്തിലുള്ള അതൃപ്തി വ്യക്തമാക്കുന്നതാണ് ദ്വിഗ് വിജയ് സിംഗിൻറെ വാക്കുകൾ. പ്രശാന്ത് കിഷോർ വരുന്നതിനോട് പലർക്കും യോജിപ്പില്ല. പ്രശാന്ത് കിഷോർ ഒരു പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിലേക്ക് ചാഞ്ചാടിക്കൊണ്ടിരുന്ന നേതാവാണ്. പ്രത്യയ ശാസ്ത്ര നിലപാടും ഇല്ല ഈ സാഹചര്യത്തിൽ എതിർപ്പുണ്ടാകും എന്ന് ദ്വിഗ് വിജയ്സിംഗ്…
Read More » -
Crime
റിസോർട്ട് പാട്ടത്തിന് നൽകി വഞ്ചിച്ചെന്ന കേസ്: ബാബുരാജിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: മൂന്നാറിൽ കയ്യേറ്റ ഭൂമിയിലെ റിസോർട്ട് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ വഞ്ചിച്ചെന്ന കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അടിമാലി പോലീസ് എടുത്ത വഞ്ചന കേസിൽ ബാബുരാജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോതമംഗലം സ്വദേശി അരുൺ കുമാറിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം അടിമാലി പോലീസ് ആണ് കേസെടുത്തത്. മൂന്നാർ കമ്പിലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോർട്ട് ബാബുരാജ് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ കരുതൽധനമായി വാങ്ങിയിരുന്നു. എന്നാൽ റിസോർട്ട് തുറക്കാൻ ലൈസൻസിനായി പള്ളിവാസൽ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും പട്ടയം സാധുവല്ലാത്തതിനാൽ ലൈസൻസ് നൽകാൻ കഴിയില്ലെന്നു പഞ്ചായത്ത് മറുപടി നൽകി. തുടർന്നാണ് വ്യവസായി നടനെതിരെ കോടതിയെ സമീപിച്ചത്. 2018-ലും 2020-ലും രണ്ടുതവണ റവന്യൂവകുപ്പ് കുടി ഒഴിപ്പിയ്ക്കൽ നോട്ടീസ് നൽകിയിരുന്നെന്നും ഇതും മറച്ചുവെച്ചാണ് ബാബുരാജ് താനുമായി കരാറിൽ ഏർപ്പെട്ടതെന്നും അരുൺകുമാർ ആരോപിച്ചിരുന്നു. അതെ സമയം മൂന്നുലക്ഷം രൂപ മാസത്തെ വാടകയും ജോലിക്കാരുടെ…
Read More » -
Crime
കറണ്ട് ബില്ലടച്ചില്ല: ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരന് ഡിവൈഎഫ്ഐ നേതാവിന്റെ മർദ്ദനം
കോഴിക്കോട്: കറണ്ട് ബില്ലടക്കാത്തതിനെ തുടർന്ന് വീട്ടിലെ ഫ്യൂസ് ഊരിയ കെഎസ്ഇബി ജീവനക്കാരന് ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്‍റെ മർദനം. കോഴിക്കോട് പുതുപ്പാടി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായ രമേശനെയാണ് പ്രദേശവാസിയായ നഹാസ് മർദിച്ചത്. രമേശന്‍റെ പരാതിയില്‍ താമരശേരി പോലീസ് കേസെടുത്തു. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തന്നെ കെഎസ്ഇബി ജീവനക്കാർ മർദിച്ചെന്ന് കാട്ടി നഹാസും പോലീസില്‍ പരാതി നല്‍കി. ബില്‍ കുടിശികയെ തുടർന്ന് മുന്നറിയിപ്പില്ലാതെ വീട്ടിലെ ഫ്യൂസ് ഊരിയത് ചോദ്യം ചെയ്യാനായി വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് നഹാസ് പുതുപ്പാടി കെഎസ്ഇബി ഓഫീസിലെത്തിയത്. സീനിയർ സൂപ്രണ്ടിനോടക്കം കയർത്ത നഹാസിനെ മറ്റ് ജീവനക്കാർ പിടിച്ചുമാറ്റി. ഓഫീസില്‍നി ന്നിറങ്ങുമ്പോഴാണ് മസ്ദൂറായ രമേശനെ വഴിയിലിട്ട് തല്ലിയത്. ശേഷം കൂടുതല്‍ പേരെ വിളിച്ചുവരുത്തി ഓഫീസിന് മുന്നില്‍ ഭീകരാന്തരീക്ഷമുണ്ടാക്കി ഭീഷണിപ്പെടുത്തി. ഓഫീസ് അടച്ച് അകത്തിരുന്നതുകൊണ്ടാണ് വലിയ സംഘർഷം ഒഴിവായതെന്ന് ജീവനക്കാർ പറയുന്നു. ജീവനക്കാർക്കെതിരായ അക്രമത്തില്‍ കെഎസ്ഇബി വർക്കേഴ്സ് യൂണിയന്‍ (സിഐടിയു) ന്‍റെ നേതൃത്വത്തില്‍ രാവിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. അതേസമയം…
Read More » -
Kerala
‘തെറ്റ് അംഗീകരിച്ചു’; പാർട്ടിക്കെതിരായ വിമർശനത്തിൽ യു പ്രതിഭയ്ക്കെതിരെ നടപടിയില്ല
ആലപ്പുഴ: നവമാധ്യമങ്ങളിൽ അടക്കം പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ച യു പ്രതിഭ എംഎൽഎയ്ക്ക്ക്കെതിരെ നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി തീരുമാനം. പ്രതിഭ തെറ്റ് അംഗീകരിച്ചതായും ആവർത്തിക്കില്ലെന്നു പാർട്ടിക്ക് ഉറപ്പ് നൽകിയതായും ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം, പ്രതിഭയ്ക്കെതിരെ രൂക്ഷവിമർശനമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. പാർട്ടി എന്താണെന്ന് എംഎൽഎയെ പഠിപ്പിക്കണം എന്ന മുതിർന്ന നേതാവ് സികെ. സദാശിവൻ പറഞ്ഞു. തകഴി ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രതിഭയെ കായംകുളം ഏരിയ കമ്മിറ്റിയിലേക്ക് മാറ്റി. കായംകുളത്തെ നേതാക്കൾ ഈ തീരുമാനത്തെ എതിർത്തെങ്കിലും പിന്നീട് അംഗീകരിച്ചു. അതേസമയം മുതിർന്ന നേതാവ് ജി. സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. പടനിലം സ്കൂൾ കോഴ അഴിമതിയിൽ തരംതാഴ്ത്തപ്പെട്ട കെ. രാഘവനെ സെക്രട്ടറിയേറ്റിൽ തിരികെയെടുത്തു. നാല് ഏരിയ കമ്മിറ്റികളിലെ രൂക്ഷമായ വിഭാഗിയത പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ വെക്കാനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് യോഗത്തിൽ തീരുമാനമായി. ആലപ്പുഴയിൽ ജില്ലയിൽ തന്നെ പ്രവർത്തികണമെന്ന ജി സുധാകരന്റെ താല്പര്യം…
Read More » -
Crime
പാലക്കാട് രാഷ്ട്രീയ കൊലപാതകങ്ങൾ: നിരോധനാജ്ഞ വീണ്ടും നീട്ടി
പാലക്കാട്: രാഷ്ട്രീയ കൊലപാതകങ്ങളെ തുടർന്ന് പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 26 വരെയായിരുന്ന നിരോധനാജ്ഞ ഈ മാസം 28 വരെയാണ് നീട്ടിയത്. ജില്ലാ കളക്ടർ മൃൺമയി ജോഷിയാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രാ നിയന്ത്രണവും തുടരും. അതേസമയം പാലക്കാട് സമാധാനം ഉറപ്പാക്കാൻ പോപുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി പറഞ്ഞു. പ്രതികളെ ശിക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. രണ്ട് കൊലപാതകങ്ങളുമായും ബന്ധപ്പെട്ട് എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
Kerala
കൊച്ചി മെട്രോ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി; നിയമന നടപടി നിയമ വിരുദ്ധമെന്ന്
കൊച്ചി: കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. പൊതു സ്ഥാപനം എന്ന നിലയില്‍ കൊച്ചി മെട്രോയിലെ നിയമനം സുതാര്യവും സംശയാതീതവുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയതും ഉദ്യോഗാര്‍ത്ഥിയെ തെരഞ്ഞെടുത്തതും ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നിരീഷ് ചക്കംകുളങ്ങരയെയാണ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജറായി നിയമിച്ചത്. ഇടപ്പള്ളി സ്വദേശി സുരേഷ് ജോര്‍ജ്ജാണ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കുറഞ്ഞ പ്രായപരിധി ആദ്യം നിശ്ചയിച്ചത് 45 വയസായിരുന്നെന്നും ഇത് പിന്നീട് അട്ടിമറിച്ചെന്നും, അഭിമുഖത്തില്‍ സംശയാസ്പദമായി കൂടുതല്‍ മാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.
Read More » -
Kerala
കെറെയില്‍ വിരുദ്ധ സമരക്കാരെ പൊലീസ് മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്
തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകൻ ജോയുടെ മുഖത്ത് പൊലീസുകാരന്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മംഗലപുരം സ്റ്റേഷനിലെ പൊലിസുകാരൻ ഷെബീറാണ് പ്രതിഷേധക്കാരന്‍റെ മുഖത്തടിച്ചത്. കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് അതിക്രമം. കെ റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഉണ്ടാകും എന്നാണ് വിവരം. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് റൂറൽ എസ്പിക്ക് നൽകിയിരുന്നു. കഴക്കൂട്ടത്ത് കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ സമരക്കാരിൽ ഒരാളെ ചവിട്ടിയത്. പൊലീസുകാരനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. കണ്ണൂർ ചാലയില്‍ കെ റെയിൽ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാർ തടയിരുന്നു. ചാലയിൽ ഇന്ന് നാട്ടിയ…
Read More »