BusinessTRENDING

ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താനിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇടപാടുകളില്‍ നിന്ന് പിന്മാറി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 24,713 കോടി രൂപയുടെ ഇടപാടിനെതിരായ ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ വായ്പാ ദാതാക്കളുടെ ശക്തമായ നിലപാടിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഉള്‍പ്പെടുന്ന ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളും, പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ലിസ്റ്റ് ചെയ്ത കമ്പനികളും, അവരുടെ ഓഹരി ഉടമകളും, കടക്കാരും ചേര്‍ന്ന് നടന്ന വോട്ടിംഗിലാണ് ഈ അന്തിമ തീരുമാനമെടുത്തത്.

2020ലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, മൊത്തവ്യാപാര, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് വിഭാഗങ്ങള്‍ റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വറിലേക്കും റിലയന്‍സ് റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ ലൈഫ്‌സ്റ്റൈലേക്കും ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീട്ടെയില്‍ കമ്പനികളുടെയും ഹോള്‍ഡിംഗ് കമ്പനിയാണ് ആര്‍ആര്‍വിഎല്‍. നേരത്തെ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയിരുന്ന ആമസോണ്‍ ഈ ഇടപാടിനെ ശക്തമായി എതിര്‍ക്കുകയും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Back to top button
error: