NEWS

എന്തിനാണ് മലയാളിക്ക് ഇത്ര വലിയ വീടുകൾ ? വീട് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പുഴക്ക് സമീപം 11  സെന്റ് സ്ഥലത്ത് ആധൂനിക രീതിയിൽ പണി പൂർത്തീകരിച്ച് വരുന്ന 4 BHK വീട് വിൽപ്പനക്ക്
11 സെന്റ് സ്ഥലം
1900 ചതുരശ്ര അടി വീട്
4 ബെഡ്റൂമുകൾ,
4 ബാത്റൂം
ഡൈനിങ്ങ്
ലിവിംഗ് റൂം
  2 അടുക്കള
കിണർവെള്ളം,
തേക്കിൻ തടിയിൽ പണിത ജനലുകളും വാതിലുകളും
ബ്രാന്റഡ് മെറ്റീരിയൽസ് ഉപയോഗിച്ചുള്ള നിർമ്മാണം
കിച്ചനിൽ ആധുനിക രീതിയിൽ പണിതകഴിപ്പിച്ച കബോർഡുകൾ
മുറ്റത്ത് ഇന്റർ ലോക്ക് ടൈലും മിറ്റലും വിരിച്ച് വർക്ക്‌ തീർത്ത് തരുന്നതാണ്
 കിഴക്ക് ദർശനമുള്ള ഈ വീടിന് ഉദ്ദേശിക്കുന്ന വില 3,00,000,00/- (Negotiable)
ബ്രോക്കർ മാർ വിളിക്കേണ്ടതില്ല
ലോൺ സൗകര്യം ലഭ്യമാണ്
വാങ്ങാൻ ഉദ്ദേശിക്കുന്ന പ്രോപ്പർട്ടി യുടെ 90% ലോൺ തരുന്നു
@ പ്ലോട്ട് മാത്രം വാങ്ങാൻ  ലോൺ
@ പ്ലോട്ട് വാങ്ങി വീട് പണിയാൻ ലോൺ
@ പ്രോപ്പർട്ടി ഉള്ളവർക്ക് വീട് വെക്കാൻ ലോൺ
 പ്രോപ്പർട്ടിയുടെ 75% ലോൺ ചെയ്യുന്നു..  ബിസിനസ്കാർ ഇൻകം tax അടച്ചിട്ടുള്ളതാവണം. സാലറി അക്കൗണ്ട് ത്രൂ ഉള്ളവർക്കും ഈ ലോൺ ലഭിക്കുന്നു.
• പ്രോപ്പർട്ടിയുടെ 90% ലോൺ തരുന്നു
• 30 വർഷം വരെ തിരിച്ചടവ് കാലാവധി
പ്രൈവറ്റ് കമ്പനി വർക്കേഴ്സ് ( അക്കൗണ്ട് ത്രൂ സാലറി ), govt ജീവനക്കാർ, ബിസിനസ്കാർ,  NRIs, ചെറുകിട കച്ചവടക്കാർ, self employed എന്നിവർക്ക് ഈ ലോൺ ലഭിക്കുന്നു.
••25 ദിവസം കൊണ്ട് നിങ്ങൾക്ക് ലോൺ  ലഭിക്കും••
ദയവായി നേരിൽ വിളിക്കുക
Interest rates: 6.50% onwards
മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ നമ്മൾ ദിവസവും കാണുന്ന ഒരു വാർത്തയാണിത്.എന്തിനാണ് ഒരു മനുഷ്യന്, അല്ലെങ്കിൽ ഭർത്താവിനും ഭാര്യയ്ക്കും രണ്ടു മക്കൾക്കും താമസിക്കാൻ വേണ്ടി മാത്രം ഇത്ര വലിയ വീടുകൾ ? ഇതിൽ പലരും വിദേശത്താകും.പണിയുന്ന വീട് അങ്ങനെതന്നെ അടച്ചിടേണ്ടിയും വരും.പണിത വീടിന്റെ കടം തീർക്കാൻ ഇനിയുമെത്ര വർഷം അവർക്ക് വിദേശത്ത് ജോലി ചെയ്യേണ്ടി വരും ? ഒടുവിൽ കടം വീട്ടി ആ വീട്ടിലേക്ക് താമസിക്കാൻ വരുമ്പോഴേക്കും ആ വീടിന്റെ അവസ്ഥ എന്തായിരിക്കും ?!
രണ്ട് വർഷം മുൻപ് ഇതേ പോലൊരു  ഏപ്രില്‍ 23 നാണ്‌ അറയ്ക്കല്‍ ജോയി ആത്മഹത്യ ചെയ്തത്.അതും ദുബായിൽ വച്ച്.അറയ്ക്കൽ ജോയിയെ അറിയില്ലേ? കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമയായിരുന്നു അദ്ദേഹം. ഹൃദയാഘാതമായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ബിസിനസ് ബേയിലെ 14ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിന്നീട് ദുബൈ പോലീസ് അറിയിച്ചു. സാമ്ബത്തിക പ്രതിസന്ധി മൂലമാണ് ആത്മഹത്യ എന്നായിരുന്നു പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
മലയാളി വ്യവസായിയും കേളത്തിലെ ഏറ്റവും വലിയ വീടായ അറയ്ക്കല്‍ പാലസിന്റെ ഉടമയുമായ ജോയി അറയ്ക്കല്‍ ദുബായില്‍ ഓഫീസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.കോവിഡ് പ്രതിസന്ധി മൂലം ബിസിനസ്സില്‍ സംഭവിച്ച പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് വാര്‍ത്തകളില്‍ പറയുന്നത്.വീടെന്നാൽ വളരെ വലുത്.ശരാശരി മലയാളിക്ക് സങ്കല്പിക്കാന്‍ പോലുമാവാത്തത്ര പ്രൗഢിയുള്ളത്.
ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച്‌, ലോജിസ്റ്റിക്സ് തൊഴിലാളിയായി ദുബായില്‍ എത്തിയ ഒരാള്‍ രണ്ടു പതിറ്റാണ്ടിനുള്ളില്‍ സ്വന്തം കെല്‍പ്പും അധ്വാനവും കൊണ്ട് കൈയെത്തിപിടിച്ച സ്വപ്നങ്ങളുടെ ഹൃദയ സാക്ഷ്യം പോലെ ഇന്നും ആ വീട് വയനാട്ടിൽ കാണാം.അദ്ദേഹത്തെ കുറ്റപ്പെടുത്തിയതല്ല.എല്ലാവരും അവരവരുടെ കഴിവിനും ഇഷ്ടത്തിനും അനുസരിച്ചാണ് വീടുകൾ പണി കഴിപ്പിക്കുന്നത്.പക്ഷെ വീട് പണിക്ക് ഇറങ്ങുന്ന ഓരോരുത്തരും ഇനിമുതൽ കൈയ്യിലിരിക്കുന്ന പ്ലാനിലേക്ക് നോക്കി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്- ഇത്രയും വലിയ വീടിന്റെ ആവശ്യം നമുക്കുണ്ടോ  എന്ന്!
ഒരു പാര്‍പ്പിട സ്ഥലത്തെ വീടാക്കിമാറ്റുന്ന ഘടകങ്ങളെക്കുറിച്ച്, ഒരു ഗൃഹം, അതില്‍ പാര്‍ക്കുന്ന ഗൃഹസ്ഥന്‍റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രഭാവത്തെക്കുറിച്ച് സദ്ഗുരു ഇങ്ങനെ പറയുന്നു: “ഒരു കോഴി അതിന്‍റെ മുട്ടയ്ക്കു മേല്‍ അടയിരിക്കുന്നതു പോലെ, ഒരു മനുഷ്യനാവാന്‍ നമ്മെ പാകമാക്കി എടുക്കുന്ന അടയിരിപ്പ്‌ സാങ്കേതമാണത്”.
ഒരു വീടു പണിയുന്നത് മനുഷ്യന്‍റെ അടിസ്ഥാനപരമായ ആവശ്യം തന്നെ. പിറന്നപാടേ, ജീവിക്കാന്‍ വേണ്ട ബുദ്ധിവൈഭവം സിദ്ധിച്ച മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മര്‍ത്യന് പക്വതയാര്‍ന്നൊരു മനുഷ്യനാവാന്‍ ഒരുപാടു സംസ്കാര പോഷണ പ്രക്രിയകള്‍ തന്നെ വേണം.ഒരു കോഴിയെപോലെ; മനുഷ്യന്, അതിനുള്ള അടയിരിപ്പിന്‍റെ സങ്കേതത്തെയാണ് നാം വീട് എന്നു പറയുന്നത്. ഈ അടയിരിപ്പിന്‍റെ പ്രധാന സവിശേഷത തന്നെ എല്ലാത്തിനേയും ഉള്‍ക്കൊള്ളലാണ്.
സമാധാനം, സഹവാസം, സ്നേഹം… ഇതൊക്കെയാണ് വീടെന്ന വാക്ക് മനസ്സിലേക്ക് വരുമ്പോള്‍ ഉണരുന്ന ഓര്‍മ്മകള്‍.നമ്മളൊക്കെ ജീവിതത്തിന്‍റെ ഓരോ ഘട്ടങ്ങളില്‍ പല വീടുകളിലും താമസിച്ചിരിക്കുമെങ്കിലും അതില്‍ ഏറ്റവും പ്രിയങ്കരം ജനിച്ചു വളര്‍ന്ന കൂര തന്നെയാവും.പുതിയ വീടും ഇതേപോലൊന്ന് മതിയെന്ന് തീരുമാനിക്കാൻ എത്ര പേർക്ക് ധൈര്യമുണ്ടാകും.
ഒരു മനുഷ്യായുസിന്റെ സമ്പാദ്യം മുഴുവന്‍ വീടിനായി മാറ്റിവയ്ക്കുന്നവരാണ് മലയാളികള്‍.ആറ്റുനോറ്റിരുന്ന് ഇനി സ്വപ്‌നവീട് പൂര്‍ത്തിയാക്കിയാലോ, അബദ്ധങ്ങളുടെ ഘോഷയാത്രയും ആവോളം ഉണ്ടാകും. അശാസ്ത്രീയമായ നിര്‍മ്മാണവും അത്യാഡംബരങ്ങളുമാണ് മലയാളിയെ കുഴപ്പത്തില്‍ കൊണ്ടു ചെന്നു ചാടിക്കുന്നത്.കേറിച്ചെല്ലുമ്പോള്‍ അല്‍പസ്വല്‍പം സമാധാനം കിട്ടുന്നതാവണം വീട്.എന്നാല്‍ മലയാളിക്ക് വീടെത്തുമ്പോഴേ സമാധാനം നഷ്ടപ്പെടുകയാണ് ഇന്ന്.കാരണം അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമെല്ലാം ചിലവാക്കിയാണ് പലരും വീടു വെക്കുന്നത്. അല്ലെങ്കില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ ആധാരവും പണയം വെച്ച് വീടുപണി നടത്തി കടക്കെണിയില്‍ പെട്ടവരായിരിക്കും.തീരെ ഗൃഹപാഠം ചെയ്യാതെയാണ് ഏറിയ പങ്കും വീടുപണി ആരംഭിക്കുന്നത്. സ്വന്തം ആവശ്യങ്ങളെക്കുറിച്ചോ, ബഡ്ജറ്റിനെ്ക്കുറിച്ചോ ലവലേശം ബോധമില്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് പലരും. ഇതെല്ലാം ഒരു ശീലമാണ്.
 മറ്റുപലരും വീടുപണിയുമ്പോള്‍ കാണിച്ചു വെക്കുന്നത് നമ്മള്‍ അതേപടി പകർത്തുന്നു.സ്വന്തം വീട് സ്വപ്‌നം കാണുന്നതിന് പകരം മറ്റുള്ളവരുടെ വീടുകള്‍ കണ്ടാണ് പലരും ഇന്ന് വീട് വെക്കുന്നത്.പല തരം മോഡലുകളും പറഞ്ഞ്, പല നിര്‍മിതികളും ഏച്ചുകൂട്ടി അവസാനം വീടുപണി എങ്ങുമെത്താതാവുന്നു. നിരവധി പില്ലറുകള്‍, സ്ഥാനത്തും അസ്ഥാനത്തും ഒരിക്കലും തുറക്കാത്ത നിരവധി ജനലുകള്‍, ചുമരിവും ടെറസിലും പര്‍ഗോള, മഴയും വെയിലും ആസ്വദിക്കാനെന്ന പേരില്‍ പണിത് അവസാനം ഷീറ്റുപയോഗിച്ച് അടച്ചിടുന്ന നടുമുറ്റങ്ങൾ തുടങ്ങി ഒരുപാട് അബദ്ധങ്ങൾ.വീടുപണിയുടെ കടം ജന്മം മുഴുവന്‍ അദ്ധ്വാനിച്ചാലും വീട്ടാന്‍ കഴിയാത്തവർ
ഒടുവിൽ ഒരു കവിൾ വിഷത്തിലോ, ഒരു മുഴം കയറിലോ ജീവിതം അവസാനിപ്പിക്കാൻ നിർബന്ധിതരാകുന്നു.
പുതിയ വീട് പണിയുമ്പോൾ താമസിക്കുന്ന വീടിനേക്കാൾ വലുപ്പം വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം.എന്നാൽ ചെറിയ വീട് തന്നെയാണ് എപ്പോഴും നല്ലത്.പണിയുമ്പോൾ ചെലവ് കുറയുമെന്ന് മാത്രമല്ല,തുടർന്നുള്ള മെയിന്റനൻസിലും വൃത്തിയായി സൂക്ഷിക്കാനുമെല്ലാം ചെറിയ വീട് തന്നെയാണ് എപ്പോഴും നല്ലത്.ഒപ്പം സ്ഥലവും ലാഭിക്കാം.ആ സ്ഥലത്ത് നാല് തെങ്ങ് വയ്ക്കുകയോ അടുക്കളത്തോട്ടം ഒരുക്കുകയോ ചെയ്യാം.ഒരു കെട്ടിടത്തിന്‍റെ ആകൃതിയല്ല, അതില്‍ പാര്‍ക്കുന്ന മനുഷ്യരുടെ ഉള്‍ചേര്‍ച്ചയാണ് ഒരു വീടിനെ വീടാക്കുന്നത്.!

Back to top button
error: