KeralaNEWS

വയനാട്ടില്‍ വിനോദയാത്രക്കെത്തിയ യുവാവ് റിസോര്‍ട്ടില്‍ വെച്ച് മരിച്ചു

വയനാട്ടില്‍ വിനോദയാത്രക്കെത്തിയ 4 അംഗ സംഘത്തിലെ യുവാവ് റിസോര്‍ട്ടില്‍ വെച്ച് മരിച്ചു. തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി മുഹമ്മദ് റിയാസാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് മാനന്തവാടി കോറോത്തെ സ്വകാര്യ റിസോര്‍ട്ടില്‍ റിയാസ് ഉള്‍പടെ നാലുപേര്‍ റൂം എടുത്തത്. റിയാസ് രാവിലെ എഴുന്നേല്‍ക്കാതായതോടെയാണ് മരണ വിവരം സുഹൃത്തുക്കള്‍ അറിയുന്നത്.

മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Back to top button
error: