NEWS

ഭക്ഷ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ-നല്ല മത്സ്യം തിരിച്ചറിയാം

ഭക്ഷ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ-നല്ല മത്സ്യം തിരിച്ചറിയാം

സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിവരുന്ന പരിശോധനയിൽ വിൽപ്പനയ്ക്ക് വച്ച മത്സ്യങ്ങളിൽ  അമോണിയം, ഫോർമലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.നല്ല മത്സ്യങ്ങളെ തിരിച്ചറിയാം.

  • നല്ല മത്സ്യങ്ങൾക്കു സ്വാഭാവികമായ തിളക്കം ഉണ്ടാകും, ദുർഗന്ധം ഉണ്ടാകില്ല
  • മാംസത്തിന് ഉറപ്പുണ്ടാവും .
  • ചെറുതായി അമർത്തുമ്പോൾ കുഴിഞ്ഞു പോകുകയും അതേ സ്ഥിതിയിൽ തുടരുകയും ചെയ്താൽ അതു ചീഞ്ഞ മത്സ്യമാണ്
  • നല്ല മത്സ്യങ്ങൾക്ക് നിറവ്യത്യാസം ഇല്ലാത്ത തിളങ്ങുന്ന കണ്ണുകളായിരിക്കും.
  • കലങ്ങിയതോ, ചുവന്നതോ ആയ കണ്ണുകൾ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്.
  • നല്ല മത്സ്യത്തിന്റെ ചെകിള പൂക്കൾക്ക് ചുവപ്പു നിറമായിരിക്കും.പഴകിയ മത്സ്യത്തിന് തവിട്ടു നിറത്തിലോ ഇരുണ്ടതോ ആയ ചെകിള പൂക്കളാണ് ഉണ്ടാകുക

 

ഭക്ഷ്യ പദാർഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതി അറിയിക്കാം.

Back to top button
error: