Month: April 2022
-
India
മോദിയെ സന്ദർശിച്ച് അനുപം ഖേർ, അമ്മ നൽകിയ രുദ്രാക്ഷമാല സമർപ്പിച്ചു
ഡല്‍ഹി: ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കഴിഞ്ഞ ദിവസമാണ് അനുപം ഖേർ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫിസിൽ സന്ദർശിച്ചത്. അമ്മ നൽകിയ രുദ്രാക്ഷ മാല അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ചിത്രങ്ങളും കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളെ കണ്ടതിൽ വളരെ സന്തോഷം. രാജ്യത്തിനായി നിങ്ങൾ രാവും പകലും ചെയ്യുന്ന കഠിനാധ്വാനം പ്രചോദനകരമാണ്! നിങ്ങളെ സംരക്ഷിക്കാനായി അമ്മ തന്നയച്ച രുദ്രാക്ഷമാല നിങ്ങൾ സ്വീകരിച്ചത് എന്നും എന്റെ ഓർമയിലുണ്ടാകും. ജയ് ഹോ. ജയ് ഹിന്ദ്’.-അനുപം ഖേർ ട്വീറ്റ് ചെയ്തു. https://twitter.com/AnupamPKher/status/1517880520281321472?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1517880520281321472%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAnupamPKher%2Fstatus%2F1517880520281321472%3Fref_src%3Dtwsrc5Etfw അനുപം ഖേറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. ‘വളരെ നന്ദി, അനുപം ഖേർ. ബഹുമാനപ്പെട്ട മാതാജിയുടെയും നാട്ടുകാരുടെയും അനുഗ്രഹം മാത്രമാണ് രാഷ്ട്ര സേവനത്തിന് എന്നെ പ്രേരിപ്പിക്കുന്നത്’ -മോദി എഴുതി. നേരത്തെ അനുപം ഖേർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു.…
Read More » -
India
ലഖീംപൂർഖേരി കൂട്ടക്കൊല; ആശിഷ് മിശ്ര കീഴടങ്ങി, നടപടി സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ
ഡല്‍ഹി: ലഖീംപൂർഖേരി കൂട്ടക്കൊല കേസിൽ മന്ത്രിപുത്രൻ ആശിഷ് മിശ്ര കീഴടങ്ങി. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് കീഴടങ്ങൽ. ലഖീംപൂർ ഖേരി ജില്ലാ ജയിലിലാണ് കീഴടങ്ങിയത്. ഒരാഴ്ചക്കകം കീഴടങ്ങണം സുപ്രീംകോടതി ആശിഷ് മിശ്രയോട് നിർദ്ദേശിച്ചിരുന്നു. ഈ മാസം 18ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ആശിഷ് മിശ്ര കീഴടങ്ങണമെന്ന് ഉത്തരവിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് അലഹബാദ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രീംകോടതി വിലയിരുത്തിയിരുന്നു. ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി നടപടിയിൽ തെറ്റുണ്ട്. അപ്രധാനമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം നൽകിയത്. ഇരകളെ കേൾക്കാതെയുള്ള നടപടിയാണ് ഇതെന്നും സുപ്രീംകോടതി വിലയിരുത്തി. പൊലീസ് ഹാജരാക്കിയ എഫ്ഐആറിനെ പരമമായ സത്യമായി കണ്ട് മാത്രമാണ് ഹൈക്കോടതി നടപടിയെന്നും സുപ്രീംകോടതി പറഞ്ഞു. കേസിൽ എല്ലാ വശങ്ങളും പരിശോധിച്ച് ആശിഷ് മിശ്രയുടെ ജാമ്യപക്ഷേയിൽ പുതിയതായി വാദം കേട്ട് തീരുമാനമെടുക്കാനും അലഹബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി. നേരത്തെ…
Read More » -
Kerala
‘അഞ്ചിലേറെ തവണ മുഖത്തടിച്ചു, ലീഗ് നേതൃത്വവുമായി പ്രതിക്ക് ബന്ധം’, പൊലീസ് കർശനനടപടിയെടുത്തില്ലെന്നും പെൺകുട്ടി
മലപ്പുറം: പാണമ്പ്രയിൽ അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടികൾ. മുസ്ലിം ലീഗ് നേതൃത്വവുമായി പ്രതി ഇബ്രാഹിം ഷബീറിന് ബന്ധമുള്ളതിനാൽ പൊലീസ് കർശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി അസ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പിൻവലിപ്പിക്കാൻ പല രീതിയിലുള്ള സമ്മർദ്ദമുണ്ടായി. താൻ പറഞ്ഞത് പൂർണമായും മൊഴിയായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടി ആരോപിച്ചു. അപകടകരമായ രീതിയിൽ ഡ്രൈവിംഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് പ്രതി നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിച്ചത്. അഞ്ചോ ആറോ തവണ പെൺകുട്ടിയുടെ മുഖത്തടിച്ചു. നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി അവിടെനിന്നും വേഗത്തിൽ കടന്നു കളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ഫോട്ടോ കാണിച്ച് ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. അമിതവേഗത്തിൽ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീർ പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായിപോയി.…
Read More » -
ശ്രീനിവാസന്‍ വധം: 2 പേര്‍ പിടിയില്‍, കൊലയാളി സംഘത്തിലെ മറ്റ് 5 പേരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്ന് ഐജി
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസൻ്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇഖ്ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലയാളി സംഘത്തിലെ മറ്റ് അഞ്ചുപേരെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഐജി അശോക് യാദവ് പറഞ്ഞു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.
Read More » -
Kerala
‘സിഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടി’, മൊഫിയ കേസിൽ സിബിഐ അന്വേഷണം വേണമെന്നും പിതാവ്
കൊച്ചി: നിയമ വിദ്യാർത്ഥിനി മൊഫിയ പർവ്വീൺ ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ തിരിച്ചെടുത്തതിനെതിരെ കുടുംബം. സസ്പെൻഷനിലായ സിഐ സി എൽ സുധീറിനെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചതിനെതിരെ മൊഫിയയുടെ പിതാവാണ് രംഗത്തെത്തിയത്. ഭർതൃവീട്ടുകാർക്കൊപ്പം അന്നത്തെ ആലുവ സ്റ്റേഷൻ സിഐ സി.എൽ സുധീറിനെതിരെയും കുറിപ്പ് എഴുതിവെച്ചായിരുന്നു മൊഫിയ പർവ്വീൺ ആത്മഹത്യ ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യപ്രരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. കേസ് അന്വേഷണത്തിൽ ഗുരുതര അലംഭാവം ഉണ്ടായതായും മൊഫിയയുടെ പിതാവ് പറഞ്ഞു. സി ഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടിയാണ്. മൊഫിയയുടെ ആത്മഹത്യയിൽ സിഐക്ക് പങ്കുണ്ട്. സിഐക്കെതിരായ റിപ്പോർട്ടാണ് സർക്കാരിലേക്ക് പോയത്. പിന്നീട് എന്താണ് സംഭവിച്ചെന്നറിയില്ല. ഇപ്പോൾ അർത്തുങ്കൽ എസ് എച്ച് ഒ ആയാണ് സുധീറിനെ നിയമിച്ചിരിക്കുന്നത്. ഒന്നാം പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും മൊഫിയയുടെ പിതാവ് ദിൽഷാദ് സലീം വ്യക്തമാക്കി. നിയമ വിദ്യാർത്ഥിനിയായിരുന്ന മൊഫിയ പർവീണിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്…
Read More » -
Kerala
‘തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ’? പൊലീസിനെയും സിപിഎമ്മിനെയും വിമർശിച്ച് മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർന്നുവെന്ന ആരോപണം വീണ്ടുമുയർത്തി കെ മുരളീധരൻ എംപി. കേരളത്തിൽ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്നും പൊലീസിൽ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം രൂക്ഷ വിമർശനമുന്നയിച്ച അദ്ദേഹം, ‘തൊഴുത്ത് മാറ്റിക്കെട്ടിയാൽ മച്ചിപശു പ്രസവിക്കുമോ’ എന്നായിരുന്നു പൊലീസിലെ അഴിച്ചുപണിയെ പരിഹസിച്ചത്. ‘പകൽ പോലും സ്ത്രീകൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികൾക്ക് എളുപ്പത്തിൽ സ്റ്റേഷനിൽ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ട്’. ക്രമസമാധാനം പരിപൂർണമായി തകർന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി. പുന്നോലിലെ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ വിമർശിച്ച മുരളീധരൻ, മാർക്സിസ്റ്റ്-ബിജെപി അന്തർധാര സജീവമാണെന്നും പ്രതികളായ ബിജെപിക്കാരെ ഒളിവിൽ പോകാൻ സഹായിക്കുന്നത് മാർക്സിസ്റ്റുകാർ തന്നെയാണെന്നും ആരോപിച്ചു. പകൽ ബിജെപിയെ വിമർശിക്കും. രാത്രി സഹായം തേടുമെന്ന രീതിയാണ് സിപിഎമ്മിന്റേതെന്നും മുരളീധരൻ പരിഹസിച്ചു. മുസ്ലം ലീഗ് മുന്നണി മാറ്റവുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ച മുരളീധരൻ, ലീഗിനെ അശേഷം സംശയമില്ലെന്നും 52 വർഷത്തെ ബന്ധമാണ്…
Read More » -
Kerala
കൊലക്കേസ് പ്രതിക്ക് ഒളിത്താവളം ഒരുക്കിയ രേഷ്മയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം
കണ്ണൂർ: കൊലക്കേസ് പ്രതിക്ക് ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെ രേഷ്മയ്ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണം. സ്ത്രീ എന്ന പരിഗണ പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എംവി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. പിണറായി പാണ്ട്യാല മുക്കിലെ മയിൽപീലി വീട്ടിൽ നിജിൽ ദാസ് ഒളിവിൽ കഴിഞ്ഞത് ഏഴ് ദിവസമാണ്. വീട് നൽകിയതും പുറത്ത് നിന്ന് പൂട്ടിയ വീട്ടിൽ ഒളിച്ച് കഴിഞ്ഞ നിജിലിന് ഭക്ഷണം എത്തിച്ച് നൽകിയതും സുഹൃത്ത് രേഷ്മയാണെന്ന് പൊലീസ് പറയുന്നു. പ്രതിയെ സഹായിച്ചതിന് രേഷ്മ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ രേഷ്മയുടെ ചിത്രം ഉപയോഗിച്ച് അപകീർത്തി പോസ്റ്റുകൾ നിറയുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണം ഇടത് ഗ്രൂപ്പുകളിലും വ്യാപകം. സൈബർ ആക്രമണങ്ങളെ അംഗീകരിക്കില്ലെന്ന് പറഞ്ഞ എംവി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിനെ…
Read More » -
Kerala
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവര്‍ക്ക് ക്യാഷ് അവാര്‍ഡിന് ശുപാര്‍ശ
തിരുവനന്തപുരം: ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവർക്ക് ഇനി മുതൽ ക്യാഷ് അവാർഡ് നൽകും. ഇതിനായി സംസ്ഥാന പൊലീസ് മേധാവി മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. അപകടത്തിനിരയായവരെ ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുക. കേന്ദ്ര സർക്കാരാണ് അവാർഡ് ഏർപ്പെടുത്തിയത്. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പൊലീസ് വിശദവിവരങ്ങള്‍ ശേഖരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അവാര്‍ഡിനുള്ള അര്‍ഹത രക്ഷപ്പെടുത്തിയ ആള്‍ക്കുണ്ടോയെന്ന് പരിശോധിക്കും. അവാര്‍ഡിന് അര്‍ഹത ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അക്കാര്യം നിശ്ചിത മാതൃകയില്‍ ജില്ലാതല അപ്രൈസല്‍ കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്റ്ററെ അറിയിക്കും. ഇതിന്‍റെ ഒരു പകര്‍പ്പ് രക്ഷപ്പെടുത്തിയ ആള്‍ക്ക് നല്‍കുകയും ചെയ്യും. ജില്ലാതല അപ്രൈസല്‍ കമ്മിറ്റി ഇത്തരം ശുപാര്‍ശകള്‍ എല്ലാമാസവും പരിശോധിച്ച് അര്‍ഹമായവ ഗതാഗത കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കും. അര്‍ഹരായവര്‍ക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്. മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരുന്ന…
Read More » -
Kerala
പിന്നെന്തിന് ഇത് ചെയ്തു…. ഇന്ന് മകന്റെ പിറന്നാള്‍, ഇരുവരും ഇഷ്ടത്തിലായിരുന്നു, കല്ല്യാണത്തിന് സമ്മതിച്ചതുമാണ്…
കൊല്ലങ്കോട്: കൊല്ലങ്കോട് പെൺകുട്ടിയെ വിളിച്ചുവരുത്തി തീകൊളുത്തി ഇരുവരും കൊല്ലപ്പെട്ട സംഭവത്തിൽ യുവാവിന്റെ വീട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു. 23കാരനായ സുബ്രഹ്മണ്യനും 16കാരിയായ ധന്യയും തമ്മിൽ ഇഷ്ടമുള്ള കാര്യം ഇരുവീട്ടുകാർക്കും അറിയാമായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ്സാസാൽ വിവാഹം ചെയ്തു നൽകാമെന്ന് സമ്മതിച്ചതായും യുവാവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുവീട്ടുകാരും സംസാരിച്ച് തീരുമാനിച്ചതായിരുന്നു ഇവരുടെ കാര്യം. ഇന്ന് മകന്റെ പിറന്നാളായിരുന്നു. രാവിലെ പാൽ വാങ്ങാനായി പുറത്തേക്ക് പോയതാണ്. അപ്പോൾ മകൻ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. പെൺകുട്ടി എപ്പോഴാണ് വീട്ടിലെത്തിയതെന്ന് അറിയില്ല. തിരിച്ചെത്തിയപ്പോൾ മുറിയിൽ നിന്ന് തീയും പുകയും കണ്ടു. നോക്കിയപ്പോൾ ഇരുവരിലും തീ ആളിപ്പടരുന്നതാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്നറിയില്ല- യുവാവിന്റെ അമ്മ പറഞ്ഞു. രാവിലെ ശബ്ദം കേട്ടാണ് ഓടിയെത്തിയതെന്ന് അയൽവാസി പറഞ്ഞു. ഓടിയെത്തിയപ്പോൾ പുകയും തീയും കണ്ടു. ഓടിയെത്തി വെള്ളമൊഴിച്ചു. ഇരുവരും പുറത്തിറങ്ങിയപ്പോൾ ദേഹമാസകലം പൊള്ളിയിരുന്നു. ഇരുവരും ഇഷ്ടത്തിലായിരുന്നു. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചതുമാണ്-അയൽവാസി പറഞ്ഞു. രാവിലെ ഏഴരക്കുള്ളിലാണ് ദാരുണസംഭവം. പെൺകുട്ടി വീട്ടിലെത്തിയത് യുവാവിന്റെ വീട്ടുകാർക്ക് അറിയാമായിരുന്നില്ലെന്ന്…
Read More » -
Kerala
ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരാവുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഐഎഎസ് വിവാഹം. മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനും (sriram venkitaraman IAS), ആലപ്പുഴ കളക്ടർ രേണുരാജും (Renu Raj IAS) വിവാഹിതരാവുന്നു. വിവാഹം കഴിക്കാനുള്ള തീരുമാനം ഇവർ ഐഎഎസ് സുഹൃത്തുക്കളെ വാട്സ് ആപ്പ് വഴി അറിയിച്ചു. എറണാകുളത്ത് വച്ച് ഈ ആഴ്ചയാണ് വിവാഹമെന്നാണ് ശ്രീറാം വെങ്കിട്ടരാമനും രേണുരാജും സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോൾ കൈയേറ്റം ഒഴിപ്പിക്കലൂടെ ശ്രദ്ധനേടിയ ഐഎഎസുകാരനാണ് ശ്രീറാം വെങ്കിട്ടരാമൻ. പിന്നീട് ഇതേ പദവിയിൽ എത്തിയ രേണുരാജും കൈയ്യേറ്റക്കാര്‍ക്ക് എതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. രണ്ടുപേരും ഡോക്ടർമാരാണെന്ന സമാനതയുമുണ്ട്. കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ വാര്‍ത്തകളിൽ താരമായി മാറിയ ശ്രീറാം വെങ്കിട്ടരാമൻ മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയ കേസോടെ കരിയറിൽ നിറം മങ്ങിയ നിലയിലായി. വാഹന അപകടക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചതോടെ ശ്രീറാം സസ്പെൻഷനിലായി. ദീർഘനാളത്തെ സസ്പെൻന് ശേഷം സർവ്വീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമൻ നിലവിൽ ആരോഗ്യവകുപ്പിലാണ്. ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശേരി സ്വദേശിയാണ്.…
Read More »