Month: April 2022
-
NEWS
വാറ്റുചാരായമൊക്കെ പഴങ്കഥ; കേരളത്തിൽ കഞ്ചാവിനൊപ്പം എംഎഡിഎംഎയും സുലഭം
വാറ്റുചാരായമൊക്കെ പഴങ്കഥ; കേരളത്തിൽ കഞ്ചാവിനൊപ്പം എംഎഡിഎംഎയും സുലഭം പാലക്കാട് :മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാപകമായി ലഹരി എത്തുന്നു.കഞ്ചാവിനു പുറമേ എംഎഡിഎംഎയും ഇപ്പോൾ നാട്ടില്‍ സുലഭമാണ്.യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് രാസലഹരി എത്തുന്നത്. മുന്‍പ് കഞ്ചാവ് കടത്തിയിരുന്നവര്‍ കൂടുതല്‍ ലാഭം മോഹിച്ച് എംഡിഎംഎയിലേക്ക് തിരിയുകയായിരുന്നു.അളവില്‍ കുറവായതിനാല്‍ കഞ്ചാവിനെ അപേക്ഷിച്ച് കടത്തിക്കൊണ്ടുവരാന്‍ എളുപ്പമാണെന്നതും കാരണമാണ്. യുവാക്കളെ സൗഹൃദത്തിലാക്കി തുടക്കത്തില്‍ സൗജന്യമായും പിന്നീട് വില കുറച്ചും നല്‍കുകയാണു ചെയ്യുന്നത്. പിന്നീട് ഇവര്‍ ആവശ്യക്കാരായി മാറുന്നതോടെ വന്‍ വിലക്കാണ് ലഹരി നല്‍കുക. ബെംഗളൂരുവില്‍നിന്നാണ് ഇത് കച്ചവടക്കാര്‍ക്കു ലഭിക്കുന്നത്.കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വസ്തു ഇവിടെ എത്തിച്ച് 5000 രൂപ വരെ വിലയിട്ടാണ് വില്‍ക്കുന്നത്. കഞ്ചാവ് വിൽപ്പനയും കേരളത്തിൽ ചെറുതല്ല.19,491.84 കിലോ കഞ്ചാവാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എക്സൈസ് പിടികൂടിയത്.വിവിധ മയക്കുമരുന്ന് കേസുകളിലായി 8884 പേരും ഈ കാലയളവില്‍ എക്സൈസിന്‍റെ പിടിയിലായി.
Read More » -
NEWS
ബിജിഷയുടെ ജീവനെടുത്തത് ഓൺലൈൻ റമ്മി കളി; നടന്നത് ഒന്നേമുക്കാൽ കോടിയുടെ ബാങ്ക് ഇടപാടുകൾ
കോഴിക്കോട് ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.ഓൺലൈൻ റമ്മി കളി കാരണം ഇവർക്ക് നഷ്ടപ്പെട്ടത് ഇരുപത് ലക്ഷത്തോളം രൂപയാണ്.ഒന്നേമുക്കാൽ കോടിയുടെ ഇടപാടുകൾ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി നടന്നുവെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. കാര്യമായ സാമ്പത്തിക പ്രയാസങ്ങളൊന്നുമില്ലാതിരുന്ന കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിനിയായ ബിജിഷ (31) കഴിഞ്ഞ ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്.സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇതിനു പിന്നാലെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ ആക്‌ഷൻ കമ്മറ്റി രൂപീകരിക്കുകയും മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകുകയും ചെയ്തിരുന്നു.ആത്മഹത്യ എന്നെഴുതി തള്ളിയ ലോക്കൽ പോലീസിൽ നിന്നും പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.
Read More » -
NEWS
30 ജിബി ഡേറ്റയ്ക്ക് വില 69 രൂപയും കാലാവധി 30 ദിവസവും; സർക്കാരിൽ നിന്നും വാങ്ങാം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇനി ജനങ്ങള്‍ക്ക് നിശ്ചിത നിരക്കില്‍ വെെഫെെ ഡേറ്റാ വാങ്ങാം.കെ ഫെെ പദ്ധതിയുടെ 2,023 വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴിയാണ് സൗകര്യം ഒരുക്കുന്നത്.ഇന്നലെ മുതല്‍ പദ്ധതിക്ക് തുടക്കമായി. നിലവില്‍ പൊതു ഇടങ്ങളിലെ വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴി ഒരു ജിബി ഡേറ്റയാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്.എന്നാല്‍ പുതിയ പദ്ധതി പ്രകാരം പരിധി കഴിഞ്ഞാലും പണം നല്‍കി അധിക ഡേറ്റാ ഉപയോഗിക്കാന്‍ കഴിയും. ഒരു ജിബി ഡേറ്റാ പൂര്‍ണ്ണമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുളള ഉപയോഗത്തിന് പണമടയ്ക്കാന്‍ ഫോണിലേക്ക് സന്ദേശമെത്തും.യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റ് തുടങ്ങിയ ഓണ്‍ലെെന്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാം.സംസ്ഥാനത്തെ ബസ് സ്റ്റേഷനുകള്‍,തദ്ദേശ സ്ഥാപനങ്ങള്‍,മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യ വെെഫെെ ലഭ്യമാകുന്നത്. ഒരു ജിബി ഡേറ്റയ്ക്ക് വില ഒമ്ബത് രൂപയും കാലാവധി ഒരു ദിവസവും.മൂന്നു ജിബി ഡേറ്റയ്ക്ക് വില 19 രൂപയും കാലാവധി മൂന്നു…
Read More » -
NEWS
സംസ്ഥാനത്ത് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ വന്‍ വര്‍ധന
കൊച്ചി: മാരകങ്ങളായ മയക്കുമരുന്നുകള്‍ ചെറുതും വലുതുമായി പിടികൂടിയെന്ന വാര്‍ത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ കേരളത്തിൽ ഇന്ന് വിരളമാണ്.2020ല്‍ 8635, 2021ല്‍ 9602, 2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം 4892. കേരളത്തിലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്. 27 മാസത്തിനിടെ 23,129 കേസുകള്‍. അതായത് ഒരുമാസം ശരാശരി 850ല്‍ അധികം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്നത് എന്നർത്ഥം! എക്സൈസിന്‍റെ കണക്ക് പരിശോധിച്ചാല്‍ കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, ജില്ലകളിലാണ് മയക്കുമരുന്ന് വിപണനം കൂടുതല്‍.19,491.84 കിലോ കഞ്ചാവാണ് മൂന്ന് വര്‍ഷത്തിനിടെ എക്സൈസ് പിടികൂടിയത്.വിവിധ മയക്കുമരുന്ന് കേസുകളിലായി 8884 പേരും ഈ കാലയളവില്‍ എക്സൈസിന്‍റെ പിടിയിലായി.
Read More » -
NEWS
ഏറ്റവും കൂടുതല്‍ തുക പ്രതിരോധരംഗത്ത് ചെലവഴിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ തുക പ്രതിരോധരംഗത്ത് ചെലവഴിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ.അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യക്ക് മുന്നില്‍.സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2021-ല്‍ ഇന്ത്യയുടെ പ്രതിരോധച്ചെലവ് 0.9 ശതമാനം വര്‍ധിച്ച് 5.87 ലക്ഷംകോടി രൂപയായി (76.6 ബില്യണ്‍ ഡോളര്‍). 64 ശതമാനം തുകയും യുദ്ധോപകരണത്തിനായാണ് ചെലവഴിച്ചത്. ഇന്ത്യ യുദ്ധോപകരണങ്ങള്‍ വന്‍തോതില്‍ ആഭ്യന്തരമായി നിര്‍മിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം കോവിഡിനിടയിലും ആഗോള പ്രതിരോധച്ചെലവ് 2.1 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.സര്‍വകാല റെക്കോഡാണിത്. അമേരിക്ക, ചൈന, ഇന്ത്യ, യുകെ, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനത്ത്. ആഗോള പ്രതിരോധച്ചെലവിന്റെ 62 ശതമാനവും ഇവരുടേതാണ്. ഇതില്‍ 38 ശതമാനം യുഎസും 14 ശതമാനം ചൈനയുമാണ് ചെലവഴിക്കുന്നത്. 61 ലക്ഷം കോടി രൂപയാണ് (801 ബില്ല്യണ്‍) അമേരിക്ക ചെലവഴിച്ചത്. 2020ല്‍നിന്ന് 1.4 ശതമാനത്തിന്റെ കുറവ്. ചൈന 22 ലക്ഷം കോടി രൂപ (293 ബില്യണ്‍) ചെലവഴിച്ചു. 4.7 ശതമാനത്തിന്റെ വര്‍ധന.
Read More » -
NEWS
കാര്യസാധങ്ങൾക്കായി ദൈവങ്ങൾക്ക് പണം നൽകി നൽകി ഇന്ത്യക്കാർ അഴിമതിക്കാരായി
എന്തുകൊണ്ടാണ് ഇന്ത്യയിൽ അഴിമതി കൂടുതലെന്ന് ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്. അതിൽ ഒന്നാമത്തെ കാര്യം മതമാണ്.മതം ഇന്ത്യയിൽ ഒരു ഇടപാടാണ്.ദൈവത്തിന് പണം നൽകുകയും പകരം പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു ഇടപാട്.പട്ടിണിക്കാരനായാലും കോടികളുടെ ക്രമക്കേട് ചെയ്യുന്നവരായാലും പണം ആരാധനാലയങ്ങളിലും കാണിക്കവഞ്ചികളിലുമൊക്കെ ഇട്ട് ദൈവത്തോട് അപേക്ഷിക്കുന്നു-തന്നെ രക്ഷിക്കണമെന്ന്. ആരാധനാലയത്തിൻ്റെ മതിലുകൾക്ക് പുറത്തുള്ള ലോകത്ത് അത്തരമൊരു ഇടപാടിന് “കൈക്കൂലി” എന്നാണ് പേര്.ഇന്ത്യക്കാരൻ ആരാധനാലയങ്ങൾക്ക് പണം മാത്രമല്ല, സ്വർണ്ണ കിരീടങ്ങളും രത്നമാലകളും വരെ നൽകാറുണ്ട്.അവന്റെ ദാനങ്ങൾ ദരിദ്രർക്കല്ല, മറിച്ച് അവന്റെ ദാനം ദൈവത്തിന് ഉള്ളതാണ്. രണ്ടാമത്തേതാണ് രാഷ്ട്രീയം.മുകളിൽ പറഞ്ഞ ആരാധനാലയങ്ങൾക്കു വരെ ഒരു പ്രശ്നം വന്നാൽ ദൈവങ്ങളല്ല, നേതാക്കളാകും അതിന്റെ സംരക്ഷകർ.അതിനാൽ ദൈവങ്ങളെക്കാളും(പ്രാർത്ഥിക്കുമ്പോൾ പോലും) രാഷ്ട്രീയക്കാരെയാണ് ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം.അതിനാൽ നേതാക്കൾക്ക് കാര്യാവശ്യങ്ങൾക്കായി ‘ദക്ഷിണ’ നൽകാൻ അവർക്ക് മടിയില്ല. യൂറോപ്യർ ഇന്ത്യയിൽ വന്നപ്പോൾ സ്കൂളുകൾ പണിതു. ഇന്ത്യക്കാർ യൂറോപ്പിലേക്കും യുഎസ്എയിലേക്കും പോകുമ്പോൾ അവർ അവിടെ…
Read More » -
Crime
ശ്രീനിവാസന്‍ കൊലപാതകം; രണ്ടു പേർ കൂടി പിടിയിൽ
ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളാണ് ഇതില്‍ എന്നും സൂചനയുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകളും ഇന്നുണ്ടാകും. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വെച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത് അതേ തുടർന്ന് പാലക്കാട് ജില്ലയിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആറംഗ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ട ഇക്ബാല്‍ എന്നയാളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക സമയത്ത് ഇയാള്‍ ഓടിച്ച ആക്ടിവയും കണ്ടത്തി. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ്…
Read More » -
Kerala
സിൽവർ ലൈൻ സംവാദം, ഏകപക്ഷീയവും പ്രതിഷേധാർഹവും: അലോക് വര്‍മ
സിൽവർലൈനിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സർക്കാർ സംഘടിപ്പിക്കുന്ന സംവാദം അനിശ്ചിതത്വത്തിൽ. സംവാദത്തിൽ നിന്നും പിന്മാറുമെന്ന് എതിർപ്പ് ഉന്നയിച്ച് പങ്കെടുക്കുന്ന പാനൽ അംഗം ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് വർമ്മ അറിയിച്ചു. സംവാദം നടത്തുന്നത് സർക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. നേരത്തെ സർക്കാർ സംവാദം നടത്തും എന്നാണ് അറിയിച്ചതെങ്കിലും ഇപ്പോൾ കെ റെയിലാണ് പാനലിൽ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അലോക് വർമ്മ എതിർപ്പുന്നയിച്ചത്. സർക്കാർ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ തന്നെ ക്ഷണിച്ചത് കെ റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാൻ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമർശം. ഇത് ഏകപക്ഷീയവും പ്രതിഷേധാർഹവുമാണെന്നും അദ്ദേഹം വിമർശിച്ചു. ഇന്ന് ഉച്ചക്കുള്ളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സർക്കാർ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലുള്ള…
Read More » -
India
നേപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് നാല് ഇന്ത്യക്കാർ മരിച്ചു
നേപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് വിനോദസഞ്ചാരികളായ നാല് ഇന്ത്യക്കാർ മരിച്ചു. ധഠിംഗ് ജില്ലയിലെ ടക്കേറ പൃഥ്വി ഹൈവേയിലാണ് സംഭവം. കാഠ്മണ്ഡുവിൽനിന്നു ധഠിംഗിലെ പൊഖാറ സിറ്റി കണ്ടു മടങ്ങുന്പോഴായിരുന്നു അപകടം. ഉത്തർപ്രദേശ് സ്വദേശികളായ ബിമൽചന്ദ്ര അഗർവാൾ(50), സാധന അഗർവാൾ(35) സന്ധ്യ അഗർവാൾ(40), രാകേഷ് അഗർവാൾ(55)എന്നിവരാണു മരിച്ചത്. കാർ ഡ്രൈവർ ദിൽ ബഹാദൂർ ബസ്നെറ്റും മരിച്ചു.
Read More » -
NEWS
ലാദന്റെ ആക്രമണങ്ങൾ അവസാനിച്ചിരുന്നില്ല; ‘അമേരിക്കയെ തകർക്കാൻ ജെറ്റ്, റെയിൽവേ ഭീകരാക്രമണം ആസൂത്രണം ചെയ്തു’
9/11 ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കയെ വീണ്ടും ആക്രമിക്കാന് അൽഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. ചാർട്ടർ ജെറ്റുകളുപയോഗിച്ചും ട്രെയിൻ പാളം തെറ്റിച്ചും അമേരിക്കയെ ആക്രമിക്കാനാണ് ബിൻ ലാദൻ പദ്ധതിയിട്ടിരുന്നത്. യുഎസ് നേവി സീലിന്റെ ഡീക്ലാസ്സിഫൈ ചെയ്ത രേഖകൾ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള പുതിയ വിവരം പുറത്തുവിട്ടത്. 9/11ന് ശേഷം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്കയെ ആക്രമിക്കാനായിരുന്നു ലാദന്റെ നീക്കം. യുഎസിലെ റെയിൽവേ പാളങ്ങളിൽ 12 മീറ്ററോളം വിള്ളലുണ്ടാക്കി ട്രെയിൻ അപകടങ്ങൾ ഉണ്ടാക്കി നിരവധി പേരെ വധിക്കുന്ന പദ്ധതിയും ലാദന്റെ ആലോചനയിലുണ്ടായിരുന്നു. എന്നാൽ 9/11 ആക്രമണത്തിന് ശേഷം ഉടൻ തന്നെ അമേരിക്ക അഫ്ഗാനെ ആക്രമിക്കുമെന്നത് ലാദൻ പ്രതീക്ഷിച്ചില്ലെന്നും അമേരിക്കയുടെ അഫ്ഗാൻ ആക്രമണമാണ് ലാദന്റെ പദ്ധതികൾക്ക് തിരിച്ചടിയായതെന്നും എഴുത്തുകാരിയും ഇസ്‌ലാമിക് പണ്ഡിതയുമായ നെല്ലി ലഹൂദ് വിലയിരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. എവിടെയാണ് റെയിൽവേ പാളങ്ങൾ മുറിക്കേണ്ടതെന്ന് പ്ലോട്ട് നിശ്ചയിക്കപ്പെട്ടിരുന്നു. യാത്രാ വിമാനം ഹൈജാക്ക് ചെയ്യുന്നതിനുപകരം,…
Read More »