NEWS

ഏറ്റവും കൂടുതല്‍ തുക പ്രതിരോധരംഗത്ത് ചെലവഴിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി:
ലോകത്ത് ഏറ്റവും കൂടുതല്‍ തുക പ്രതിരോധരംഗത്ത് ചെലവഴിക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ.അമേരിക്കയും ചൈനയും മാത്രമാണ് ഇന്ത്യക്ക് മുന്നില്‍.സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
 2021-ല്‍ ഇന്ത്യയുടെ പ്രതിരോധച്ചെലവ് 0.9 ശതമാനം വര്‍ധിച്ച്‌ 5.87 ലക്ഷംകോടി രൂപയായി (76.6 ബില്യണ്‍ ഡോളര്‍). 64 ശതമാനം തുകയും യുദ്ധോപകരണത്തിനായാണ് ചെലവഴിച്ചത്. ഇന്ത്യ യുദ്ധോപകരണങ്ങള്‍ വന്‍തോതില്‍ ആഭ്യന്തരമായി നിര്‍മിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം കോവിഡിനിടയിലും ആഗോള പ്രതിരോധച്ചെലവ് 2.1 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു.സര്‍വകാല റെക്കോഡാണിത്. അമേരിക്ക, ചൈന, ഇന്ത്യ, യുകെ, റഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ചു സ്ഥാനത്ത്. ആഗോള പ്രതിരോധച്ചെലവിന്റെ 62 ശതമാനവും ഇവരുടേതാണ്. ഇതില്‍ 38 ശതമാനം യുഎസും 14 ശതമാനം ചൈനയുമാണ് ചെലവഴിക്കുന്നത്. 61 ലക്ഷം കോടി രൂപയാണ് (801 ബില്ല്യണ്‍) അമേരിക്ക ചെലവഴിച്ചത്. 2020ല്‍നിന്ന് 1.4 ശതമാനത്തിന്റെ കുറവ്. ചൈന 22 ലക്ഷം കോടി രൂപ (293 ബില്യണ്‍) ചെലവഴിച്ചു. 4.7 ശതമാനത്തിന്റെ വര്‍ധന.

Back to top button
error: