NEWS

കാര്യസാധങ്ങൾക്കായി ദൈവങ്ങൾക്ക് പണം നൽകി നൽകി ഇന്ത്യക്കാർ അഴിമതിക്കാരായി

ന്തുകൊണ്ടാണ് ഇന്ത്യയിൽ അഴിമതി കൂടുതലെന്ന്
ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ് ഇവിടെ പറയുന്നത്.
അതിൽ ഒന്നാമത്തെ കാര്യം മതമാണ്.മതം ഇന്ത്യയിൽ ഒരു ഇടപാടാണ്.ദൈവത്തിന് പണം നൽകുകയും പകരം പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യുന്ന ഒരു ഇടപാട്.പട്ടിണിക്കാരനായാലും കോടികളുടെ ക്രമക്കേട് ചെയ്യുന്നവരായാലും പണം ആരാധനാലയങ്ങളിലും കാണിക്കവഞ്ചികളിലുമൊക്കെ ഇട്ട് ദൈവത്തോട് അപേക്ഷിക്കുന്നു-തന്നെ രക്ഷിക്കണമെന്ന്.
ആരാധനാലയത്തിൻ്റെ മതിലുകൾക്ക് പുറത്തുള്ള ലോകത്ത് അത്തരമൊരു ഇടപാടിന് “കൈക്കൂലി” എന്നാണ് പേര്.ഇന്ത്യക്കാരൻ ആരാധനാലയങ്ങൾക്ക് പണം മാത്രമല്ല, സ്വർണ്ണ കിരീടങ്ങളും രത്നമാലകളും വരെ നൽകാറുണ്ട്.അവന്റെ ദാനങ്ങൾ ദരിദ്രർക്കല്ല, മറിച്ച് അവന്റെ ദാനം ദൈവത്തിന് ഉള്ളതാണ്.
രണ്ടാമത്തേതാണ് രാഷ്ട്രീയം.മുകളിൽ പറഞ്ഞ ആരാധനാലയങ്ങൾക്കു വരെ ഒരു പ്രശ്നം വന്നാൽ ദൈവങ്ങളല്ല, നേതാക്കളാകും അതിന്റെ സംരക്ഷകർ.അതിനാൽ ദൈവങ്ങളെക്കാളും(പ്രാർത്ഥിക്കുമ്പോൾ പോലും) രാഷ്ട്രീയക്കാരെയാണ് ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ വിശ്വാസം.അതിനാൽ നേതാക്കൾക്ക് കാര്യാവശ്യങ്ങൾക്കായി ‘ദക്ഷിണ’ നൽകാൻ അവർക്ക് മടിയില്ല.
   യൂറോപ്യർ ഇന്ത്യയിൽ വന്നപ്പോൾ സ്കൂളുകൾ പണിതു. ഇന്ത്യക്കാർ യൂറോപ്പിലേക്കും യുഎസ്എയിലേക്കും പോകുമ്പോൾ അവർ അവിടെ ആരാധനാലയങ്ങൾ പണിയുന്നു.
ദൈവംപോലും അനുഗ്രഹം കൊടുക്കുന്നതിനായി പണം സ്വീകരിക്കുന്നുവെങ്കിൽ, അതേപോലെ കാര്യം നേടുന്നതിൽ കൈക്കൂലി തെറ്റല്ലെന്ന് ഇന്ത്യക്കാർ വിശ്വസിക്കുന്നു.
മൂന്നാമത്തേത് ജാതിയാണ്.അഴിമതിക്കാരായ ഒരു രാഷ്ട്രീയക്കാരെയും ഇന്ത്യക്കാർ  തള്ളി പറയുന്നില്ല, മറിച്ച് അംഗീകരിച്ച് വീണ്ടും അധികാരത്തിൽ ഏറ്റുവാൻ ജാതി തിരിഞ്ഞ് മത്സരിക്കുന്നു.തങ്ങളുടെ ജാതിയിൽ ഉള്ളവരെ തിരഞ്ഞെടുക്കുവാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.
കവാടങ്ങൾ തുറക്കുന്നതിനായി കാവൽക്കാർക്ക് പണം നൽകിയതിനുശേഷം പട്ടണങ്ങളും രാജ്യങ്ങളും പിടിച്ചെടുത്തതായും, കീഴടക്കിയതായും ഇന്ത്യൻ ചരിത്രം പറയുന്നു.
ഇത്തരം അഴിമതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാത്രം പ്രത്യേകതയാണ്.ഉദാഹരണത്തിന്,പുരാതന ഗ്രീസിനെയും ആധുനിക യൂറോപ്പിനെയും അപേക്ഷിച്ച് ഇന്ത്യക്കാർ എത്രമാത്രം കുറച്ച് യുദ്ധം ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
  ഇന്ത്യയിൽ യുദ്ധം ആവശ്യമില്ല, സൈന്യത്തെ കീഴടക്കാൻ കൈക്കൂലി മാത്രം മതിയായിരുന്നു.
ഇന്ത്യൻ കോട്ടകൾ കീഴടക്കിയ ചരിത്രത്തിൽ എല്ലായ്പ്പോഴും ഒരു സാമ്പത്തിക കൈമാറ്റം ഉണ്ടായിരുന്നു.
മുഗളന്മാർ മറാത്തക്കാരെയും രജപുത്രരെയും കീഴടക്കിയതിൽ വരെ കൈക്കൂലിയുടെ ചരിത്രമുണ്ട്.
ശ്രീനഗറിലെ രാജ, കൈക്കുലി വാങ്ങിയ ശേഷം  ദാരഷിക്കോയുടെ മകൻ സുലൈമാനെ ഔറംഗസീബിന് കൊല്ലാൻ വിട്ടുകൊടുത്തു.
കൈക്കൂലി മൂലം രാജ്യദ്രോഹത്തിന് വലിയതോതിൽ പിടിയിലായ ഇന്ത്യക്കാരുടെ നിരവധി കേസുകൾ പണ്ട് മുതലേയുണ്ട്.
  ഓരോരുത്തരും ധാർമ്മികമായി പെരുമാറിയാൽ എല്ലാവർക്കും ഉയർന്നുവരാമെന്ന സിദ്ധാന്തത്തിൽ ഇന്ത്യക്കാർ വിശ്വസിക്കുന്നില്ല,
    കാരണം മതവും ജാതിയും ഉപജാതിയുമൊക്കെയായി അന്യോന്യം സംശയത്തോടെ കഴിയുന്ന വലിയൊരു ജനവിഭാഗമാണ് ഇന്ത്യ എന്ന് പറയുന്നത്.ചില ജാതികളെ ഉയർന്നതായും ചിലരെ താഴ്ന്നതാക്കിയുമുള്ള ഒരു രീതിയാണ് പണ്ടുമുതലേ അവിടുത്തേത്.ഇങ്ങനെ അസമത്വം അഴിമതി നിറഞ്ഞ സമൂഹത്തിന് മറ്റൊരു കാരണമായി.
 അതിലുപരി,
ഇന്ത്യയിൽ ഇന്ത്യക്കാരില്ല,ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും, മറ്റു മതങ്ങളും മാത്രമേ ഉള്ളൂ.
( ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ന്യൂസീലാന്റ്)

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: