വാറ്റുചാരായമൊക്കെ പഴങ്കഥ; കേരളത്തിൽ കഞ്ചാവിനൊപ്പം എംഎഡിഎംഎയും സുലഭം
പാലക്കാട് :മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാപകമായി ലഹരി എത്തുന്നു.കഞ്ചാവിനു പുറമേ എംഎഡിഎംഎയും ഇപ്പോൾ നാട്ടില്‍ സുലഭമാണ്.യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ടാണ് രാസലഹരി എത്തുന്നത്.
മുന്‍പ് കഞ്ചാവ് കടത്തിയിരുന്നവര്‍ കൂടുതല്‍ ലാഭം മോഹിച്ച് എംഡിഎംഎയിലേക്ക് തിരിയുകയായിരുന്നു.അളവില്‍ കുറവായതിനാല്‍ കഞ്ചാവിനെ അപേക്ഷിച്ച് കടത്തിക്കൊണ്ടുവരാന്‍ എളുപ്പമാണെന്നതും കാരണമാണ്.
യുവാക്കളെ സൗഹൃദത്തിലാക്കി തുടക്കത്തില്‍ സൗജന്യമായും പിന്നീട് വില കുറച്ചും നല്കുകയാണു ചെയ്യുന്നത്. പിന്നീട് ഇവര്‍ ആവശ്യക്കാരായി മാറുന്നതോടെ വന്‍ വിലക്കാണ് ലഹരി നല്‍കുക. ബെംഗളൂരുവില്‍നിന്നാണ് ഇത് കച്ചവടക്കാര്‍ക്കു ലഭിക്കുന്നത്.കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വസ്തു ഇവിടെ എത്തിച്ച് 5000 രൂപ വരെ വിലയിട്ടാണ് വില്‍ക്കുന്നത്.
കഞ്ചാവ് വിൽപ്പനയും കേരളത്തിൽ ചെറുതല്ല.19,491.84 കിലോ കഞ്ചാവാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എക്സൈസ് പിടികൂടിയത്.വിവിധ മയക്കുമരുന്ന് കേസുകളിലായി 8884 പേരും ഈ കാലയളവില്‍ എക്സൈസിന്റെ പിടിയിലായി.