നിലവില്‍ പൊതു ഇടങ്ങളിലെ വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴി ഒരു ജിബി ഡേറ്റയാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്.എന്നാല്‍ പുതിയ പദ്ധതി പ്രകാരം പരിധി കഴിഞ്ഞാലും പണം നല്‍കി അധിക ഡേറ്റാ ഉപയോഗിക്കാന്‍ കഴിയും.
ഒരു ജിബി ഡേറ്റാ പൂര്‍ണ്ണമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുളള ഉപയോഗത്തിന് പണമടയ്ക്കാന്‍ ഫോണിലേക്ക് സന്ദേശമെത്തും.യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റ് തുടങ്ങിയ ഓണ്‍ലെെന്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച് പണം അടയ്ക്കാം.സംസ്ഥാനത്തെ ബസ് സ്റ്റേഷനുകള്‍,തദ്ദേശ സ്ഥാപനങ്ങള്‍,മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യ വെെഫെെ ലഭ്യമാകുന്നത്.
ഒരു ജിബി ഡേറ്റയ്ക്ക് വില ഒമ്ബത് രൂപയും കാലാവധി ഒരു ദിവസവും.മൂന്നു ജിബി ഡേറ്റയ്ക്ക് വില 19 രൂപയും കാലാവധി മൂന്നു ദിവസവും. ഏഴ് ജിബി ഡേറ്റയ്ക്ക് വില 39 രൂപയും കാലാവധി ഏഴ് ദിവസവും. 15 ജിബി ഡേറ്റയ്ക്ക് വില 59 രൂപയും കാലാവധി 15 ദിവസവും.30 ജിബി ഡേറ്റയ്ക്ക് വില 69 രൂപയും കാലാവധി 30 ദിവസവും.