Month: April 2022

  • ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി: ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

    ദില്ലി: ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. വേനലവധിക്കു ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ന്യായീകരിച്ചിരുന്നു. സംസ്ഥാനം ഇതുകാരണം വികസനത്തിൻറെ പാതയിലെന്നും ഇന്നലെ നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ ആണ് മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭേദഗതി ചെയ്തതിനെതിരായ ഹർജികൾ ഇതുവരെ പരിഗണന പട്ടികയിൽ ഉൾപ്പടുത്തിയിട്ടില്ലെന്ന് സുപ്രീംകോടതി മുൻപാകെ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്. മണ്ഡല പുനർനിർണ്ണയം നടക്കുകയാണെന്നും ശേഖർ നാഫ്ഡെ കോടതിയെ അറിയിച്ചു. തുടർന്ന് കേസിൻ്റെ വിശദാംശങ്ങൾ നല്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അഞ്ചംഗ ബഞ്ച് കേൾക്കേണ്ട വിഷയമാണിത്. വേനൽ അവധിക്കു ശേഷം ബഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ…

    Read More »
  • Kerala

    സിൽവർ ലൈൻ കല്ലിടൽ: പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഐ

    തിരുവനന്തപുരം: സിൽവർ ലൈൻ സർവെയുമായി ബന്ധപ്പെട്ട കല്ലിടലിൽ പൊലീസ് നടപടി ശരിയായില്ലന്ന് സിപിഐ. കെ റയിൽ പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരൻ ചവിട്ടിയത് ശരിയായില്ല. ഈ നടപടി സംസ്ഥാന സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാൻ. ഇങ്ങനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. കെ റെയിൽ പ്രധിഷേധക്കാർക്ക് നേരെ തിരുവന്തപുരം കരിച്ചാറായിൽ നടന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തു. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖിൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

    Read More »
  • India

    തമിഴ്നാട്ടിൽ ഗവർണർ – സർക്കാർ പോര്; വിസി നിയമനം ഏറ്റെടുക്കാൻ സ്റ്റാലിൻ സർക്കാർ നീക്കം തുടങ്ങി

    ചെന്നൈ: തമിഴ്നാട്ടിൽ ഗവർണർ സർക്കാർ പോര് കടുക്കുന്നു. സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തിനുള്ള അധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കുന്ന നിയമനിർമാണത്തിന് സർക്കാർ നീക്കം തുടങ്ങി. ഗവർണർ ആർ.എൻ. രവി വിളിച്ച വൈസ് ചാൻസലർമാരുടെ ദ്വിദിന സമ്മേളനം ഊട്ടിയിൽ നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ പുതിയ പോർമുഖം തുറക്കുന്നത്. ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ.പൊൻമുടിയാണ് വൈസ് ചാൻസലർ നിയമനാധികാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. നിലവിൽ ഗവർണറാണ് വൈസ് ചാൻസലർ നിയമനത്തിൽ തീരുമാനമെടുക്കുന്നത്. ഇത് പ്രായോഗികമായി വലിയ പ്രതിസന്ധികൾ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിൽ പോലും സംസ്ഥാന സർക്കാരിന്റെി സേർച്ച് കമ്മിറ്റി ശുപാർശ ചെയ്യുന്ന മൂന്ന് പേരിൽ ഒരാളെയാണ് വൈസ് ചാൻസലറായി നിയമിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മറികടന്ന് ഗവർണർ പ്രത്യേക അധികാരം ഉപയോഗിക്കുന്നത് ജനാധിപത്യത്തെ അവമതിക്കലാണെന്നും സ്റ്റാലിൻ സഭയിൽ പറഞ്ഞു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണർമാരെ നീക്കണമെന്ന് ശുപാർശ ചെയ്യുന്ന മുൻ ചീഫ് ജസ്റ്റിസ് മദൻ മോഹൻ…

    Read More »
  • India

    ‘ജനപ്രതിനിധികളായാൽ ഉത്തരവാദിത്തം വേണം’, എംപി, എംഎൽഎ ദമ്പതിമാരോട് ഹൈക്കോടതി

    മുംബൈ: തങ്ങൾക്കെതിരെ മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമരാവതിയിലെ എംപി നവനീത് റാണെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും നൽകിയ ഹർജി ബോംബെ ഹൈക്കോടതി തളളി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് മുന്നിലെത്തി ‘ഹനുമാൻ ചാലീസ’ സൂക്തങ്ങൾ ഉറക്കെച്ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനാണ് എംപി, എംഎൽഎ ദമ്പതിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ജനപ്രതിനിധികളായാൽ അൽപം ഉത്തരവാദിത്തം കാണിക്കണമെന്നാണ് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ പി ബി വരാലെയും എസ് എം മോദകും വ്യക്തമാക്കിയത്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയ സത്യവാങ്മൂലത്തിലെ വാദങ്ങൾ പ്രസക്തമാണ്. മുഖ്യമന്ത്രിയുടെ വീട്ടിന് മുന്നിൽ മതസൂക്തങ്ങൾ ചൊല്ലുമെന്നാണ് കേസിലെ പ്രതികൾ പ്രഖ്യാപിച്ചത്. ഒരാൾ മറ്റൊരാളുടെ വീട്ടിൽ എത്തി അവിടെ വച്ച് മതസൂക്തങ്ങൾ ഉറക്കെച്ചൊല്ലുന്നത് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. ഇതൊരു ക്രമസമാധാനപ്രശ്നമായി മാറാൻ സാധ്യതയുണ്ടെന്ന സംസ്ഥാനസർക്കാരിന്‍റെ ആശങ്ക ന്യായമാണ് – ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ”പൊതുവിടങ്ങളിൽ ജനപ്രതിനിധികൾ പോലുള്ള പ്രധാനപ്പെട്ട…

    Read More »
  • Crime

    ‘രോഗിയെ എത്തിക്കണം’ കോട്ടയത്ത് അജ്ഞാതർ വിളിച്ചുവരുത്തിയത് നാല് ഐസിയു ആംബുലൻസുകൾ, ദുരൂഹത, തട്ടിപ്പെന്ന് സംശയം

    കോട്ടയം: കോട്ടയത്ത് ആംബുലൻസുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു. ഒരേ സമയം നാല് ഐസിയു ആംബുലൻസുകളാണ് കാലൊടിഞ്ഞ രോഗിയെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ട് പോകണം എന്നാവശ്യപ്പെട്ട് നാഗമ്പടത്തേക്ക് വിളിച്ചു വരുത്തിയത്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമാണോ പിന്നിലെന്നാണ് പൊലീസിന്റെ സംശയം. ആർമി ഉദ്യോഗസ്ഥന്റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം നഗരത്തിൽ ആംബുലൻസ് സർവീസ് നടത്തുന്ന രഞ്ജുവിനും ഫോൺ വന്നു. ഹിന്ദിയിലായിരുന്നു സംസാരം. അപകടത്തിൽ കാലൊടിഞ്ഞെന്നും അത്യാവശ്യമായി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കണമെന്നുമായിരുന്നു ആവശ്യം. ഇതോടെ പരമാവധി വേഗത്തിൽ ആംബുലൻസ് നാഗമ്പടത്ത് എത്തിയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. രഞ്‌ജുവിനെ പോലെ നാലു ആംബുലൻസ് ഡ്രൈവർമാർ പറ്റിക്കപ്പെട്ടു. ഗൂഗിൾ പേ നമ്പർ അയച്ചു നൽകിയ ശേഷം ഒരു രൂപ അയച്ച് നമ്പർ കൃത്യമെന്ന് ഉറപ്പു വരുത്താനും തട്ടിപ്പുകാരൻ ആവശ്യപ്പെട്ടു. ഇതോടെയാണ് സംഭവം തട്ടിപ്പ് ആണെന്ന സംശയം ഉയർന്നത്. ആർമി ഉദ്യോഗസ്ഥന്റെ പേരും ചിത്രവും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സാമ്പത്തിക തട്ടിപ്പിനുള്ള ശ്രമമെന്ന സംശയം…

    Read More »
  • Kerala

    സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വം: ധാര്‍മികതയുടെ പേരില്‍ തന്നെ ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് നടൻ ഇന്ദ്രൻസ്. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിൻമാറ്റം. അക്കാദമി ചെയർമാനായ രഞ്ജിത്തിനും സെക്രട്ടറിക്കും നൽകിയ ഇ-മെയിൽ സന്ദേശത്തിലാണ് ഇന്ദ്രൻസിന്‍റെ ആവശ്യം. എളിയ ചലച്ചിത്രപ്രവർത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിൽ നന്ദി അറിയിക്കുന്നതായി ഇന്ദ്രൻസ് ഇ-മെയിലിൽ പറയുന്നു. വിവിധ സിനിമകളുടെ ഭാഗമായി താൻ പ്രവ‍ർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ അണിയറപ്രവർത്തകർ വിവിധ അവാർഡുകൾക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരവരുടെ ചലച്ചിത്രങ്ങൾ അയക്കുന്നുണ്ട്. അതിനാൽ താൻ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയിൽ ഇരുന്നുള്ള അവാർഡ് നിർണയരീതി ധാർമികമായി ശരിയല്ല എന്ന് താൻ വിശ്വസിക്കുന്നു എന്നും ഇന്ദ്രൻസ് പറയുന്നു. താൻ അക്കാദമിയിൽ അംഗമായതിന്‍റെ പേരിൽ അവരുടെ കലാസൃഷ്ടികൾ അവാർഡിന് പരിഗണിക്കപ്പെടുന്നതിൽ നിന്ന് തള്ളിപ്പോകാൻ പാടില്ലെന്നും ഇന്ദ്രൻസ് ഇ-മെയിലിൽ പറയുന്നു.

    Read More »
  • Kerala

    ദിലീപിന് നിർണായകം: ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് വിചാരണ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസിൽ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും. അതേസമയം, ദിലീപിന്‍റെ ഫോണില്‍ നിന്ന് കോടതി രേഖകള്‍ കണ്ടെടുത്ത സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ മാധ്യമങ്ങള്‍ക്ക് എങ്ങിനെ ലഭിച്ചന്ന് പ്രോസിക്യൂഷന് വ്യക്തമാക്കണമെന്ന് കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസും ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തും നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ചിന്‍റെ ഹർജി. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്നു ഹർജിയിൽ അന്വേഷണസംഘം പറയുന്നു. നേരത്തെ ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പീച്ചി പൊലീസും ബേക്കൽ പൊലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും…

    Read More »
  • NEWS

    ട്വിറ്റർ മസ്കിന് സ്വന്തം; കരാർ ഉറപ്പിച്ചത് 44 ബില്യൺ ഡോളറിന്

    ന്യൂയോർക്: ലോകമാകെ പരന്നുകിടക്കുന്ന ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43 ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ ഒരു പടി കൂടി കടന്നാണ് 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ മാനേജ്മെന്റ് തീരുമാനം എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഡിജിറ്റൽ ടൗൺ സ്ക്വയറാണ് ട്വിറ്റർ’- കരാർ പ്രഖ്യാപിച്ച് മസ്ക് പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവർക്കും ആധികാരികത നൽകുക…

    Read More »
  • Kerala

    ‘കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ കൊടുക്കില്ല’; എണ്ണക്കമ്പനികളുടെ അപ്പീൽ ഇന്ന് ഹൈക്കടതിയിൽ

    കൊച്ചി: കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്‌ക്ക് ഡീസൽ നല്‍കണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് അപ്പീൽ നൽകിയത്. കെഎസ്ആർടിസിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് റീട്ടെയിൽ വിലയ്ക്ക് ഡീസൽ നൽകാൻ ഇടക്കാല ഉത്തരവിട്ടത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്നാണ് എണ്ണക്കമ്പനികളുടെ അപ്പീലിൽ വാദിക്കുന്നത്. റീട്ടെയിൽ കമ്പനികൾക്ക് നൽകുന്ന വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഒരു ലീറ്റർ ഡീസിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഇടാക്കിയിരുന്നത്. ഈ വില നിർണയം വിവേചനപരമെന്നും പൊതുതാത്പര്യത്തിനെതിരെന്നും ആരോപിച്ച് കെഎസ്ആർടിസി നൽകിയ ഹർജിയില്‍ ഹൈക്കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. വൻകിട ഉപഭോക്താവ് എന്ന പേരിൽ കെഎസ്ആർടിസിയിൽ നിന്ന് ഡീസലിന് അധിക നിരക്ക് ഈടാക്കിയിരുന്ന എണ്ണക്കമ്പനികളുടെ നടപടി ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയായിരുന്നു. എണ്ണക്കമ്പനികളുടെ വില നിർണയത്തിൽ പ്രഥമദ്യഷ്ടാ അപാകതയുണ്ടെന്ന പരാ‍ർമശത്തോടെയാണ് റീട്ടയില്‍ കമ്പനികള്‍ക്ക് നൽകുന്ന അതേ വിലക്ക് തന്നെ കെഎസ്ആർടിസി ഡീസൽ…

    Read More »
  • Kerala

    ചോദ്യപ്പേപ്പർ ‘ഫോട്ടോകോപ്പി’, കേരള, കണ്ണൂർ വിസിമാരോട് വിശദീകരണം തേടി ഗവർണർ

    തിരുവനന്തപുരം: ബിരുദപരീക്ഷാ നടത്തിപ്പിലെ വീഴ്ചയിൽ കേരള, കണ്ണൂർ വിസിമാരോട് ഗവ‍ർണ്ണർ വിശദീകരണം തേടി. മുൻവർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ച നടപടിയിലാണ് ഗവർണ്ണറുടെ ഇടപെടൽ. അതിനിടെ ചോദ്യപേപ്പറിന് പകരം കേരള സർവ്വകലാശാലയിൽ  ഉത്തരസൂചിക വിതരണം ചെയ്ത പരീക്ഷ റദ്ദാക്കി. ഫെബ്രൂവരിയിൽ നടന്ന ബിഎസ് സി  നാലാം സെമസ്റ്റർ ഇലക്ട്രോണിക്സ് പരീക്ഷയാണ് റദ്ദാക്കിയത്. പകരം പരീക്ഷ മെയ് മൂന്നിന് നടത്തും. ‘സിഗ്നൽസ് ആന്‍റ് സിസ്റ്റംസ്’ പരീക്ഷ എഴുതിയവർക്കാണ് സർവകലാശാലയുടെ ഈ ‘അപ്രതീക്ഷിതസഹായം’ ലഭിച്ചത്. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകൻ ഉത്തരസൂചിക കൂടി അയച്ചുകൊടുക്കും. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്ന് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചികയാണ് അടിച്ച് അയച്ചത്. മൂല്യനിർണയം നടത്തുന്ന അധ്യാപകൻ ചോദ്യപ്പേപ്പർ കൂടി അയച്ചുതരാൻ പരീക്ഷാ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച വ്യക്തമായതും ശ്രദ്ധയിൽപ്പെട്ടതും. എന്നാൽ ഇതേവരെ സർവകലാശാല വീഴ്ചയിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ചോദ്യപ്പേപ്പർ ഈ വർഷവും ആവർത്തിച്ച സംഭവം പുറത്ത് വന്നതിന് പിന്നാലെയാണ്…

    Read More »
Back to top button
error: