Month: April 2022
-
Business
ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു
മുംബൈ: ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുകയും ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ കൂടുതല്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഈ കരാറെന്ന് ടിസിഎസ് പറഞ്ഞു. എന്നാല്‍, ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ടിസിഎസ് ഒരു ദശാബ്ദമായി പ്യുവര്‍ പ്ലേ ക്രെഡിറ്റ് കാര്‍ഡ് സേവനം നല്‍കുന്നു. പുതിയ കരാര്‍ ഇടപാടുകളുടെ വിപുലീകരണമാണെന്ന കമ്പനി പറഞ്ഞു. എസ്ബിഐ കാര്‍ഡിനായി ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനും അതിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ കരാര്‍ സഹായിക്കും. ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ ക്ലയന്റിനെ കൂടുതല്‍ പ്രാപ്തമാക്കുമെന്നും കമ്പനി പറയുന്നു. എസ്ബിഐ കാര്‍ഡിന്റെ ഡിജിറ്റല്‍ യാത്രയില്‍ ടിസിഎസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും കോവിഡ് കാലത്ത് ഞങ്ങളുടെ പ്രധാന കാര്‍ഡുകളുടെ സോഴ്‌സിംഗ് പ്ലാറ്റ്‌ഫോം ഡിജിറ്റൈസ് ചെയ്യുന്നതില്‍, വീഡിയോ കെവൈസി, ഇ സിഗ്നേച്ചര്‍ ഫീച്ചറുകള്‍ നടപ്പിലാക്കുന്നതിലും ടിസിഎസിന് പ്രധാന പങ്കുണ്ടായിരുന്നുവെന്ന് എസ്ബിഐ കാര്‍ഡ മാനേജിംഗ് ഡയറക്ടറും ചീഫ്…
Read More » -
India
ജഹാംഗീര്‍പുരിയിലേതിന് സമാനമായി ഗുജറാത്തിലും കെട്ടിടം പൊളിക്കല്‍
ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലേതിന് സമാനമായി ഗുജറാത്തിലെ ഹിമ്മത് നഗറിലും കെട്ടിടം പൊളിക്കല്‍. രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടായ മേഖലയിലെ അനധികൃത കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊളിച്ച് നീക്കിയത്. രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹിമ്മത്നഗറില് രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കല്ലേറും പെട്രോള്‍ ബോംബേറുമുണ്ടായി. ഇതേതുടര്‍ന്നാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. ഇന്ന് രാവിലെ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ രാമനവമി ദിവസത്തെ സംഭവവുമായി ഇതിന് ബന്ധമില്ലെന്നും നാളുകളായി മുടങ്ങി കിടക്കുന്ന റോഡ് വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു
Read More » -
India
രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ
രാജ്യത്തെ കുട്ടികൾക്ക് കോവാക്സിൻ നൽകാൻ ഡ്രഗ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. ആറ് വയസു മുതൽ 12 വയസ് വരെയുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. കോവാക്സിൻ കുട്ടികൾക്ക് നൽകാൻ വെള്ളിയാഴ്ച വിദഗ്ധ സമിതി ശിപാർശ ചെയ്തിരുന്നു. പരീക്ഷണത്തിന്റെ വിശദാംശങ്ങളും വിദഗ്ധ സമിതി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടുന്നുവെന്ന കണക്കുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആറ് വയസു മുതൽ 12 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രം തീരുമാനിച്ചത്. ജനുവരി മുതൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിരുന്നു. മാർച്ചിൽ 12 മുതൽ 14 വയസുകാർക്കും വാക്സിൻ നൽകി തുടങ്ങി. ഇതിന്റെ തുടർച്ചയാണ് ആറ് വയസു മുതൽ 12 വയസ് വരെയുള്ളവർക്കും വാക്സിൻ നൽകുന്നത്.
Read More » -
Kerala
സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം സിപിഎം ഹൈജാക്ക് ചെയ്യുന്നു; പരാതിയുമായി സിപിഐ
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം സിപിഐ ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐയിൽ പരാതി. സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികം സിപിഎം പരിപാടിയായി മാറിയെന്നും സിപിഐയെ മാറ്റി നിര്‍ത്തുകയാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിൽ വിമര്‍ശനം ഉയര്‍ന്നു. നേരത്തെ സിൽവര്‍ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവരെ കഴക്കൂട്ടം കരിച്ചാറയിൽ പൊലീസ് ബൂട്ടിട്ട് ചവിട്ടിയതിനെതിരെയും സിപിഐ നേതൃയോഗത്തിൽ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവം സർക്കാറിന് ചീത്തപ്പേര് ഉണ്ടാക്കിയെന്നും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. ഇങ്ങിനെയാണോ പൊലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു അംഗങ്ങളുടെ ചോദ്യം. സിൽവര്‍ പദ്ധതി വേണമെങ്കിലും ജനങ്ങളെ വിശ്വാസത്തിലെടുത്ത് പദ്ധതി നടപ്പാക്കണമെന്നാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം.
Read More » -
NEWS
മുന്‍ ഇന്ത്യന്‍ ഫുടബോൾ താരം ബി ദേവാനന്ദ് അന്തരിച്ചു
കണ്ണൂർ:മുന്‍ ഇന്ത്യന്‍ ഫുടബോൾ താരം ബി ദേവാനന്ദ് അന്തരിച്ചു.71 വയസായിരുന്നു.1973ൽ കേരളം ആദ്യം സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു.എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയാണ് അന്ത്യം. കണ്ണൂർ സ്വദേശിയായ ദേവാനന്ദ് കണ്ണൂരിലെ ബ്രദേഴ്‌സ് ക്ലബ്ബിലൂടെയാണ് ഫുട്‌ബോളില്‍ ഹരിശ്രീ കുറിച്ചത്.തുടര്‍ന്ന് കലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കുവേണ്ടിയും സംസ്ഥാന -ദേശീയ ടീമിലും നിരവധി മത്സരങ്ങള്‍ക്ക് ബൂട്ട് കെട്ടി.1974ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ യൂത്ത് കപ്പ് ദേശീയ ടീമില്‍ അംഗമായിരുന്നു. പിന്നീട് ടാറ്റയിൽ ചേർന്നു. ഫെഡറേഷന്‍ കപ്പ്, ഡ്യൂറന്റ് കപ്പ് തുടങ്ങി നിരവധി ടൂര്‍ണമെന്റില്‍ ടാറ്റയ്ക്കുവേണ്ടി പ്രതിരോധനിരയിലുണ്ടായിരുന്നു. 1984ലാണ് ടാറ്റയില്‍നിന്ന് വിടപറഞ്ഞ്.ശേഷം മുംബൈയിലെ താജ് ഹോട്ടലില്‍ പേഴ്‌സണല്‍ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
Read More » -
Kerala
ഏകപക്ഷീയമായി വില വർധിപ്പിക്കാനുളള തീരുമാനത്തെ എതിർക്കും: കെ എൻ ബാലഗോപാൽ
നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനുളള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് കേരളം. പപ്പടം, ശർക്കര അടക്കമുളള സാധനങ്ങളുടെ വിലയാണ് വർദ്ധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുറച്ച വിലയാണ് ഇപ്പോൾ കൂട്ടാൻ ഒരുങ്ങുന്നത്. മിക്ക സാധനങ്ങളുടെയും വില 18 ശതമാനത്തിൽ നിന്ന് 28 ശതമാനം ആയി ഉയരും. ഏകപക്ഷീയമായി വില വർധിപ്പിക്കാനുളള തീരുമാനത്തെ എതിർക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. വില വർധനവിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയതിന് പിന്നാലെയാണ് ഏതിർപ്പുമായി കേരളം രംഗത്തെത്തിയത്. നിത്യോപയോഗ സാധനങ്ങളുടെ വില വർധിപ്പിക്കാനുളള ജിഎസ്ടി കൗൺിസിലിന്‍റെ തീരുമാനത്തിനെതിരെയാണ് കേരളം രംഗത്തെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വില വർധിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും എതിർക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
Read More » -
NEWS
മീൻ വരവ് കുറഞ്ഞു; വില ഉയരുന്നു
കോഴിക്കോട്: ഓപ്പറേഷന്‍ മത്സ്യ എന്ന പേരിൽ സംസ്ഥാനത്ത് മത്സ്യ പരിശോധന ഊര്‍ജിതമായതോടെ അതിര്‍ത്തി കടന്നുള്ള മീന്‍ വരവിൽ കുറവ്.ഇത് പലയിടത്തും മീൻ വിലയിൽ കാര്യമായ വർധനവിനും കാരണമായിട്ടുണ്ട്. വ്യാപകമായി രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം കേരളത്തില്‍ എത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.അതിർത്തി ചെക് പോസ്റ്റുകളിലും ഹാര്‍ബറുകളിലും മത്സ്യ വിതരണ, വിൽപ്പന കേന്ദ്രങ്ങളിലുമാണ് ഇങ്ങനെ പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ മത്സ്യ ശക്തി പ്പെടുത്തിയതോടെ പഴകിയതും രാസവസ്തുക്കള്‍ കലര്‍ത്തിയതുമായ മത്സ്യത്തിന്‍റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.എന്നാൽ ഇത് വില വർധനയ്ക്കും കാരണമായിട്ടുണ്ട്. അതേസമയം, തുടര്‍ച്ചയായ പരിശോധന നടന്നില്ലെങ്കില്‍ സ്ഥിതി വീണ്ടും പഴയ രീതിയില്‍ തന്നെയാകാനാണ് സാധ്യത.
Read More » -
NEWS
അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി
ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളസന്ദര്‍ശനം റദ്ദാക്കി.ഔദ്യോഗിക തിരക്കുമൂലമാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് അറിയിപ്പ്.ഈ മാസം 29 നായിരുന്നു അമിത് ഷായുടെ കേരള സന്ദർശനം. അമിത് ഷായുടെ സന്ദര്‍ശനം പാര്‍ട്ടിയുടെ ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു കേരളത്തിലെ ബിജെപി നേതൃത്വം. പൊതു റാലി, പൊതു സമ്മേളനങ്ങള്‍, വിവിധ കൂടിക്കാഴ്ചകള്‍ തുടങ്ങിയവയും ബിജെപി നേതൃത്വം പദ്ധതിയിട്ടിരുന്നു. അതേസമയം കേരളസന്ദര്‍ശനം റദ്ദാക്കിയതല്ലെന്നും, നീട്ടിവെച്ചതാണെന്നും സംസ്ഥാന ബിജെപി നേതൃത്വം വ്യക്തമാക്കി.പുതിയ തീയതി ഉടന്‍ തീരുമാനിക്കുമെന്നും കേരള നേതാക്കള്‍ സൂചിപ്പിച്ചു.
Read More » -
Kerala
മണി ചെയിന്‍ മോഡൽ തട്ടിപ്പ്: രണ്ട് പേര് അറസ്റ്റില്‍
മണി ചെയിന്‍ മോഡൽ തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കമ്പനി പ്രമോട്ടര്‍മാരായ രണ്ടുപേരാണ് കൊച്ചിയില്‍ പിടിയിലായത്. ബെന്സന്, ജോഷി എന്നിവരാണ് അറസ്റ്റിലായത്. വെണ്ണല സ്വദേശിയുടെ പരാതിയിലാണ് നടപടി. 2019ല്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗ വണ്‍ എന്ന കമ്പനിയുടെ പേരിലാണ് ആളുകളുടെ പക്കല്‍ നിന്നും പണം സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കോടികളാണ് തട്ടിയെടുത്തത്. പണം ബിറ്റ് കൊയിനിലേക്ക് മാറ്റിയെന്ന് പ്രതികള്‍ പറഞ്ഞു. തട്ടിപ്പില്‍ സംസ്ഥാനത്തെ ഒരു മുന്‍മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. സ്വീഡന് സ്വദേശിയാണ് കമ്പനിയുടമയെന്ന് പ്രതികള്‍ മൊഴി നല്കി. തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read More » -
NEWS
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകന്‍ പ്രതിമ സേലത്ത്
സേലം : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ ഇനി തമിഴ്നാട് സേലം ജില്ലയിലെ പുത്തിരഗൗണ്ടംപാളയത്ത്.ഇതിനു മുൻപ് മലേഷ്യയിലായിരുന്നു ഏറ്റവും ഉയരം കൂടിയ മുരുകൻ പ്രതിമ സ്ഥിതി ചെയ്തിരുന്നത്. മലേഷ്യയിലെ 140അടി ഉയരമുള്ള പാത്തുമലൈ മുരുകന്‍ പ്രതിമയെക്കാള്‍ ഉയരമുള്ളതാണ് തമിഴ്നാട്ടിലെ ഈ പ്രതിമ.146 അടിയാണ് ഉയരം.മലേഷ്യയിലെ മുരുകന്‍ പ്രതിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സേലത്തെ പ്രതിമയുടെ നിര്‍മാണവും. ശ്രീ മുതുമല മുരുകന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ ശ്രീധര്‍ തന്റെ ജന്മനാടായ ആറ്റൂരിലാണ് ഏറ്റവും ഉയരമുള്ള ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. മലേഷ്യയില്‍ പോയി മുരുകന്‍ പ്രതിമ കാണാനോ ആരാധിക്കാനോ എല്ലാവര്‍ക്കും കഴിയണമെന്നില്ല. അതിനാലാണ് സേലം ജില്ലയില്‍ ഇത്തരത്തിലൊരു പ്രതിമ നിര്‍മിക്കാന്‍ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറയുന്നു. വ്യവസായി കൂടിയായ ശ്രീധര്‍ 2014 തന്റെ സ്വന്തം സ്ഥലത്ത് ക്ഷേത്രവും മുതുമലൈ മുരുകന്റെ പ്രതിമയും നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.2006ല്‍ മലേഷ്യയിലെ മുരുകന്‍ പ്രതിമ നിര്‍മിച്ച ശില്‍പ്പിയായ തിരുവരൂര്‍ ത്യാഹരാജനെ തന്നെയാണ് പ്രതിമ നിര്‍മിക്കാനായി ശ്രീധര്‍ ഏല്‍പ്പിച്ചിരുന്നത്.
Read More »