Month: April 2022
-
NEWS
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ ബൈക്ക് അപകടത്തില്‍ മരിച്ചു
കോട്ടയം : വൈക്കം തലയോലപ്പറമ്ബില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്‌ഐ ബൈക്ക് അപകടത്തില്‍ മരിച്ചു.വള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജി (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരുന്നതിനിടെ സജിയുടെ ബൈക്കും എതിര്‍ ദിശയില്‍ വന്ന ടെമ്ബോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Read More » -
NEWS
എല്ലാ സാമ്പാറും സാമ്പാറല്ല; സാമ്പാർ മസാല തയ്യാറാക്കാം
മലയാളിയെയാണോ സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിക്കുന്നതെന്ന ചോദ്യം അവിടെ നിൽക്കട്ടെ.സാമ്പാറിന്റെ ഗുണവും മണവും എല്ലാം അതിന്റെ മസാലയുടെ മേന്മ പോലെ ഇരിക്കും.വളരെ സിംപിൾ ആയ ഈ മസാല കൂട്ട് ഇനിമുതൽ ഒന്ന് ഉപയോഗിച്ചു നോക്കൂ… സാമ്പാർപ്പൊടി തയാറാക്കാൻ മല്ലി – 1/2 കപ്പ് ജീരകം – 2 ടേബിൾസ്പൂൺ ഉണക്ക മുളക് – 15-20 എണ്ണം ഉലുവ 2 ടീസ്പൂൺ കുരുമുളക് – 1ടേബിൾസ്പൂൺ കടല പരിപ്പ് – 2 ടേബിൾസ്പൂൺ ഉഴുന്ന് പരിപ്പ് – 1 ടേബിൾസ്പൂൺ കറിവേപ്പില 3-4 തണ്ട് കടുക് – 1/2 ടീസ്പൂൺ കായപ്പൊടി – 2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 2 ടീസ്പൂൺ. തയാറാക്കുന്ന വിധം 1. ഒരു ഫ്രൈയിങ് പാനിൽ ഓരോ സ്‌പൈസും തനിയെ ഡ്രൈ റോസ്റ്റ് ചെയ്യുക. 2. സ്‌പൈസസിന്റെ ചൂട് ആറിയതിനു ശേഷം കായവും മഞ്ഞൾ പൊടിയും ചേർത്തു യോജിപ്പിക്കുക. 3. മിശ്രിതം നല്ലതു പോലെ പൊടിച്ചു എടുക്കുക. 4. മസാലപ്പൊടി വായു കയറാത്ത ഒരു കുപ്പിയിൽ ഇട്ടു…
Read More » -
Kerala
ശരിക്കും ഇര താന്‍, ആരോപണം നിഷേധിച്ച് നടന്‍ വിജയ് ബാബു; രാത്രി വൈകി ഫെയ്‌സ്ബുക്ക് ലൈവില്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിക്കുന്നതായിരുന്നു വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും. എറണാകുളം സൗത്ത് പൊലീസാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് വിജയ് ബാബുവിനെതിരായ പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇപ്പോള്‍ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. പരാതിക്കാരിയുടെ പേര് ഉള്‍പ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും ഇതില്‍ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്‌നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോള്‍ എതിര്‍ കക്ഷി സുഖമായിരിക്കുകയാണ്. 2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച…
Read More » -
Kerala
എ.എ. റഹീം എംപിക്ക് അറസ്റ്റ് വാറണ്ട് ; കേരള യൂണിവേഴ്‌സിറ്റി പ്രൊഫ. ഡോ. വിജയലക്ഷ്‌മിയെ തടഞ്ഞുവച്ച കേസിലാണ് നടപടി
തിരുവനന്തപുരം: രാജ്യസഭ എംപിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ മുൻ സെക്രട്ടറിയുമായിരുന്ന എ എ റഹീമിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതി കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതി റഹീം അടക്കം കേസിലെ 12 പ്രതികളും കോടതിൽ ഹാജരാകാത്തതിനെ തുടർന്നാണ് കോടതി മുഴുവൻ പ്രതികൾക്കും അറസ്റ്റ് വാറണ്ട് നൽകിയത്. കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സർവ്വീസസ് മേധാവിയും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്‌മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് കൻ്റെൺമെൻ്റെ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് കോടതി നടപടി. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് അഭിനമോൾ രാജേന്ദ്രൻ്റെതാണ് ഉത്തരവ്. എ.എ. റഹീം, മുൻ എസ് എഫ് ഐ പ്രവർത്തകർ എസ്.അഷിദ, ആർ.അമൽ, പ്രദിൻ സാജ് കൃഷ്ണ, അബു.എസ്. ആർ,ആദർശ് ഖാൻ,ജെറിൻ,അൻസാർ.എം, മിഥുൻ മധു, വിനേഷ്.വിഎ, അപർണ ദത്തൻ, ബി.എസ്.ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. നേരത്തെ സമര കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു. കേസിലെ പരാതിക്കാരിയും…
Read More » -
NEWS
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സമരം പിന്‍വലിച്ച് ഡല്‍ഹി എയിംസ് നഴ്സസ് യൂണിയൻ
ന്യൂഡല്‍ഹി: അനിശ്ചിതകാല സമരം ചെയ്യുന്ന നഴ്‌സുമാര്‍ ഉടന്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനു പിന്നാലെ സമരം പിന്‍വലിച്ച് ഡല്‍ഹി എയിംസ് നഴ്സസ് യൂണിയന്‍.സമരത്തിനെതിരെ എയിംസ് അഡ്മിനിസ്ട്രേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. രാജ്യ തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ ഡല്‍ഹിയിലെ എയിംസില്‍ ഇന്നലെ രാവിലെ മുതലാണ് ജീവനക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. നഴ്സസ് യൂണിയന്‍ പ്രസിഡന്റ് ഹരീഷ് കുമാര്‍ കജ്‌ലയെ സസ്പെന്‍ഡ് ചെയ്തതിനെതിരെയും മറ്റ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുമായിരുന്നു സമരം.എന്നാല്‍ നഴ്‌സിംഗ് സ്റ്റാഫുകള്‍ എത്രയും വേഗം ജോലിയില്‍ പ്രവേശിക്കണം എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
Read More » -
Kerala
ചിന്നക്കനാല്‍ മേഖലയിലെ കാട്ടാന ആക്രമണം: 25 കി.മി ദൂരത്തില്‍ ഹാങ്ങിംഗ് ഫെന്‍സ്, പുതിയ പദ്ധതിയുമായി വനംവകുപ്പ്
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിലെ കാട്ടാന ആക്രമണം തടയാൻ വനംവകുപ്പ് പുതിയ പദ്ധതി സർക്കാരിന് സമർപ്പിച്ചു. 25 കിലോമീറ്റർ ദൂരത്തിൽ പുതിയ രീതിയിലുള്ള ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാനുള്ള പദ്ധതിയാണ് വനംവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാന ശല്യം രൂക്ഷമായത് പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതേ തുടർന്ന് ആക്രമണം തടയാനുള്ള വിവിധ പദ്ധതികൾ വനം വകുപ്പ് തയ്യാറാക്കി. ഇതിൽ ഈ മേഖലക്ക് അനുയോജ്യമായതെന്ന് കണ്ടെത്തിയത് ഹാങ്ങിംഗ് ഫെൻസിംഗ് ആണ്. പരമ്പരാഗത രീതിയിലുള്ള സൗരോർജ്ജ വേലികൾ കടക്കാനുള്ള കുറുക്കുവഴികൾ കാട്ടാനകൾ വശമാക്കിയതും പുതിയ പദ്ധതിയ തയ്യാറാക്കാൻ കാരണമായി. ഒരു കിലോമീറ്റർ ഹാങ്ങിംഗ് ഫെൻസിംഗ് നിർമ്മിക്കാൻ ആറുലക്ഷം രൂപ ചെലവ് വരും. 25 കിലോമീറ്ററിനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ആക്രമണം കൂടുതൽ രൂക്ഷമായ സിങ്കു കണ്ടം, സൂര്യനെല്ലി, ചിന്നക്കനാൽ, പന്തടിക്കളം, എൺപതേക്കർ എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് ആദ്യം ഫെൻസിംഗ് നിർമ്മിക്കുക. ഇതിനുശേഷം കാട്ടാനകളുടെ സഞ്ചാര പഥം നിരീക്ഷിക്കും. ഫലപ്രദമെങ്കിൽ കൂടുതൽ സ്ഥലത്ത്…
Read More » -
NEWS
കേരളത്തിൽ എയിംസിന് അനുമതിയായി; ചോദ്യങ്ങളുമായി ഉടൻ അവരെത്തും
കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം.ഇതിനായി അനുകൂലമായ സ്ഥലങ്ങൾ അറിയിക്കണമെന്ന് നിർദേശിച്ച് കേരളത്തിന് കേന്ദ്രം കത്ത് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്.എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങളുള്‍പ്പെടെ പരിശോധിച്ചതിനുശേഷമാവും കേരളത്തിലെ എയിംസ് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുക. അപ്പോൾ ഇനി അവരുടെ വരവാണ്… പൊള്ളുന്ന ചോദ്യങ്ങളുമായി…. ഇതിന്റെ പാരിസ്ഥിതിക ആഘാതം എത്ര എന്നറിയാമോ മിസ്റ്റർ വിജയൻ❓️ ഇതിന് എത്രായിരം ടൺ സിമന്റും കമ്പിയും വേണമെന്നതിനെ കുറിച്ച് വല്ല ധാരണയുമുണ്ടോ വിജ്യാ❓️ ഇതിന് ആവശ്യമായ കല്ലും മണ്ണും ഏത് മല ഇടിച്ചു നിരത്തിയാണ് എടുക്കുന്നത് ❓️ ഇപ്പോഴുള്ള മെഡിക്കൽ കോളേജ്കളും ജില്ലാ ആശുപത്രികളും മെച്ചപ്പെടുത്തുകയല്ലേ ആദ്യം ചെയ്യേണ്ടത്❓️ റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുക അല്ലെ ഇതിന് പിന്നിലുള്ള ഉദ്ദേശം❓️ എയിംസ് വന്നത് കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം…
Read More » -
NEWS
എയിംസ് കോഴിക്കോട് സ്ഥാപിക്കാൻ തീരുമാനം
കോഴിക്കോട് :എയിംസ് സ്ഥാപിക്കാന്‍ കോഴിക്കോട് കിനാലൂരില്‍ കണ്ടെത്തിയ ഭൂമി ആരോഗ്യവകുപ്പിന് കൈമാറാന്‍ അനുമതി നല്കി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെ.എസ്.ഐ.ഡി.സി) ഉടമസ്ഥതയിലുള്ള 153.46 ഏക്കര്‍ ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്. കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രം അനുകൂല നിലപാട് പ്രകടമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറും നടപടികള്‍ വേഗത്തിലാക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പേരിലാകും ഭൂമി നല്‍കുക. 142.67 ഏക്കര്‍ ഭൂമിയുടെ സ്കെച്ചും മഹസര്‍ റിപ്പോര്‍ട്ടും അടക്കം റവന്യൂവകുപ്പ് തയാറാക്കി. കെ.എസ്.ഐ.ഡി.സിയില്‍നിന്ന് ഭൂമി ഏറ്റെടുത്ത് റവന്യൂവകുപ്പാകും ആരോഗ്യവകുപ്പിന് കൈമാറുക. കിനാലൂരിനൊപ്പം തിരുവനന്തപുരത്തെ നെട്ടുകാല്‍ത്തേരി, കോട്ടയം മെഡിക്കല്‍ കോളജ്, കളമശ്ശേരി എച്ച്.എം.ടി എന്നിവയും എയിംസ് സ്ഥാപിക്കാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ സംസ്ഥാനം ഉള്‍പ്പെടുത്തിയിരുന്നു. കിനാലൂരില്‍ കെ.എസ്.ഐ.ഡി.സിയുടെ 153 ഏക്കറിന് പുറമെ 100 ഏക്കര്‍ കൂടി ഏറ്റെടുത്ത് നല്‍കാമെന്നാണ് കേരളത്തിന്റെ ശിപാര്‍ശ. അതാണിപ്പോള്‍ ഉത്തരവായി പുറത്തിറക്കിയിരിക്കുന്നത്.
Read More » -
NEWS
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ്
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.എറണാകുളത്തെ ഫ്ലാറ്റില്‍ വച്ചായിരുന്നു പീഡനത്തിന് ഇരയാക്കിയതെന്നും യുവതിയുടെ പരാതിയില്‍ ഉണ്ട്. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്.
Read More » -
NEWS
ഏപ്രിൽ മാസം ഇതുവരെ കോട്ടയത്ത് പെയ്തത് 386 മില്ലീമീറ്റര്‍ മഴ
കോട്ടയം :കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം ഏപ്രിലില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത് 386 മില്ലീമീറ്റര്‍ മഴ.2001 ല്‍ രേഖപ്പെടുത്തിയ 367 മില്ലീമീറ്ററായിരുന്നു ഇതിന് മുൻപ് കോട്ടയത്തെ ഏറ്റവും വലിയ മഴ. വേനല്‍ മഴയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല ഇപ്പോള്‍. പത്തനംതിട്ടയാണ് ഒന്നാമത്.മാര്‍ച്ച് 1 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 164 ശതമാനം അധിക മഴ പെയ്‌തു. 146.2 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്‌തത് 386 മില്ലീമീറ്റര്‍. 60 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ഒന്നിലേറെ ദിവസങ്ങളും ജില്ലയിൽ ഉണ്ടായി.
Read More »