Month: April 2022
-
NEWS
പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ച നിലയിൽ
കോഴിക്കോട്: ചെറുവണ്ണൂരില്‍ പോലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.ബി സി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു (28) ആണ് മരിച്ചത്.ഇയാള്‍ പോക്സോ കേസ് പ്രതിയാണ്. ഇന്നലെ രാത്രി ഒൻപതോടെയാണ് നല്ലളം പോലീസ് വീട്ടില്‍ എത്തി ജിഷ്ണുവിനെ ചോദ്യം ചെയ്യന്‍ വിളിപ്പിച്ചത്.ആ സമയം ജിഷ്ണു വീട്ടിൽ ഉണ്ടായിരുന്നില്ല.ശേഷം രാത്രി ഒൻപതരയോടെയാണ് വഴിയരികില്‍ അത്യാസന്ന നിലയില്‍ ജിഷ്ണുവിനെ കാണുന്നത്.നാട്ടുകാരാണ് ജിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അതേസമയം ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.എന്നാല്‍ തങ്ങള്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പോലീസ് അറിയിച്ചു. കല്‍പറ്റ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജിഷ്ണുവിന്‍റെ വീട്ടില്‍ എത്തിയിരുന്നു. ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാല്‍ വിളിപ്പിക്കുകയായിരുന്നു.ജിഷ്ണുവിനെ ഇതിന്‍റെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read More » -
NEWS
മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കണ്ണ് തുറപ്പിച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗര്‍: റമദാന്‍ മാസത്തിൽ ഏവരുടേയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം.ലെഫ്. ജനറല്‍ ജി.പി പാണ്ഡേയുടെ നേതൃത്വത്തിൽ ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥര്‍ നമാസ് അര്‍പ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ ഏവരുടേയും ഹൃയങ്ങള്‍ കീഴടക്കിയിരിക്കുന്നത്. ഏപ്രില്‍ 21നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പിആര്‍ഒ ചിത്രം പുറത്തുവിട്ടത്. ‘മതേതരത്വത്തിന്റെ പാരമ്ബര്യം നിലനിര്‍ത്തിക്കൊണ്ട്, ദോഡ ജില്ലയിലെ അര്‍നോറയില്‍ ഇന്ത്യന്‍ സൈന്യം ഇഫ്താര്‍ സംഘടിപ്പിച്ചു’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന സമൂഹത്തിന് ഇതൊരു സന്ദേശമാണെന്നും സൈന്യത്തിന്റെ ഈ നടപടിയിൽ അഭിമാനിക്കുന്നുവെന്നും ലക്ഷക്കണക്കിന് ആളുകൾ പ്രതികരിച്ചു.ഇന്ത്യയുടെ മതസൗഹാര്‍ദമാണ് ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്നും ഇതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നുമുള്ള പ്രതികരണങ്ങളായിരുന്നു കൂടുതലും.ഇന്ത്യയിൽ മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നിരവധി കലാപങ്ങൾ നടക്കുന്നതിനിടയിലാണ് സൈന്യത്തിന്റെ ഈ നടപടി എന്നതും ശ്രദ്ധേയമാണ്.
Read More » -
Kerala
ഹരിത കമ്മിറ്റിയെ വീണ്ടും മരവിപ്പിക്കുമെന്ന ഭീഷണിയുമായി എംഎസ്എഫ് നേതാവ്
ഹരിത കമ്മിറ്റിയെ വീണ്ടും മരവിപ്പിക്കുമെന്ന ഭീഷണിയുമായി എംഎസ്എഫ് നേതാവ്. നവാസിന്റെ നോമിനികളെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഹരിത കമ്മിറ്റി മരവിപ്പിക്കുമെന്നാണ് ഭീഷണി. അതേസമയം ഹരിത കമ്മിറ്റിയെ പിരിച്ചു വിടുകയും ചെയ്തു. ഹരിതയുടെ പുതിയ നേതൃത്വത്തെയും ഭീഷണിപെടുത്തി വരുതിയിലാക്കാനാണ് എം.എസ്.എഫ് നേതൃത്വത്തിൻ്റെ നീക്കം.സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ പൂർണ്ണ പിന്തുണയോടെയാണ് നവാസിൻ്റെ നീക്കങ്ങൾ. മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പിന്റെതാണ് ഭീഷണി. നേരത്തെ പി.കെ. നവാസ് ഹരിത പ്രവര്‍ത്തകരെ അധിക്ഷേപിച്ചത് വലിയ വിവാദം ആയിരുന്നു. MSF സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസിൻ്റെ അടുത്ത അനുയായിയും മലപ്പുറം ജില്ലാ പ്രസിഡൻ്റുമായ കബീർ മുതുപറമ്പിലാണ് ഹരിത പ്രവർത്തകർക്കെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്. നവാസിൻ്റെ നോമിനികളായ പ്രവർത്തകരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ കമ്മിറ്റി മരവിപ്പിക്കുമെന്നാണ് ഭീഷണി.ഹരിത കമ്മിറ്റിയിൽ ആരെയൊക്കെ നോമിനേറ്റ് ചെയ്യണമെന്ന് ഹരിതയല്ല മറിച്ച് എം എസ് എഫ് ആണ് തീരുമാനിക്കുകയെന്നും കബീർ പറയുന്നു. നേരത്തെ പി.കെ. നവാസും കബീറും ഉൾപെടുന്ന സംഘം ഹരിത പ്രവർത്തകരായ പെൺകുട്ടികളെ അധിക്ഷേപിച്ചത് വൻ…
Read More » -
Kerala
അമ്പലപ്പുഴ വാഹനാപകടം മരണസംഖ്യ 4 ആയി, ഭാര്യ ഷൈനിയെ വിദേശത്തേക്ക് അയക്കാൻ പുറപ്പെട്ട സുധീഷ് ലാലും മക്കളും ബന്ധുവും മരിച്ചു, ഷൈനി ഗുരുതര പരിക്കോടെ ആശുപത്രിയിൽ
ആലപ്പുഴ: അമ്പലപ്പുഴയിൽ പുലർച്ചെ കാറും ലോറിയും കൂട്ടിയിട്ടിച്ചുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാലുപേരും. തിരുവനന്തപുരം സ്വദേശികളാണ് ഇവർ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിലേക്ക് പോയവരുടെ കാറാണ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശി ഷൈജു (34), ആനാട് സ്വദേശി സുധീഷ് ലാല്‍, സുധീഷ് ലാലിന്റെ 12 വയസുള്ള മകന്‍ അമ്പാടി, അഭിരാഗ് (25) എന്നിവരാണ് മരിച്ചത് . സുധീഷ് ലാലിൻ്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാന്‍ പോകുകയായിരുന്നു ഇവര്‍. നെടുമങ്ങാട് ആനാട് നിന്നും പുലര്‍ച്ചേ ഒരു മണിയോടെയാണ് ഇവര്‍ എയര്‍ പോര്‍ട്ടിലേക്ക് യാത്ര തിരിച്ചത്. കാറിനുള്ളില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിലേക്ക് പോകും വഴി എതിര്‍ദിശയില്‍ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ ഉണ്ടായിരുന്ന അഞ്ചു പേരെ…
Read More » -
Kerala
ജനകീയ ഡോക്ടർ ശസ്ത്രക്രിയകൾക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു
കാഞ്ഞിരപ്പള്ളി: പാവങ്ങൾക്കും സാധാരണക്കാർക്കും പ്രിയങ്കരനായിരുന്നു 73 കാരനായ ഡോ. ജോപ്പൻ കെ.ജോൺ. വിശ്രമമില്ലാത്ത ജോലിക്കിടെ നിനച്ചിരിക്കാതെ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. രണ്ടു രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ശേഷം ഒ.പി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെയാണ് ഡോക്ടർ കുഴഞ്ഞുവീണു മരിച്ചത്. കഴിഞ്ഞ 39 വർഷമായി കടമപ്പുഴ ആശുപത്രിയിലെ സർജറി വിഭാഗം മേധാവിയായിരുന്ന മണ്ണാർക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ.ജോൺ ആണ് ഹൃദയാഘാതം മൂലം ഇന്നലെ അവിചാരിതമായി മരിച്ചത്. രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടർ 8.30 മുതൽ 12.30 വരെ ഓപ്പറേഷൻ തിയറ്ററിലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ഒ.പി ഡ്യൂട്ടിക്കു മുൻപായി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്ക് കോട്ടയത്തെ ആശുപത്രിയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം പിന്നീട്. മലയോര മേഖലയുടെ പ്രിയ ഡോക്ടറെന്ന് അറിയപ്പെട്ടിരുന്ന ഡോ. ജോപ്പൻ വീട്ടിൽ ചികിത്സ തേടി എത്തിയിരുന്ന നിർധന രോഗികളോട് ഫീസ് വാങ്ങിയിരുന്നില്ല ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ…
Read More » -
NEWS
തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം
തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. ഉത്സവത്തിന് ഇടയില്‍ രഥം വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. 10 പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് ഇടയിലാണ് അപകടം.
Read More » -
NEWS
ടോള്‍ നിരക്ക് കുറയ്ക്കണം; പെർമിറ്റ് സറണ്ടർ ചെയ്യാൻ ഒരുങ്ങി സ്വകാര്യ ബസ് ഉടമകൾ
പാലക്കാട്: അമിതമായ ടോള്‍ നിരക്ക് കാരണം സർവീസ് നിർത്താൻ ഒരുങ്ങി സ്വകാര്യ ബസുകൾ.തൃശൂര്‍ പാലക്കാട്, തൃശൂര്‍ ഗോവിന്ദാപുരം, തൃശൂര്‍ മീനാക്ഷിപുരം, തൃശൂര്‍ കൊഴിഞ്ഞാന്പാറ, തൃശൂര്‍ മംഗലംഡാം തുടങ്ങിയ റൂട്ടുകളിലെ 150 ലേറെ സ്വകാര്യ സ്റ്റേജ് കാരിയേജ് ബസുകളാണ് പന്നിയങ്കരയിലെ അമിതമായ ടോള്‍ നിരക്ക് കുറക്കണമെന്ന ആവശ്യവുമായി ബസ് സര്‍വീസ് ഉപേക്ഷിക്കാന്‍ ആലോചിക്കുന്നത്. രണ്ടാഴ്ചയിലേറെയായി ബസുകള്‍ ഓടാതായിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ടോള്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ അനുകൂല നിലപാടുകളും ഇല്ലാത്ത സാഹചര്യത്തിലാണ് ഈ വഴി ഓടുന്ന എല്ലാ സ്വകാര്യബസുകളും പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനമെടുക്കുന്നത്.കോവിഡ് പ്രതിസന്ധി കഴിഞ്ഞ് സ്വകാര്യ ബസ് മേഖല ഇതുവരെ കരകയറിയിട്ടില്ല.ഇതിനിടെ ഭീമമായ ടോള്‍ നിരക്ക് നല്കി സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് ബസുടമകൾ പറയുന്നു
Read More » -
Kerala
ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയ സംഭവം; മൂന്നംഗ സംഘമെന്ന് കസ്റ്റംസ്
ഇറച്ചി മുറിയ്ക്കുന്ന യന്ത്രം വഴി സ്വർണം കടത്തിയ സംഭവത്തിന് പിന്നിൽ മൂന്നംഗ സംഘമെന്ന് കസ്റ്റംസ് അറിയിച്ചു. സിനിമാ നിർമാതാവ് സിറാജുദ്ദീൻ, എറണാകുളം സ്വദേശി തുരുത്തുമ്മേൽ സിറാജ് , തൃക്കാക്കര സ്വദേശി ഷാബിൻ എന്നിവരാണ് കള്ളക്കടത്തിന് പിന്നിലുള്ളത്. മൂവരും ചേർന്നാണ് സ്വർണക്കളളക്കടത്തിന് പണം മുടക്കിയതെന്നും കസ്റ്റംസ് പറഞ്ഞു. ദുബായിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാർഗോ വഴി അയച്ച ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ നിന്നാണ് രണ്ട് കിലോ 232 ഗ്രാം സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഇറച്ചിവെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് രണ്ട് കിലോയിലേറെ സ്വർണം കടത്തിയെന്നാണ് കേസ്. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാനും മുസ്ലീം ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇവരുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ഇബ്രാഹിംകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കയറി തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ മകനായ ഷാബിൻ നഗരസഭയിലെ കരാറുകാരനായിരുന്നു. ഇതുവഴി കിട്ടിയ പണവും…
Read More » -
NEWS
അമ്ബലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാലു പേരും മരിച്ചു.പുലര്‍ച്ചെ അഞ്ചു മണിയോടു കൂടിയാണ് അപകടം. വിമാനത്താവളത്തിലേക്കു പോയവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 12 വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു.അപകടകാരണം വ്യക്തമല്ല.
Read More » -
Pravasi
ബഹ്റിനിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
ബഹ്റിനിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി. ഒരു കോടി രൂപയിലധികം വിലവരുന്ന മയക്കുമരുന്നുമായാണ് പ്രവാസി പിടിയിലായത്. മയക്കുമരുന്ന് വയറിലൊളിപ്പിച്ച് കടത്തുന്നതിനിടെയാണ് പിടിയിലായത്. ക്രിസ്റ്റല്‍ മെത്ത് എന്ന മയക്കുമരുന്നിന്റെ 39 ഗുളികകളാണ് ഇയാള്‍ വയറിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. പിടിയിലായ ആൾ ഏത് രാജ്യക്കാരനാണെന്നോ പേര്‍ അടക്കമുള്ള മറ്റ് വിവരങ്ങളോ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും എന്ന് അധികൃതര്‍ അറിയിച്ചു. മറ്റാർക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Read More »