NEWS

എല്ലാ സാമ്പാറും സാമ്പാറല്ല; സാമ്പാർ മസാല തയ്യാറാക്കാം

ലയാളിയെയാണോ സാമ്പാർ ഉണ്ടാക്കാൻ പഠിപ്പിക്കുന്നതെന്ന ചോദ്യം അവിടെ നിൽക്കട്ടെ.സാമ്പാറിന്റെ ഗുണവും മണവും എല്ലാം അതിന്റെ മസാലയുടെ മേന്മ പോലെ ഇരിക്കും.വളരെ സിംപിൾ ആയ ഈ  മസാല കൂട്ട് ഇനിമുതൽ ഒന്ന് ഉപയോഗിച്ചു നോക്കൂ…
സാമ്പാർപ്പൊടി തയാറാക്കാൻ 
മല്ലി   – 1/2 കപ്പ്
ജീരകം –  2 ടേബിൾസ്പൂൺ
ഉണക്ക മുളക്  – 15-20 എണ്ണം
 ഉലുവ 2 ടീസ്പൂൺ
കുരുമുളക് – 1ടേബിൾസ്പൂൺ
കടല പരിപ്പ് – 2 ടേബിൾസ്പൂൺ
ഉഴുന്ന് പരിപ്പ് –  1 ടേബിൾസ്പൂൺ
 കറിവേപ്പില 3-4 തണ്ട്
കടുക്   – 1/2 ടീസ്പൂൺ
കായപ്പൊടി  –  2 ടീസ്പൂൺ
മഞ്ഞൾപ്പൊടി  – 2 ടീസ്പൂൺ.
തയാറാക്കുന്ന വിധം
 1. ഒരു ഫ്രൈയിങ് പാനിൽ ഓരോ സ്‌പൈസും തനിയെ ഡ്രൈ റോസ്റ്റ് ചെയ്യുക.
2. സ്‌പൈസസിന്റെ ചൂട് ആറിയതിനു ശേഷം കായവും മഞ്ഞൾ പൊടിയും ചേർത്തു യോജിപ്പിക്കുക.
3. മിശ്രിതം നല്ലതു പോലെ പൊടിച്ചു എടുക്കുക.
4. മസാലപ്പൊടി വായു കയറാത്ത ഒരു കുപ്പിയിൽ ഇട്ടു സൂക്ഷിക്കാം.
ശ്രദ്ധിക്കാൻ
തുവര പരിപ്പിന്റെ കൂടെ ചെറു പയർപരിപ്പു കൂടി ചേർത്ത് സാമ്പാർ ഉണ്ടാക്കിയാൽ നല്ല കൊഴുപ്പും ടേസ്റ്ററും കൂടും സാമ്പാർപ്പൊടി ഉണ്ടാക്കി വായു കടക്കാത്ത കുപ്പിയിൽ അടച്ചു സൂക്ഷിച്ചാൽ പാചക സമയം ലാഭിക്കാം….

Back to top button
error: