കോട്ടയം :കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം ഏപ്രിലില്‍ ജില്ലയില്‍ രേഖപ്പെടുത്തിയത് 386 മില്ലീമീറ്റര്‍ മഴ.2001 ല്‍ രേഖപ്പെടുത്തിയ 367 മില്ലീമീറ്ററായിരുന്നു ഇതിന് മുൻപ് കോട്ടയത്തെ ഏറ്റവും വലിയ മഴ.
വേനല്‍ മഴയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ജില്ല ഇപ്പോള്‍. പത്തനംതിട്ടയാണ് ഒന്നാമത്.മാര്‍ച്ച് 1 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 164 ശതമാനം അധിക മഴ പെയ്‌തു. 146.2 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്‌തത് 386 മില്ലീമീറ്റര്‍. 60 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തിയ ഒന്നിലേറെ ദിവസങ്ങളും ജില്ലയിൽ ഉണ്ടായി.