കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം.ഇതിനായി
അനുകൂലമായ സ്ഥലങ്ങൾ അറിയിക്കണമെന്ന് നിർദേശിച്ച് കേരളത്തിന് കേന്ദ്രം കത്ത് കൈമാറിയിട്ടുണ്ട്. ഇതുപ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുള്ളത്.എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്. സാമ്പത്തിക കാര്യങ്ങളുള്‍പ്പെടെ പരിശോധിച്ചതിനുശേഷമാവും കേരളത്തിലെ എയിംസ് സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുക.
അപ്പോൾ ഇനി അവരുടെ വരവാണ്…
പൊള്ളുന്ന ചോദ്യങ്ങളുമായി….
ഇതിന്റെ പാരിസ്ഥിതിക ആഘാതം എത്ര എന്നറിയാമോ മിസ്റ്റർ വിജയൻ❓️
ഇതിന് എത്രായിരം ടൺ സിമന്റും കമ്പിയും വേണമെന്നതിനെ കുറിച്ച് വല്ല ധാരണയുമുണ്ടോ വിജ്യാ❓️
ഇതിന് ആവശ്യമായ കല്ലും മണ്ണും ഏത് മല ഇടിച്ചു നിരത്തിയാണ് എടുക്കുന്നത് ❓️
ഇപ്പോഴുള്ള മെഡിക്കൽ കോളേജ്കളും ജില്ലാ ആശുപത്രികളും മെച്ചപ്പെടുത്തുകയല്ലേ ആദ്യം ചെയ്യേണ്ടത്❓️
റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുക അല്ലെ ഇതിന് പിന്നിലുള്ള ഉദ്ദേശം❓️
എയിംസ് വന്നത് കൊണ്ട് സാധാരണക്കാരന് എന്ത് പ്രയോജനം വിജ്യാ❓️
മരുന്ന് മാഫിയയെ അഴിഞ്ഞാടാൻ സഹായിക്കുന്ന പിണറായി രാജി വെക്കുക❓️
ഇതിന്റെ അപ്പുറത്തും ഇപ്പുറത്തും ഉള്ളവർ എങ്ങനെ മറുവശത്ത് പോകും❓️അവരെ രണ്ടായി പിരിക്കുന്ന വൻനിർമ്മാണമല്ലേ ഇത്❓️
എത്രായിരം കുടുംബങ്ങൾ വഴിയാധാരമാകുമെന്ന് വല്ല നിശ്ചയം ഉണ്ടോ വിജ്യാ❓️
ഇതിൽ നിന്നുമുള്ള ബയോവേസ്റ്റ് കേരളത്തെ കാർന്ന് തിന്നില്ലേ ❓️
ഇതിന്റെ പത്തിലൊന്ന് പൈസ ഉണ്ടെങ്കിൽ ഫ്‌ളൈറ്റ് പിടിച്ചു രോഗികളെ ഡൽഹി എയിംസിൽ കൊണ്ട് പോകാവുന്നതല്ലേ ഉള്ളൂ ❓️
✴️ അങ്ങനെ വെറൈറ്റി ചോദ്യങ്ങൾക്കായി കേരളം കാതോർത്തിരിക്കുന്നു.
✴️ വാൽക്കഷണം : ബൈ ദുഫായ് ഈ ഇന്ത്യ രാജ്യത്ത് നിലവിൽ 19 സ്ഥലങ്ങളിൽ എയിംസ് പ്രവർത്തിക്കുന്നുണ്ട്.