NEWS

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ ബൈക്ക് അപകടത്തില്‍ മരിച്ചു

കോട്ടയം : വൈക്കം തലയോലപ്പറമ്ബില്‍ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്‌ഐ ബൈക്ക് അപകടത്തില്‍ മരിച്ചു.വള്ളൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജി (54) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് വരുന്നതിനിടെ സജിയുടെ ബൈക്കും എതിര്‍ ദിശയില്‍ വന്ന ടെമ്ബോ ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Back to top button
error: