വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവിംഗ്.എത്ര മികച്ച ഡ്രൈവർ ആണെങ്കിൽ പോലും ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് രാത്രികാല ഡ്രൈവിംഗ്. ഡ്രൈവിംഗിനിടെ ഉറക്കം തോന്നിയാൽ പലരും അത് പറയാന്‍ മടിച്ച് ഡ്രൈവിംഗ് തുടരുന്നു.
* രാത്രി നടക്കുന്ന പല അപകടങ്ങൾക്കും കാരണം ഡ്രൈവറുടെ ഉറക്കം തന്നെയാകാം. പലപ്പോഴും നമ്മൾ അറിയാതെയാണ് ഉറക്കത്തിലേക്ക് വഴുതി വീഴുന്നത്.
* തുടർച്ചയായി കോട്ടുവായിടുകയും കണ്ണ് തിരുമ്മുകയും ചെയ്യുക, റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കണ്ണ് ചിമ്മി ചിമ്മി തുറന്നുവയ്ക്കുന്ന സാഹചര്യം ഉണ്ടാവുക ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ നിർബന്ധമായും ഡ്രൈവിംഗ് നിറുത്തിവച്ച് വിശ്രമിക്കുക.
* കഴിയുമെങ്കില്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും വാഹനമോടിക്കാതെയിരിക്കുവാന്‍ ശ്രദ്ധിക്കുക, സ്വാഭാവികമായി ഉറങ്ങാനുള്ള പ്രവണത ഈ സമയത്ത് കൂടുതൽ ഉണ്ടാകും.
* രാത്രി വൈകിയും പുലർച്ചയും ആണ് വലിയ അപകടങ്ങൾ പതിയിരിക്കുന്നത് എന്നതോർക്കുക. എതിരെ വരുന്നവർ ചിലപ്പോൾ ഉറക്കം തൂങ്ങിയും അമിത വേഗതയിലുമായിരിക്കും വരുന്നത്.
* ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നല്ല ഉറക്കം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.ഏഴോ എട്ടോ മണിക്കൂർ നന്നായി ഉറങ്ങിയതിനു ശേഷം മാത്രം ദീർഘദൂര ഡ്രൈവിംഗ് ആരംഭിക്കുക.
* ദീർഘദൂര യാത്രകളില്‍ കഴിയുമെങ്കിൽ ഡ്രൈവിംഗ് അറിയാവുന്ന ഒരാളെ കൂടെകൂട്ടാന്‍ ശ്രമിക്കുക.
* ദീര്‍ഘദൂര യാത്രയിൽ നിശ്ചിത ഇടവേളകളിൽ വാഹനങ്ങൾ വഴിയരികിൽ നിര്‍ത്തി കുറച്ചുനേരം വിശ്രമിക്കുന്നത് അപകടസാധ്യത കുറക്കുന്നു.
* ഓർമ്മിക്കുക, രാത്രികാല യാത്രയിൽ ഡ്രൈവർമാർ അല്പനേരം വിശ്രമിക്കുന്നത് മൂലം യാത്ര വൈകിയേക്കാം. പക്ഷെ അത് മൂലം രക്ഷപ്പെടുന്നത് നിങ്ങളുടെ കുടുംബമാകാം, സുഹൃത്തുക്കളാകാം, ബന്ധുക്കളാകാം.