NEWS

ഹിന്ദുഗോത്രവര്‍ഗക്കാരെ നിര്‍ബന്ധിച്ച്‌ മതം മാറ്റിയെന്നാരോപണം; ഗുജറാത്തിൽ 4 പേർ അറസ്റ്റിൽ

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഹിന്ദുഗോത്രവര്‍ഗക്കാരെ നിര്‍ബന്ധിച്ച്‌ മതം മാറ്റിയെന്നാരോപിച്ച്‌ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ബറൂച്ചിലെ അമോദ് താലൂക്കില്‍ താമസിക്കുന്ന അബ്ദുള്‍ സമദ് ദാവൂദ്, ഷബീര്‍ മുഹമ്മദ് പട്ടേല്‍, ഹസന്‍ ഇബ്രാഹിം പട്ടേല്‍, ഇസ്മായില്‍ യാക്കൂബ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്.
മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഗോത്രവര്‍ഗക്കാരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഗ്രാമവാസിയായ പ്രവീണ്‍ വാസവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: