തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി കനിവ് 108 ആംബുലൻസിലെ ഡ്രൈവർ.അടിയന്തിര ചികിത്സ ആവശ്യമുള്ള അമ്മയേയും കുഞ്ഞിനെയും രണ്ട് മണിക്കൂറോളം തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി.
ആംബുലൻസ് ഡ്രൈവറുടെ പരാതി
29/04/2022
മാഡം
ഞാൻ കനിവ് 108 ആംബുലൻസ് ജീവനക്കാരൻ ആണ്.ഇന്നലെ രാത്രി പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിൽ നിന്നും മാസം തികയാതെ പ്രസവിച്ച കുഞ്ഞിനേയും അമ്മയെയും Emergency ആയി Thrissur Medical College il മാറ്റേണ്ടി വന്നു.ഉത്തരേന്ത്യൻ സ്വദേശികളായ ഇവരുടെ കൂടെ ആരും തന്നെ ഉണ്ടായിരുന്നില്ല. Emergency Case ആയത് കൊണ്ട് പൊന്നാനി Hospital le രണ്ട് Staff കൂടി ഞങ്ങളോടൊപ്പം വന്നിരുന്നു.12.30 ന് ഞങ്ങൾ Thrissur MCH il എത്തുക ഉണ്ടായി.
ഏകദേശം 2 മണിക്കൂർ വരേ കുഞ്ഞിനെ Nicu വിലേക്ക് മാറ്റാനോ. അമ്മയ്ക്ക് വേണ്ട പരിചരണം കൊടുക്കാനോ Duty il ഉണ്ടായിരുന്ന Staff തയ്യാറായിട്ടില്ല. Thrissur Medical College le ഇത്തരം സമീപനം ഒരു കുട്ടിയുടെ മരണത്തിന് വരെ ഇടയാക്കിയിട്ടുണ്ട് ഇത്തരം മനുഷ്യത്വമില്ലാത്ത നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. #MedicalCollegeHospital #thrissur #VeenaGeorge