തല ചൊറിച്ചിലും പേന്‍ ശല്യവും നിസാരമായി കാണരുത് കാരണം ക്ഷീണം, തളര്‍ച്ച, ഉറക്കക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചില്‍ ഉണ്ടാക്കുന്നതു മൂലം തലയിലെ ചര്‍മ്മത്തില്‍ പോറലുകള്‍ വീഴും പേന്‍ ശല്യം അകറ്റാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് എപ്പോഴും നല്ലത്.
*തുളസിയില ദിവസവും തലയില്‍ ചൂടുന്നത് പേന്‍ ശല്ല്യം കുറയ്ക്കും. തുളസിയുടെ നീര് തലയില്‍ പുരട്ടുന്നതും നല്ലതാണ്.
*വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് പേന്‍ ശല്യം കുറയ്ക്കും.
*വേപ്പ് വയമ്ബ് എന്നിവ അരച്ച് തലയില്‍ പുരട്ടുന്നതും പേന്‍ശല്ല്യം ഒരു പരിധി വരെ ഇല്ലായ്മ ചെയ്യും.
* വേപ്പെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം മുടി ചീകുക. ശേഷം ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.
“ഒരു രാത്രി മുഴുവന്‍ ബേബി ഓയില്‍ തലയില്‍ പുരട്ടി വെയ്ക്കുക.രാവിലെ മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാന്‍ സാധിക്കും.
*കണ്ടീഷണറുമായി ബേക്കിംഗ് സോഡ യോജിപ്പിച്ച് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കി ഷാംപൂ ചെയ്ത് കഴുകി വൃത്തിയാക്കുക.
* നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയില്‍ കുറച്ച് വെളിച്ചെണ്ണയുടെ കൂടെ ചേര്‍ക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂര്‍ വെച്ച ശേഷം മുടി നന്നായി ചീകുക.
*വെളുത്തുള്ളിയുടെ അല്ലികള്‍ ചതച്ച് അത് ചെറുനാരങ്ങാ നീരുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക.അരമണിക്കൂറിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകുക. തുടര്‍ന്ന് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.