Month: April 2022
-
India
മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും സ്വത്ത് വിവരം പരസ്യപ്പെടുത്തണം; നിർദേശവുമായി യോഗി ആദിത്യനാഥ്
ലഖ്നൗ: മന്ത്രിമാർ, മന്ത്രിമാരുടെ ബന്ധുക്കൾ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരോട് മൂന്ന് മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. സ്വത്തുവിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകണം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സ്വത്തുവിവരം നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎഎസ്, ഐപിഎസ്, പ്രൊവിൻഷ്യൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങൾ പരസ്യപ്പെടുത്തി ഓൺലൈൻ പോർട്ടലിൽ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ കുടുംബാംഗങ്ങൾ സർക്കാർ ജോലിയിൽ ഇടപെടരുത്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളുടെ പെരുമാറ്റം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ എല്ലാ മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം അടുത്ത മൂന്ന് മാസത്തിനുള്ളിൽ പരസ്യമായി പ്രഖ്യാപിക്കണം. മന്ത്രിമാർക്ക് നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടം പാലിക്കണം. സർക്കാർ ജോലിയിൽ കുടുംബാംഗങ്ങളുടെ ഇടപെടൽ ഇല്ലെന്ന് എല്ലാ മന്ത്രിമാരും ഉറപ്പാക്കണം. നമ്മുടെ പെരുമാറ്റത്തിലൂടെ നമ്മൾ മാതൃക കാണിക്കണം- യോഗി ആദിത്യനാഥ് പറഞ്ഞു. പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം…
Read More » -
India
ടി.ആർ.എസ് ബി.ആർ.എസാവും; ദേശീയരാഷ്ട്രീയം ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർറാവു
ഹൈദരാബാദ്: ടിആര്‍എസ്സിനെ ഭാരതീയ രാഷ്ട്ര സമിതിയാക്കി മാറ്റി ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കെ ചന്ദ്രശേഖര്‍ റാവു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് ശക്തമായൊരു ദേശീയ പാര്‍ട്ടി ആവശ്യമാണന്ന് കെസിആര്‍ ചൂണ്ടികാട്ടി. ഇതിന്‍റെ ഭാഗമായി ദില്ലിയില്‍ പുതിയ ഓഫീസ് തുറക്കും. ദേശീയ സഖ്യങ്ങള്‍ ഒന്നും വിജയിച്ചില്ലെന്നും ശക്തമായൊരു ദേശീയ പാര്‍ട്ടിയാണ് ഇപ്പോള്‍ വേണ്ടതെന്നും കെസിആര്‍ പറഞ്ഞു. ടിആര്‍എസ്സിന്‍റെ സ്ഥാപക ദിനത്തിലെ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്‍റെ പരാമര്‍ശം. രാജ്യത്ത് കോണ്‍ഗ്രസ് അപ്രസ്തക്തമായെന്ന് നേരത്തെ ടിആര്‍എസ് പ്രസ്താവന നടത്തിയിരുന്നു. കോണ്‍ഗ്രസ് ഇല്ലാത്ത ഫെഡറല്‍ സഖ്യത്തിന് കെസിആര്‍ നീക്കം നടത്തുകയും ചെയ്തിരുന്നു. പ്രശാന്ത് കിഷോറിന്‍റെ ഐപാക്കുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് കെസിആറിന്‍റെ പ്രതികരണം.
Read More » -
Kerala
രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി
ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ദയാഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണം. അല്ലെങ്കില്‍ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് അയച്ചു കൊടുത്ത തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന ക്യാബിനറ്റിന്റെ ശുപാര്‍ശ മൂന്നര വര്‍ഷത്തിലധികം തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കൈവശം വെച്ചതിനെയും കോടതി വിമര്‍ശിച്ചു. മോചന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. അല്ലാതെ രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അടുത്ത മാസം നാലിന് പേരറിവാളന്റെ മോചന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.
Read More » -
India
‘എന്തിന് പള്ളികളിലെ ഉച്ചഭാഷിണികളും ഹലാൽ ഭക്ഷണവും ഹിജാബും വിലക്കുന്നു’ – ചോദ്യവുമായി ഒമർ അബ്ദുള്ള
ശ്രീനഗർ: പള്ളികളിൽ ഉച്ചഭാഷിണി, ഹിജാബ്, ഹലാൽ ഭക്ഷണം എന്നിവ വിലക്കുന്നതിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. എന്തുകൊണ്ട് പള്ളികളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്ന് പറയുന്നു. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ അവകാശമുണ്ടെങ്കിൽ എന്തുകൊണ്ട് പള്ളികളിൽ പാടില്ലെന്ന് ഒമർ അബ്ദുള്ള ചോദിച്ചു. കർണാടകയിൽ ക്ലാസിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞു. പിന്നാലെ വലതുപക്ഷ സംഘടനകൾ ഹലാൽ മാംസം വിൽക്കുന്നതിനെയും എതിർത്തു.ഹലാൽ മാംസം വിൽക്കരുതെന്ന് എന്തിന് ഞങ്ങളോട് പറയുന്നു. ഞങ്ങളുടെ മതം ഞങ്ങളോട് ഹലാൽ മാംസം കഴിക്കാൻ ആവശ്യപ്പെടുന്നു. എന്തിനാണ് നിങ്ങൾ തടയുന്നത്. ഞങ്ങൾ നിങ്ങളെ ഹലാൽ കഴിക്കാൻ നിർബന്ധിക്കുന്നില്ല. ഏതെങ്കിലും മുസ്ലീം നിങ്ങളെ ഹലാൽ കഴിക്കാൻ നിർബന്ധിച്ചിട്ടുണ്ടോയെന്നും ഒമർ അബ്ദുള്ള പറഞ്ഞു. ക്ഷേത്രങ്ങളിലോ മറ്റ് ആരാധനാലയങ്ങളിലോ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മുസ്ലീങ്ങൾ ഒരിക്കലും എതിർത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ യൂണിയനിൽ ചേർന്നപ്പോൾ മുസ്ലീങ്ങളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടില്ലെന്ന് അറിയാമായിരുന്നെങ്കിൽ തീരുമാനം മറ്റെന്തെങ്കിലുമാകുമായിരുന്നു. എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങൾ ചേർന്നത്. ഒരു മതത്തിന്…
Read More » -
Kerala
എംബിബിഎസ് ഒന്നാംവര്‍ഷ പരീക്ഷ: ആരോഗ്യസര്‍വ്വകലാശാല കൂട്ടത്തോല്‍വി പഠിക്കാന്‍ കമ്മിഷനെ അയക്കും
തിരുവനന്തപുരം: എംബിബിഎസ് ഒന്നാംവർഷ പരീക്ഷയിലെ കൂട്ടത്തോൽവി പഠിക്കാൻ ആരോഗ്യസർവ്വകലാശാല. പരീക്ഷ എഴുതിയതിലെ പകുതിപ്പേരും തോറ്റ മൂന്ന് മെഡിക്കൽ കോളേജുകളിൽ കമ്മീഷനെ അയക്കും. തൊടുപുഴ കുമാരമംഗലം അൽ അസ്ഹർ, അടൂർ മൗണ്ട്സയൻ, പാലക്കാട് പി കെ ദാസ് കോളേജുകളിലേക്കാണ് ആരോഗ്യസർവ്വകലാശാല കമ്മിഷനെ അയയ്ക്കുന്നത്. പരീക്ഷയെഴുതിയതിൽ പകുതിപ്പേരും തോറ്റതോടെയാണിത്. ഇന്‍റേണല്‍ മാർക്കടക്കം പരിശോധിക്കും. തോൽവിക്കിടയാക്കിയ സാഹചര്യമാണ് കമ്മിഷൻ പരിശോധിക്കുക. സർവ്വകലാശാലയുടെ മൊത്തം വിജയശതമാനം 74 ൽ നിന്ന് 68 ലേക്ക് ഇടിഞ്ഞു. 70 ശതമാനത്തിന് മുകളിൽ പേർ വിജയിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലുമുണ്ട് തോൽവിയിൽ ഞെട്ടൽ. കൊവിഡിന് ശേഷം ഒന്നാംവർഷ ക്ലാസുകൾ കൃത്യമായി ലഭിക്കാത്തത്, പരിഷ്കരിച്ച കരിക്കുലത്തിലെ ബുദ്ധിമുട്ട്, ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മതിയായ ക്ലാസുകൾ ലഭിക്കുന്നതിലെ തടസ്സം ഇവയാണ് വിദ്യാർത്ഥികൾ പൊതുവായി ചൂണ്ടിക്കാട്ടുന്നത്. അതേസമയം എല്ലായിടത്തും കൂട്ടത്തോൽവി ഇല്ലെന്നും മൂന്ന് കോളേജുകളുടെ മോശം പ്രകടനമാണ് മൊത്തം വിജയശതമാനം ഇടിയുന്നതിന് കാരണമായതെന്നുമാണ് സർവ്വകലാശാലയുടെ വിശദീകരണം. ഫാക്കൽറ്റിയുടെ കുറവ് കാരണം പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകാനായില്ലെന്ന്…
Read More » -
Kerala
സർവ്വകലാശാല പരീക്ഷ കൺട്രോളർ എം.വി ജയരാജനുമായി ചർച്ച നടത്തിയതിനെതിരെ പരാതിയുമായി കെ.എസ്.യു
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ കൺട്രോളർ പി.ജെ വിൻസെന്റ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ പോയി പാർട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഗവർണ്ണർക്ക് പരാതി നൽകി. സർവ്വകലാശാലയിൽ പാർട്ടി ഭരണമാണ് നടക്കുന്നതെന്നും തീരുമാനങ്ങൾ എടുക്കുന്നത് ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആണെന്നും ഇത് സർവ്വകലാശാലയുടെ വിശ്വാസ്യത തകർക്കുന്നതാണെന്നും കണ്ട്രോളാറുടെ നടപടി ചട്ടവിരുദ്ധമാണെന്നും ചൂണ്ടികാട്ടിയാണ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയത്. കണ്ണൂർ സർവ്വകലാശാലയുടെ പരീക്ഷകളിൽ ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തെ തുടർന്ന് രാജിക്കൊരുങ്ങിയ പരീക്ഷ കൺട്രോളർ ഡോ.പി.ജെ.വിൻസെൻ്റ് പാർട്ടി തീരുമാനത്തെ തുടർന്ന് രാജി പിൻവലിച്ചിരുന്നു. പദവിയിൽ നിന്നും രാജി വയ്ക്കേണ്ടതില്ലെന്നും അവധിയിൽ പോയാൽ മതിയെന്നും പി.ജെ.വിൻസെൻ്റിന് പാർട്ടി നിർദ്ദേശം നൽകിയിരുന്നു. ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ പരീക്ഷ കൺട്രോളർക്ക് വീഴ്ചയില്ലെന്നും ധാർമിക ഉത്തരവാദിത്തമാണെങ്കിൽ അത് ഗവർണർക്കുമില്ലേയെന്നും സിപിഎം ജില്ല സെക്രട്ടറി എംവി ജയരാജൻ നേരത്തെ ചോദിച്ചിരുന്നു. വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ്…
Read More » -
Kerala
ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ല; ആന്റണി കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ സാക്ഷി: വിജയരാഘവന്‍
ഡല്‍ഹി: കോൺഗ്രസിന്റെ ഭീകരമായ തകർച്ചയ്ക്ക് സാക്ഷിയായ നേതാവാണ് എകെ ആന്റണിയെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ. പ്രശാന്ത് കിഷോറിനെ സംബന്ധിച്ചുള്ള തർക്കം പോലും കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയുടെ ഉദാഹരണമാണ്. ബി ജെ പിയെ പ്രതിരോധിക്കാനുള്ള ശക്തി കോൺഗ്രസാണെന്ന് അനുഭവം തെളിയിക്കുന്നില്ലെന്നും എ വിജയരാഘവൻ പറഞ്ഞു. ആന്റണി ഇത്രനാളും ദില്ലിയിൽ കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു പോകുമ്പോൾ, കോൺഗ്രസ് എവിടെ എത്തി നിൽക്കുന്നുവെന്ന് പരിശോധനക്ക് വിധേയമകേണ്ടതാണെന്നും വിജയരാഘവൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരുമെന്നായിരുന്നു മറുപടി. രാഷ്ട്രീയ നിലപാടിൽ സിപിഐഎം വെള്ളം ചേർത്തിട്ടില്ല. കേരളത്തിലെ ഇടതുപക്ഷ സർക്കാർ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സർക്കാരാണ്. ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകൾ ഇല്ലാത്ത സംഘമാണ് കേരളത്തിലെ പ്രതിപക്ഷം. ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അവരാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും എ വിജയരാഘവൻ വിമർശിച്ചു.
Read More » -
Kerala
ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാന്‍ മണ്ണ് നീക്കി; മണ്ണുമാന്തി യന്ത്രം റവന്യൂവകുപ്പ് പിടിച്ചെടുത്തു, പിഴയിട്ടു
മലപ്പുറം: വഴിക്കടവില്‍ ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കുന്നതിന് മണ്ണ് നീക്കിയതിനെതിരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് പിഴയിട്ടു. ഇതോടെ മൂന്ന് നിര്‍ധന കുടുംബങ്ങളുടെ വീട് നിര്‍മ്മാണം മുടങ്ങി. അഞ്ചുസെന്‍റ് സ്ഥലത്ത് ലൈഫ് പദ്ധതിയിലാണ് പാത്തുമ്മ, ഷീല, നസീറ ബീവി എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ വീട് പണി ആരംഭിച്ചത്. കുത്തനെയുള്ള സ്ഥലം കുറച്ച് മണ്ണുനീക്കി നിരപ്പാക്കി വീടിന് തറ കെട്ടാനായിരുന്നു ശ്രമം. മണ്ണുമാന്തി യന്ത്രം മണ്ണ് നീക്കി തുടങ്ങിയതോടെ നിലമ്പൂര്‍ താലൂക്കിലെ ഉദ്യോഗസ്ഥരെത്തി അനധികൃത മണ്ണെടുപ്പെന്ന് പറഞ്ഞ് തടഞ്ഞു. പിന്നാലെ നിയമ നടപടികളായി. മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് താലൂക്ക് ഓഫീസിലേക്ക് കൊണ്ടുപോയി. 25,000 രൂപ പിഴയിട്ടു. ഇതോടെ വീടുപണി മുടങ്ങി. വൻകിടക്കാര്‍ വാണിജ്യകെട്ടിടങ്ങള്‍ക്കും മറ്റും ഏക്കര്‍ കണക്കിന് നിലം നികത്തുകയും കുന്നുകള്‍ ഇടിച്ച് നിരത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അതൊന്നും കാണാതെയാണ് ഈ പാവങ്ങളുടെ വീടുപണി റവന്യൂ ഉദ്യോഗസ്ഥര്‍ മുടക്കിയത്. മണ്ണ് നീക്കുന്നതിന് അനുവാദം കിട്ടാൻ റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ്…
Read More » -
Kerala
പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പള ഘടന ഏകീകരിക്കാൻ സർക്കാർ; എതിർപ്പുമായി കെഎസ്ഇബി ജീവനക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ വേതനഘടനക്ക് പൊതുചട്ടക്കൂട് തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വിശദമായ പരിശോധനക്കും തുടര്‍ നടപടിക്കുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി രൂപീകരിച്ചു. സര്‍ക്കാര്‍ നീക്കത്തിൽ കെഎസ്ഇബി ജീവനക്കാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ജോലി ഘടന വ്യത്യസ്ഥമാണെന്നാണ് അവരുടെ വിശദീകരണം. ഒരേ വിദ്യഭ്യാസ യോഗ്യത,സമാന തസ്തിക, പക്ഷെ വ്യത്യസ്ത ശമ്പളം. സംസ്ഥാനത്തെ പൊതുമേഖ സ്ഥാപനങ്ങളിലെ ശമ്പളഘടനയെക്കുറിച്ച് ഏറെ നാളായി കേള്‍ക്കുന്ന ആക്ഷേപമാണിത്. കെഎസ്ഇബിയിലെ ശമ്പള പരിഷ്കരണത്തിനു ശേഷം ഈ ആക്ഷേപത്തിന് ശക്തിയേറി. സര്‍ക്കാര്‍ സര്‍വ്വീസിലെ സമാന തസ്തികയേക്കാൾ ഇരട്ടിയോളം ശമ്പളം കെഎസ്ഇബി ജീവനക്കാരന് കിട്ടുന്നു എന്നാണ് ആക്ഷേപം. സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ 1000 കോടിയോളം അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നടപ്പാക്കിയെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ഡോ.ബി.അശോക് ഫേസ് ബുക്ക് പോസ്റ്റിലൂടെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആക്ഷേപം ഉന്നയിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, ജല അതോറിറ്റി എന്നിവ ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ വേതനഘടനയ്ക്ക് പൊതുചട്ടക്കൂട് തയ്യാറാക്കാന്‍…
Read More » -
NEWS
കൊച്ചി കണ്ട് അമ്പരന്ന് പാക്കിസ്ഥാനികൾ
ഇസ്ലാമാബാദ്: കേരളത്തെക്കുറിച്ചുള്ള ഒരു വ്‌ളോഗിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.പക്ഷെ, സംഗതി പാകിസ്ഥാനിലാണെന്ന് മാത്രം. ഡയ്‌ലി സ്വാഗ് എന്ന പാക് യൂട്യൂബറാണ്, പബ്ലിക്കിന് മുമ്ബില്‍ കൊച്ചിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ച് ഏത് രാജ്യമാണെന്ന് ഊഹിക്കാന്‍ പാകിസ്ഥാനിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത്. കൊച്ചി മെട്രോ, മറൈന്‍ ഡ്രൈവ്, വലിയ കെട്ടിടങ്ങള്‍, സ്‌റ്റേഡിയം എന്നിവയില്‍ തുടങ്ങി കൊച്ചിയുടെ ആകാശക്കാഴ്ചകളും, കഥകളിയുമെല്ലാം യുവാവ് ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ട പലരും ജപ്പാന്‍, അമേരിക്ക, ന്യൂയോര്‍ക്ക് സിറ്റി, തുടങ്ങിയ മറുപടികളാണ് നല്‍കുന്നത്. എന്നാല്‍, ഉത്തരത്തിലേയ്ക്കുള്ള ഒരു സൂചന എന്ന നിലയില്‍ യുവാവ് ദൃശ്യങ്ങളില്‍ ഉള്ളത് നമ്മുടെ അയല്‍ രാജ്യമാണെന്ന് പറയുന്നു. ഇത് കേള്‍ക്കുന്ന ജനങ്ങള്‍ ദൃശ്യങ്ങളിലുള്ളത് ചൈന ആകാമെന്നും, ഒരിക്കലും ഇന്ത്യ അല്ലെന്നും വാദിക്കുന്നു. ദൃശ്യങ്ങളിലുള്ളത് അഫ്ഗാനിസ്ഥാനാണെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളത് എന്തായാലും ഇന്ത്യ അല്ലെന്ന് അവകാശപ്പെടുന്നവരാണ് കൂടുതല്‍. ഒടുവില്‍ ദൃശ്യത്തിലുള്ളത് ഇന്ത്യയും, കൊച്ചിയുമാണെന്ന് യുവാവ് വെളിപ്പെടുത്തുമ്ബോള്‍ ഭൂരിഭാഗം പാകിസ്ഥാനികളുടേയും മുഖത്ത് അമ്ബരപ്പ്…
Read More »