NEWS

കൊച്ചി കണ്ട് അമ്പരന്ന് പാക്കിസ്ഥാനികൾ

ഇസ്ലാമാബാദ്: കേരളത്തെക്കുറിച്ചുള്ള ഒരു വ്‌ളോഗിങ് വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.പക്ഷെ, സംഗതി പാകിസ്ഥാനിലാണെന്ന് മാത്രം. ഡയ്‌ലി സ്വാഗ് എന്ന പാക് യൂട്യൂബറാണ്, പബ്ലിക്കിന് മുമ്ബില്‍ കൊച്ചിയുടെ വീഡിയോ പ്രദര്‍ശിപ്പിച്ച്‌ ഏത് രാജ്യമാണെന്ന് ഊഹിക്കാന്‍ പാകിസ്ഥാനിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത്.

കൊച്ചി മെട്രോ, മറൈന്‍ ഡ്രൈവ്, വലിയ കെട്ടിടങ്ങള്‍, സ്‌റ്റേഡിയം എന്നിവയില്‍ തുടങ്ങി കൊച്ചിയുടെ ആകാശക്കാഴ്ചകളും, കഥകളിയുമെല്ലാം യുവാവ് ജനങ്ങള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ കണ്ട പലരും ജപ്പാന്‍, അമേരിക്ക, ന്യൂയോര്‍ക്ക് സിറ്റി, തുടങ്ങിയ മറുപടികളാണ് നല്‍കുന്നത്. എന്നാല്‍, ഉത്തരത്തിലേയ്ക്കുള്ള ഒരു സൂചന എന്ന നിലയില്‍ യുവാവ് ദൃശ്യങ്ങളില്‍ ഉള്ളത് നമ്മുടെ അയല്‍ രാജ്യമാണെന്ന് പറയുന്നു. ഇത് കേള്‍ക്കുന്ന ജനങ്ങള്‍ ദൃശ്യങ്ങളിലുള്ളത് ചൈന ആകാമെന്നും, ഒരിക്കലും ഇന്ത്യ അല്ലെന്നും വാദിക്കുന്നു.

 

ദൃശ്യങ്ങളിലുള്ളത് അഫ്ഗാനിസ്ഥാനാണെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ട്. ദൃശ്യങ്ങളില്‍ ഉള്ളത് എന്തായാലും ഇന്ത്യ അല്ലെന്ന് അവകാശപ്പെടുന്നവരാണ് കൂടുതല്‍. ഒടുവില്‍ ദൃശ്യത്തിലുള്ളത് ഇന്ത്യയും, കൊച്ചിയുമാണെന്ന് യുവാവ് വെളിപ്പെടുത്തുമ്ബോള്‍ ഭൂരിഭാഗം പാകിസ്ഥാനികളുടേയും മുഖത്ത് അമ്ബരപ്പ് നിറയുന്നു. ഇന്ത്യ ഇത്രയും വികസിത രാജ്യമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലായെന്നും ചിലര്‍ പറയുന്നു.

Back to top button
error: