Month: April 2022
-
NEWS
വെടിവയ്പിന് ഉത്തരവിട്ടു: പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്തു
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ്ചെയ്യാൻ ലങ്കൻ കോടതിയുടെ ഉത്തരവ്. തെക്കുപടിഞ്ഞാറൻ ശ്രീലങ്കയിലെ രാംബുക്കാനയിൽ കഴിഞ്ഞ 19 നാണു പ്രക്ഷോഭർക്കുനേരെ വെടിവയ്പുണ്ടായത്. 41 കാരൻ കൊല്ലപ്പെട്ടതിനുപുറമേ 13 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. വെടിവയ്പിന് ഉത്തരവിട്ട പോലീസ് ഓഫീസറെ അറസ്റ്റ് ചെയ്യാൻ കിലെല്ല മജിസ്ട്രേറ്റ് വാസന നവരത്നെ ഉത്തരവിടുകയായിരുന്നു. കൊല്ലപ്പെട്ടയാളിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ട് പരിശോധിച്ചശേഷമായിരുന്നു കോടതിയുടെ നിർദേശം. വെടിവയ്പിനെത്തുടർന്ന് ജനരോഷം കൂടുതൽ ശക്തമായതോടെ മൂന്ന് മുതിർന്ന പോലീസ് ഓഫീസർമാരെ സർക്കാർ സ്ഥലം മാറ്റിയിരുന്നു.
Read More » -
Kerala
പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ നിലവിലുള്ള ജുഡീഷൽ ഓഫീസർമാരെ നിയമിക്കാൻ തീരുമാനം
പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗകേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് രണ്ടാം ഘട്ടമായി അനുവദിച്ച 28 ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതികളിൽ നിലവിലുള്ള ജുഡീഷൽ ഓഫീസർമാരെ നിയമിക്കാൻ മന്ത്രിസഭാ തീരുമാനം.ആലപ്പുഴ ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായി വി. വേണു മനയ്ക്കലിനെ നിയമിക്കാനാണ് നിലവിലെ തീരുമാനം. പോക്സോ കോടതികളിൽ വിരമിച്ച ജുഡീഷൽ ഓഫീസർമാരെ നിയമിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇതൊഴിവാക്കിയാണ് നിലവിലുള്ള ഓഫിസർമാരെ തന്നെ നിയമിക്കാൻ തീരുമാനിച്ചത്.
Read More » -
Pravasi
കോവിഡ് കാല നിയന്ത്രണങ്ങൾ പൂർണമായും നീക്കി കുവൈറ്റ്
കോവിഡ് കാല നിയന്ത്രണങ്ങൾ പൂർണമായും നീക്കി കുവൈറ്റ്. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്ക് നിർബന്ധമില്ല. വിദേശത്തുനിന്ന് വരുന്നവർക്ക് വാക്സിനേഷനോ പിസിആർ പരിശോധനയോ ആവശ്യമില്ല. ക്വാറന്‍റൈൻ നിബന്ധനകളും നീക്കി. സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കും. രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. വാക്സിൻ എടുത്താലും ഇല്ലെങ്കിലും രോഗികളുമായി സമ്പർക്കം പുലർത്തിയാൽ പോലും ക്വാറന്‍റൈൻ ആവശ്യമില്ല. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്. കുത്തിവയ്പ് എടുക്കാത്തവർക്കും കളിക്കളങ്ങളിൽ പ്രവേശിക്കാം. കുവൈറ്റിൽ ഇപ്പോൾ കോവിഡ് ബാധിച്ച് ഒരാൾ പോലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലില്ല. പ്രതിദിനം അമ്പതോളം പേർക്ക് വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്തി അതിനേക്കാൾ കൂടുതലാണ്. ഏഴ് പേർ മാത്രമേ ആകെ ചികിത്സയിലുള്ളൂ. ഇതിൽ ആർക്കും ഗുരുതരാവസ്ഥയില്ല.
Read More » -
Pravasi
ബുര്‍ജ് ഖലീഫ പ്രദേശത്തെ ഹോട്ടലിന്‍റെ മേല്‍ക്കൂരയില്‍ തീപിടിച്ചു
ബുര്‍ജ് ഖലീഫ പ്രദേശത്തെ സ്വിസ്സോടെല്‍ അല്‍ മുറൂജ് ഹോട്ടലിന്‍റെ മേല്‍ക്കൂരയില്‍ തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിലൂടെ 18 മിനിറ്റുകൊണ്ട് തീ അണച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ദുബായിലെ ഡൗണ്‍ ടൗണ്‍ ഏരിയയില്‍ കനത്ത കറുത്ത പുക പടരുന്നതായി ഓപ്പറേഷന്‍ റൂമിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സബീല്‍, അല്‍ റാഷിദിയ, ബര്‍ഷ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലിന്‍റെ മേല്‍ക്കൂരയിലെ നിരവധി എയര്‍കണ്ടീഷണറുകള്‍ക്ക് തീപിടിച്ചതായി അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അഗ്നിശമന സേനാംഗങ്ങള്‍ ഹോട്ടലിലെ ആളുകളെ വേഗത്തില്‍ ഒഴിപ്പിച്ചിരുന്നു. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » -
India
‘താങ്കളുടെ മൗനം ഭീതിദം’: വിരമിച്ച 108 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത് മോദിക്ക്
ന്യൂഡൽഹി: രാജ്യത്തു നടക്കുന്ന വർഗീയ സംഘർഷങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഭീതിദമാണെന്നു വിരമിച്ച 108 സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുറന്ന കത്തിൽ പറഞ്ഞു. മൗനം വെടിയണമെന്നും വെറുപ്പിന്റെ രാഷ്ട്രീയം അവസാനിപ്പിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ഡൽഹി ലെഫ്. ഗവർണർ നജീബ് ജങ്, പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ.നായർ, മുൻ ഇന്ത്യൻ സ്ഥാനപതി കെ.പി. ഫാബിയൻ, മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, ഛത്തീസ്ഗഡ് മുൻ ചീഫ് സെക്രട്ടറി പി. ജോയ് ഉമ്മൻ, ബംഗാൾ മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ജി. ബാലചന്ദ്രൻ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. കത്തിൽനിന്ന്: ‘വെറുപ്പിന്റെ രാഷ്ട്രീയത്തിന് അവസാനം കുറിക്കേണ്ടത് ഭരണഘടനാപരമായ ബാധ്യത മാത്രമല്ല. ഭരണഘടനയാൽ സംരക്ഷിക്കപ്പെടേണ്ട സാമൂഹിക ബന്ധങ്ങളുടെ ഇഴകൾ വലിച്ചു കീറപ്പെടുന്നത് ചെറിയകാര്യമായി കാണരുത്. ഈ ഭീഷണിക്കു മുൻപിലെ താങ്കളുടെ നിശ്ശബ്ദത കാതടപ്പിക്കുന്നതാണ്. ‘സബ്…
Read More » -
NEWS
ശ്രീലങ്കയിൽ ദേശീയ സർക്കാരിനു നീക്കം; മഹിന്ദ രാജപക്സെ രാജിവയ്ക്കും
കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാൻ സർവകക്ഷി ദേശീയ സർക്കാരിനു തയാറാണെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചു. ഇതിനായി പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവയ്ക്കും. ദേശീയ സർക്കാർ ചർച്ചകൾക്കായി നാളെ ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ പാർലമെന്റിൽ പ്രതിനിധികളുള്ള എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ക്ഷണമുണ്ട്. അതിരൂക്ഷമായ വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജിക്കായി പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ രണ്ടാഴ്ചയായി സമരം തുടരുകയാണ്. സമരത്തെ പിന്തുണച്ച് എല്ലാ തൊഴിലാളി സംഘടനകളും ഇന്നു മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ അർധരാത്രി മുതൽ 24 മണിക്കൂർ റെയിൽവേ യൂണിയനുകൾ പണിമുടക്കുന്നതിനാൽ ട്രെയിനുകൾ ഓടില്ല. അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. മരുന്ന് ഇറക്കുമതി ചെയ്യാനാവാത്തതിനാൽ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റി. രാജ്യാന്തര കടം തിരിച്ചടവു മുടങ്ങിയ ശ്രീലങ്ക രാജ്യാന്തര നാണ്യ നിധിയിൽ നിന്നു വായ്പയ്ക്കായി ശ്രമിക്കുന്നു.
Read More » -
Crime
കേസ് അട്ടിമറിക്കാൻ ശ്രമം: അഭിഭാഷകർക്കെതിരായ ശബ്ദരേഖകൾ ബാർ കൗൺസിലിന് കൈമാറി നടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി ആക്രമിക്കപ്പെട്ട നടി. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് നടി ബാര്‍ കൗണ്‍സിലിന് കൈമാറിയത്. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ പുറത്തുവന്ന ശബ്ദരേഖകളാണ് ഇപ്പോള്‍ നടി ബാര്‍ കൗണ്‍സിലിനുമുന്നില്‍ ഹാജരാക്കിയിരിക്കുന്നത്. അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടി ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചു എന്ന ആരോപണവും ഈ പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിന് ഉപോല്‍ബലകമായ തെളിവുകളാണ് ഇപ്പോള്‍ ബാര്‍ കൗണ്‍സിലിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്. നേരത്തെ ഹൈക്കോടതിയില്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശബ്ദരേഖകളുടെ പകര്‍പ്പാണ് നടി ബാര്‍കൗണ്‍സിലിന് കൈമാറിയിരിക്കുന്നത്. നേരത്തെ നടി നല്‍കിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകരോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനിടയിലാണ് നടി പുതിയ തെളിവുകള്‍ ബാര്‍ കൗണ്‍സിലിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്.…
Read More » -
NEWS
66 പേർ കൊല്ലപ്പെട്ട വിമാനാപകടത്തിന് കാരണം പൈലറ്റ് സിഗരറ്റ് കത്തിച്ചത് -റിപ്പോർട്ട് പുറത്ത്
കെയ്റോ: 2016ലെ ഈജിപ്ത് വിമാനദുരന്തത്തിന് കാരണം പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റ് വലിച്ചതെന്ന് റിപ്പോർട്ട്. ഫ്രഞ്ച് വ്യോമയാന വിദഗ്ധരുടെ റിപ്പോർട്ടിലാണ് പൈലറ്റ് കത്തിച്ച സിഗരറ്റിൽ നിന്നാണ് കോക്പിറ്റിൽ തീപടർന്നതെന്ന് പറയുന്നത്. വിമാനം തകർന്ന് വിമാനത്തിലുണ്ടായിരുന്ന 66 പേരും മരിച്ചിരുന്നു. എംഎസ് 804 എന്ന വിമാനത്തിന്റെ പൈലറ്റ് കോക്ക്പിറ്റിൽ ഒരു സിഗരറ്റ് കത്തിച്ചതിനെ തുടർന്ന് എമർജൻസി മാസ്കിൽ നിന്ന് ചോർന്ന ഓക്സിജൻ തീപടരാൻ കാരണമായെന്ന് 134 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. ഈജിപ്ഷ്യൻ പൈലറ്റുമാർ പതിവായി കോക്പിറ്റിൽ പുകവലിക്കുന്നുണ്ടെന്നും പുകവലി 2016 വരെ നിരോധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് പാരീസിലെ അപ്പീൽ കോടതിയിലേക്ക് അയച്ചു. 2016 മേയിലാണ് എയർബസ് എ 320 പാരീസിൽ നിന്ന് കെയ്‌റോയിലേക്കുള്ള യാത്രാമധ്യേ ദുരൂഹ സാഹചര്യത്തിൽ ക്രീറ്റ് ദ്വീപിന് സമീപം കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടു. 40 ഈജിപ്തുകാർ, 15 ഫ്രഞ്ച് പൗരന്മാർ, രണ്ട് ഇറാഖികൾ, രണ്ട് കാനഡക്കാർ, അൾജീരിയ, ബെൽജിയം, ബ്രിട്ടൻ, ചാഡ്, പോർച്ചുഗൽ, സൗദി…
Read More » -
NEWS
ബ്രിട്ടനിൽ 56 എംപിമാർക്കെതിരെ ലൈംഗിക പീഡന ആരോപണം, മൂന്ന് മന്ത്രിമാരും പട്ടികയിൽ
ലണ്ടൻ: ബ്രിട്ടനിൽ മൂന്ന് മന്ത്രിമാർ ഉൾപ്പെടെ 56 എംപിമാർ ലൈംഗികാതിക്രമം നടത്തിയതായി റിപ്പോർട്ട്. ഇൻഡിപെൻഡന്റ് കംപ്ലയിന്റ്സ് ആൻഡ് ഗ്രീവൻസ് സ്കീമിന് (ഐസിജിഎസ്) കീഴിലാണ് 56 എംപിമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ മൂന്ന് മന്ത്രിമാരും ഉൾപ്പെടുന്നുവെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ലൈംഗികമായി അനുചിതമായ പെരുമാറ്റം മുതൽ ഗുരുതരമായ തെറ്റുകൾ വരെ ചെയ്തവരുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മിക്ക എംപിമാരും സ്റ്റാഫിലെ ഏതെങ്കിലും വനിതാ അംഗത്തിന് ലൈംഗികതക്കായി കൈക്കൂലി നൽകിയതായും ആരോപണമുണ്ട്. എന്നാൽ, മുമ്പത്തെപ്പോലെയല്ല കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടായി കാര്യങ്ങൾ മെച്ചപ്പെട്ടിരിക്കുകയാണെന്നാണ് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ പറഞ്ഞത്. മുമ്പത്തെപ്പോലെ വെസ്റ്റ്മിനിസ്റ്ററിൽ ഇപ്പോൾ കാര്യങ്ങൾ നടക്കില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകനോട് പറഞ്ഞു. എന്നാൽ, എംപിമാർ ലൈംഗികതക്കായി സ്ഥാനം ദുരുപയോഗം ചെയ്യുന്നവരോ അല്ലെങ്കിൽ അഴിമതി കാണിക്കുന്നവരോ ആണെങ്കിൽ നടപടി ഉടൻ വേണമെന്ന് ട്രഷറിയുടെ ഷാഡോ ഇക്കണോമിക് സെക്രട്ടറി തുലിപ് സിദ്ദിഖ് പറഞ്ഞു. 2018ലാണ് ക്രോസ്-പാർട്ടി പിന്തുണയോടെ സ്വതന്ത്ര ഏജൻസിയായി ഐസിജിഎസ് രൂപീകരിച്ചത്. തുടർന്നാണ്…
Read More » -
India
മദ്യത്തിന് 10 രൂപ അധികം നൽകണം; കുപ്പി മടക്കി എത്തിച്ചാൽ പണം തിരികെ കിട്ടും, ലക്ഷ്യം മൃഗസംരക്ഷണം
സുല്‍ത്താന്‍ബത്തേരി: മദ്യക്കുപ്പികൾ തിരികെ നൽകിയാൽ 10 രൂപ ഡിസ്കൗണ്ട് നൽകണമെന്ന് തമിഴ്നാട് കോടതി. നീലഗിരിയില്‍ വില്‍ക്കുന്ന മദ്യക്കുപ്പികള്‍ക്ക് പ്രത്യേക മുദ്ര പതിപ്പിക്കാനും കുപ്പികൾ തിരിച്ചുനൽകിയാൽ പത്ത് രൂപയുടെ കിഴിവ് നല്‍കാനുമാണ് തീരുമാനം. നീലഗിരിയില്‍ വിറ്റതാണെന്ന മുദ്ര പതിപ്പിച്ചിരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി ജഡ്ജിമാരായ വി. ഭാരതി ദാസന്‍, എന്‍. സതീഷ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. പൊതു ഇടങ്ങളിലും കാട്ടിലും മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയാല്‍ തമിഴ്‌നാട് സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ടാസ്മാക്) വിറ്റ കടകള്‍ കണ്ടെത്തുകയും മദ്യം വാങ്ങിയ ഉപഭോക്താക്കളുടെ പേരില്‍ കേസെടുക്കുകയും ചെയ്യും. മദ്യപിക്കുന്നവർ ഉപയോഗത്തിന് ശേഷം കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുകയും ഇവ ചവിട്ടി മൃഗങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നതും നിരീക്ഷിച്ചാണ് കോടതി നടപടി. കോടതി നിര്‍ദേശത്തെ തുടർന്ന് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സെക്രട്ടറി എസ്.കെ. പ്രഭാകറാണ് നീലഗിരിയിലെ ടാസ്മാക് മാനേജിങ് ഡയറക്ടര്‍ക്കുള്ള പ്രത്യേക ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നീലഗിരി ജില്ലയിലെ ടാസ്മാക് മദ്യശാലകളില്‍ വില്‍ക്കുന്ന മദ്യ കുപ്പികള്‍ക്ക് 10…
Read More »