Month: April 2022

  • NEWS

    മാസ്കില്ലാത്തവരെ പൊക്കാൻ ഇന്നുമുതൽ വീണ്ടും പോലീസ് ഇറങ്ങുന്നു

    തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നതു സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ പൊലിസ് പരിശോധനയും ശക്തമാക്കുന്നു.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ഇതിന്റെ ഭാഗമായി ഇന്നുമുതൽ  പൊലിസ് പരിശോധന ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്. പരിശോധന പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.     മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും 500 രൂപയായിരിക്കും പിഴ ഈടാക്കുക.ദുരന്ത നിവാരണ നിയമ(2005) പ്രകാരമാണ് പിഴ ഈടാക്കുന്നത്.

    Read More »
  • Kerala

    വാഹനപരിശോധനക്കിടെ എസ്.ഐയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

    കുന്നംകുളം: വാഹനപരിശോധനയ്ക്കിടെ എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ അനുരാജിനെ മർദ്ദിച്ച വെള്ളറക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കോട്ടപ്പറമ്പില്‍ ഷുഹൈബിന്റെ അറസ്റ്റാണ് വൈകീട്ടോടെ പോലീസ് രേഖപ്പെടുത്തിയത്. ഷുഹൈബിന്റെ ആക്രമണത്തില്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ അനുരാജിനാണ് പരുക്കേറ്റത്. കൈകുഴ തെറ്റിയ എസ്. ഐയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പരിശോധനയ്ക്കിടയില്‍ വെള്ളറക്കാട് വെച്ചായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബിനെ പൊലിസ് കൈകാണിക്കുകയും നിര്‍ത്താതെ പോയ ഇയാളെ പൊലിസ് പിന്തുടര്‍ന്ന് പിടികൂടുകയും ചെയ്തു. ബൈക്ക് തടഞ്ഞതിന് ഷുഹൈബ് എസ്.ഐയോട് തട്ടിക്കയറി. വാക്കേറ്റത്തിനിടയില്‍ പൊലിസ് വാഹനത്തില്‍ ഷുഹൈബിനെ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. ഇന്നലെ 12 മണിയോടെയായിരുന്നു സംഭവം.

    Read More »
  • India

    കേരളം മുതൽ കാശ്മീർ വരെ സ്കൂട്ടറിൽ ഇന്ത്യ ചുറ്റി വ്യത്യസ്ത ദേശങ്ങളിലെ നോമ്പുതുറകളിൽ പങ്കെടുത്ത് മലയാളി യുവാക്കൾ

    കോട്ടക്കൽ: സ്കൂട്ടറിൽ കാശ്മീരിലേക്ക് യാത്രതിരിച്ച യുവാക്കൾ പങ്കെടുത്തത് വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നോമ്പുതുറകളിൽ. കോട്ടയ്ക്കൽ പുതുപ്പറമ്പ് സ്വദേശി സ്വാഫുവാനും സുഹൃത്ത് പണക്കാട് മുവാദുമാണ് റമദാനിൽ വിവിധ സംസ്ഥാനങ്ങളിലെ നോമ്പുതുറയിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ ഇന്ത്യ ചുറ്റിയത്. റമദാൻ ഒന്നിനാണ് ഇരുവരും കാശ്മീർ യാത്ര ആരംഭിച്ചത്. തുടർന്ന് 16 ദിവസങ്ങളിലായി കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, പഞ്ചാബ്, കാശ്മീർ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇവർ സഞ്ചരിച്ചത്. റമദാനിലെ യാത്ര ഏറെ പ്രയാസകരമാണെന്നും കടുത്ത വേനലാണെന്നുമൊക്കെ പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും ഇരുവരും പിൻതിരിഞ്ഞില്ല. ഓരോ സംസ്ഥാനത്തെയും ഗ്രാമങ്ങളിൽ എത്തുമ്പോൾ മലയാളികളാണ് എന്ന സ്നേഹവും പരിഗണനയും വേണ്ടുവോളം ലഭിച്ചിരുന്നു. നോമ്പുതുറയും അത്താഴവുമെല്ലാം സമൃദ്ധമായി നൽകി. കൂടാതെ താമസിക്കാനുള്ള സൗകര്യവും ലഭിച്ചു എന്ന് ഇരുവരും പറഞ്ഞു. രാജ്യത്ത് മതസൗഹാർദ്ദവും സമാധാനവും പുലർത്തി ജീവിക്കുക എന്ന ആദർശം ഉയർത്തി ‘റൈഡ് ഇൻ പീസ്’ എന്ന സന്ദേശവുമായാണ് മലപ്പുറത്തുനിന്ന് യാത്ര ആരംഭിച്ചത്. ഓൾ ഇന്ത്യാ റൈഡേഴ്‌സ്…

    Read More »
  • NEWS

    സന്തോഷ് ട്രോഫി സെമിഫൈനൽ: കേരളം ഇന്ന് കർണാടകയുമായി ഏറ്റുമുട്ടും

    മഞ്ചേരി: മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫിയുടെ ആദ്യ സെമിഫൈനലിൽ കേരളം ഇന്ന് കർണാടകയുമായി ഏറ്റുമുട്ടും.വൈകിട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.29ന് രാത്രി എട്ടരയ്ക്ക് രണ്ടാം സെമിയിൽ ബംഗാളും മണിപ്പുരും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് മത്സരങ്ങള്‍ രാത്രി എട്ടിനായിരുന്നു നടന്നിരുന്നത്.റമദാൻ സമയമായതിനാൽ നോമ്പുതുറന്ന ശേഷം ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ എത്താനാണ് സെമിഫൈനൽ സമയം 8.30  ആക്കിയത്.പെരുന്നാള്‍ പ്രമാണിച്ച് ഫൈനല്‍ മേയ് മൂന്നിലേക്ക് മാറ്റണമെന്ന ആവശ്യമുണ്ടായിരുന്നുവെങ്കിലും രണ്ടിനുതന്നെ ഫൈനല്‍ നടത്താനാണ് സംഘാടകരുടെ തീരുമാനം.

    Read More »
  • NEWS

    കണ്ണൂർ എയർപോർട്ട് റോഡ് ദേശീയ പാത അതോറിറ്റി ഏറ്റെടുത്തതായി മന്ത്രി മുഹമ്മദ് റിയാസ്

    കണ്ണൂര്‍ : മേലെചൊവ്വയില്‍നിന്ന്‌ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്ന പ്രധാന റോഡ് ദേശീയപാത അതോറിറ്റി ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന കരേറ്റ — കാഞ്ഞിലേരി -–കുണ്ടേരിപ്പൊയില്‍- — മാലൂര്‍ റോഡ് നിർമ്മാണോദ്ഘാടനം ചെയ്ത് പ്രസംഗിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നാട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് വാഹനപ്പെരുപ്പം.കേരളത്തില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ പുതിയ റോഡുകള്‍ക്ക് ഭൂമിയില്ല.അതുകൊണ്ടുതന്നെ റോഡുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ്‌ സുസ്ഥിര ഗതാഗത മാര്‍ഗമൊരുക്കുന്നതിന്‌ ഭാവിയെക്കൂടി കരുതി കെ- റെയില്‍പോലുള്ള ബദല്‍ മാര്‍ഗങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്– മന്ത്രി പറഞ്ഞു.

    Read More »
  • NEWS

    തീക്കോയി വാഗമൺ റോഡിൽ കാർ  കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

    തീക്കോയി-വാഗമൺ റോഡിൽ കാർ  നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു.ഒറ്റയിട്ടി റോഡിൽ ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.തീക്കോയി നമ്പുടാകത്ത് സുനീഷ് ആണ് മരണപ്പെട്ടത്. 250 അടിയോളം താഴേക്കാണ് കാർ മറിഞ്ഞത്.പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് സുനിഷിനെ പുറത്തെടുത്തത് അപകടത്തിൽ  കാർ പൂർണ്ണമായും തകർന്നു.

    Read More »
  • NEWS

    എന്തേ ഇവിടെ മാത്രം ഇങ്ങനെ ? പത്തനംതിട്ടക്കാരുടെ “കൈ പൊള്ളിച്ച് ” മീൻ വില

    പത്തനംതിട്ട: ഇറച്ചിക്കോഴിക്കു പിന്നാലെ മത്സ്യത്തിനും കൂടിയ വില നൽകേണ്ട ഗതികേടിലാണ് പത്തനംതിട്ട ജില്ലക്കാർ.രാസവസ്തുക്കൾ കലർന്ന മീനുകൾ കേരളത്തിൽ വ്യാപകമായി പിടിച്ചെടുക്കാൻ തുടങ്ങിയതോടെ എങ്ങുമില്ലാത്ത വിലയാണ് മീനിന് ഇപ്പോൾ പത്തനംതിട്ടയിൽ.ഇതോടെ കോഴി വിലയും ഉയർന്നിട്ടുണ്ട്.തൊണ്ണൂറ് രൂപയിൽ നിന്നും 135  ആയിരിക്കയാണ് ഇപ്പോൾ കോഴിയുടെ വില. മീനുകളുടെ കാര്യവും വിത്യസ്തമല്ല. കേരളത്തിലെ ‘പരിശോധന’ മറയാക്കിയുള്ള നീക്കത്തിൽ ചില്ലറവിൽപനയിൽ കിലോഗ്രാമിനു മത്തിക്ക് മിക്കയിടത്തും 230-280ആണ്.കിളിമീന് 350-400 ആണ് ഇപ്പോഴത്തെ വില.നെയ്മീനിനു കിലോഗ്രാമിനു കുറഞ്ഞത് 700 രൂപയെങ്കിലും കെ‍ാടുക്കണമെന്ന് ഉപഭേ‍ാക്താക്കൾ പരാതിപ്പെടുന്നു. വലിയ അയല ചെറുകിട വ്യാപാരികൾ വിൽക്കുന്നത് കിലേ‍ാ 260–280 രൂപയ്ക്കാണ്.ചെറിയ അയലയ്ക്ക് 160 രൂപ വരെ വിലയുണ്ട്.ചെമ്മീൻ ഒരു കിലോഗ്രാമിന് 350 രൂപയെങ്കിലും കെ‍ാടുക്കണം.മോദയ്ക്കും ചൂരയ്ക്കും 480 രൂപയാണ് കിലോയ്ക്ക്. തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നായ നീണ്ടകരയിൽനിന്നാണ് ഇവിടേക്ക് കൂടുതലും മീനുകളെത്തുന്നത്.സമീപത്തുള്ള ശക്തികുളങ്ങര തുറമുഖത്തേയും കൂടി ചേർത്താണ് നീണ്ടകര തുറമുഖം എന്നു പൊതുവേ പറയുന്നത്.പത്തനംതിട്ടയിൽ നിന്നും വെറും എൺപത് കിലോമീറ്റർ ദൂരം…

    Read More »
  • NEWS

    വേശ്യാവൃത്തി മുഖ്യ വരുമാന സ്രോതസ്സായ ഇന്ത്യയിലെ ചില ഗ്രാമങ്ങൾ

    ആത്മാവും, അഭിമാനവും പണയപ്പെടുത്തണം വിശപ്പകറ്റാൻ. മാംസദാഹികൾക്ക് കടന്ന് ചെല്ലാം. കാത്തിരിപ്പുണ്ട് കയറ്റ്‌ കട്ടിലുകൾ.ചായം തേച്ച മുഖങ്ങൾക്ക് മകളുടെയോ, ചെറുമകളുടെയോ പ്രായമേവരൂ. ആ പുഞ്ചിരികളിൽ ഗതികേട് കാണാം.പക്ഷെ നോക്കരുത് ആവശ്യം കഴിഞ്ഞാൽ മുഷിഞ്ഞ നോട്ടുകൾ വലിച്ചെറിഞ്ഞ് തിരിഞ്ഞു പോലും നോക്കാതെ നടന്നു മറഞ്ഞേക്കണം.  ആർഷ ഭാരതം വേദങ്ങളുടെയും പുരാണങ്ങളുടെയും കാമസൂത്രയുടെയും പൗരാണിക നാടായാണ് അറിയപ്പെടുന്നതെങ്കിലും സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്.മനോഹരവും അനിവാര്യവുമായ ഒരു വികാരത്തിനു മേല്‍ അശ്ലീലത്തിന്റെ മേലാട വീണിട്ട് കാലവുമേറെയായി.ഇതിനിടയിലും ജീവിക്കാൻ ശ്രമിക്കുകയാണ്, അപമാനത്തിന്റെ അർത്ഥം പോലും അറിയാതെ ചില ഗ്രാമങ്ങൾ.  പുരാതനകാല ഇന്ത്യയില്‍ രാജകീയമായ സ്ഥാനം വഹിച്ചിരുന്നവരാണ് ലൈംഗിക തൊഴിലാളികള്‍.അന്ന് തൊഴില്‍ എന്നതിനുപരി ഒരു ജാതീയമായ കര്‍ത്തവ്വ്യം കൂടിയായിരുന്നു അവര്‍ക്കത്.അതുവഴി മോശമല്ലാത്ത വരുമാനവും അംഗീകാരവും അവര്‍ക്ക് ലഭിച്ചുപോന്നു. എന്നാൽ കാലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും രാജ്യവാഴ്ച്ചകള്‍ അവസാനിച്ചിട്ടും ഇന്ത്യയില്‍ ഇപ്പോഴും ഈ ലൈംഗിക തൊഴില്‍ പാരമ്പര്യംപോലെ പിന്തുടര്‍ന്നുവരുന്ന സമൂഹങ്ങൾ ഏറെയുണ്ട്.രാജകീയമായ ജീവിതാവസ്ഥകളില്‍…

    Read More »
  • NEWS

    കേരളത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി; മാസ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

    മുഖത്തോടു നന്നായി ചേര്‍ന്നിരിക്കുന്ന എന്‍ 95 മാസ്‌കുകളും നിയോഷ് അംഗീകാരമുള്ള എഫ്എഫ്പി പോലുള്ള റെസ്പിറേറ്ററുകളുമാണ് കൊവിഡിനെതിരെ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന മാസ്കുകൾ.നമ്മുടെ നാട്ടിൽ ഏറെപ്പേരും ഉപയോഗിച്ചു കാണുന്ന തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡിനെതിരെ വലിയ സുരക്ഷ നല്‍കില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.മുകളിൽ പറഞ്ഞ റെസ്പിറേറ്ററുകളെ അപേക്ഷിച്ച്‌ തുണി മാസ്‌കുകളും സർജിക്കൽ മാസ്കുകളും കൊവിഡില്‍ നിന്ന് ചെറിയ സുരക്ഷ മാത്രമേ നല്‍കുകയുള്ളൂ.തന്നെയുമല്ല ഇത്തരം മാസ്‌കുകളിലും മറ്റ് സംരക്ഷണ വസ്തുക്കളിലും അടിഞ്ഞുകൂടിയ വൈറസുകള്‍ പിന്നീട് ഉപയോക്താവിന്റെ കൈകളിലേക്കോ വസ്ത്രങ്ങളിലേക്കോ കൈമാറ്റം ചെയ്യപ്പെടുകയും അത് അണുബാധയ്ക്ക് കാരണമാകുകയും ചെയ്യും. ആശുപത്രികളിലും മറ്റും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ഉദ്ദേശിച്ചുകൊണ്ടുള്ള മുഖാവരണമാണ് സർജിക്കൽ മാസ്ക് അഥവാ ഡിസ്പൊസിബിൾ ഫെയ്സ് മാസ്ക്.രോഗികൾ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തെറിക്കുന്ന ദ്രാവകത്തുള്ളികളെ തടയാൻ ഇവ ഉപകരിക്കുന്നു.എന്നാൽ വായുവിലൂടെ സഞ്ചരിക്കുന്ന ബാക്ടീരിയകളെയോ വൈറസ് കണികകളെയോ സംരക്ഷിക്കാൻ ഇവയ്ക്ക് സാധിക്കുകയുമില്ല. അതിന്, N95 അല്ലെങ്കിൽ FFP  പോലുള്ള റെസ്പിറേറ്ററുകളായ മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. എയർ ഫിൽ‌ട്രേഷൻ റേറ്റിംഗ് പാലിക്കുന്ന ഫിൽ‌റ്റർ‌ ഉള്ള ഒരു കണികാ റെസ്പിറേറ്ററാണ് N95 മാസ്ക്. ഇത് വായുവിലൂടെ…

    Read More »
  • NEWS

    ബാങ്കിലെ കാഷ്യറും രണ്ടായിരം രൂപയുടെ ചെക്കൂം

    കഴിഞ്ഞ ദിവസം ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക്  രണ്ടായിരം രൂപയുടെ ഒരു ചെക്ക്  കൊടുത്തു. ” രണ്ടായിരം രൂപയുടെ ചെക്കോ? നിങ്ങൾ  എടിഎം മെഷീൻ ഉപയോഗിക്കൂ.”, കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ.  എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല…  ഞാൻ അവിടെ നിന്ന് അല്പനേരം ആലോചിച്ചു.. അപ്പോഴേക്കും അവൾ ചൂടാവാൻ തുടങ്ങി. ”വേഗം മാറൂ മിസ്റ്റർ, നിങ്ങളുടെ പുറകിൽ വേറെ ആളുകളെ കാണുന്നില്ലേ”?  എൻറെ അക്കൗണ്ടിൽ അപ്പോൾ മൊത്തം മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം രൂപ ബാലൻസുണ്ട്. മൂന്നു കോടി രൂപയുടെ വേറൊരു ചെക്ക് പെട്ടെന്ന് ഞാൻ എഴുതി കൊടുത്തു. കാഷ്യർ സുന്ദരിയുടെ കണ്ണു തള്ളി. പെട്ടെന്ന് കമ്പ്യൂട്ടറിൽ എന്തോ പരിശോധിച്ചു നോക്കിയിട്ട് അവൾ നേരെ മാനേജരുടെ കാബിനിലേക്കോടി, മാനേജരോടൊപ്പം തിരികെ വന്നപ്പോൾ പഴയ നീരസഭാവം മാറിയിരുന്നു. ഏറെ സൗമ്യയായി പറഞ്ഞു:  “സർ, ഇത്രയും പണം ഇപ്പോൾ ഈ ബ്രാഞ്ചിൽ ഇല്ല…” “ശരി, എത്ര ഉണ്ടാവും നിങ്ങളുടെ കയ്യിൽ…?” ഞാൻ…

    Read More »
Back to top button
error: