ന്യൂഡൽഹി:യു എ പി എ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ ഇന്ന് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചു. യു എ പി എ നിയമം ജനാധിപത്യത്തിലെ കറുത്ത പൊട്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
അക്രമ സംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെയാണ് യു എ പി എ കേസുകളില്‍ 66 ശതമാനം അറസ്റ്റുകളും നടക്കുന്നത്. യു എ പി എ കേസുകളിലെ ശിക്ഷാ നിരക്ക് വെറും 2.4 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങള്‍ ഈ വകുപ്പ് ദുരുപയോഗം ചെയ്യുകയാണെന്നും ശശി തരൂര്‍ എംപി വിമര്‍ശിച്ചു.