Month: April 2022
-
India
രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു
ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39 പേര് മരിച്ചു. 2,563 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമായി. ആകെ രോഗ മുക്തരുടെ എണ്ണം 42528126. ആകെ മരണം 523693. നിലവില്‍ 16,980 പേരാണ് ചികിത്സയിലുള്ളത്. അതേസമയം, കേരളത്തിലും കോവിഡ് കേസുകൾ വർധിക്കുകയാണ്. 347 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
Read More » -
Crime
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണ്ണം കടത്തിയ കേസ് :തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ ഷാബിൻ പിടിയില്‍
ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ച് നെടുമ്പാശ്ശേരി വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ മകന്‍ പിടിയില്‍. മുസ്ലീം ലീഗ് നേതാവ് കുടിയായ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിനാണ് പിടിയിലായത്. കൊച്ചിയില്‍ നിന്നാണ് ഷാബിനെ പിടികൂടിയത്. ഷാബിലിന് പുറമെ സിനിമ നിര്‍മാതാവ് കൂടിയായ കെ പി സിറാജുദ്ദീനും പിടിയിലായിട്ടുണ്ട്. സ്വര്‍ണം പിടിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ഷാബിന്‍ ഒളിവില്‍ പോവുകയും കെ പി സിറാജുദ്ദീന്‍ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ പിടിയിലായതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇരുവര്‍ക്കും കസ്റ്റംസ് നോട്ടീസയക്കുകയും ഷാബിന്റെ പാസ്‌പോര്‍ട്ട് കസ്റ്റംസ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരാവുകയും ചെയ്തിരുന്നു.
Read More » -
Crime
വേങ്ങരയില്‍ വന്‍ ലഹരിമരുന്ന് വേട്ട,പിടികൂടിയത് ഒന്നര കോടി രൂപയോളം വില വരുന്ന മയക്കുമരുന്ന്
വേങ്ങരയില്‍ വന്‍ ലഹരിമരുന്ന് വേട്ട ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 780 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണിത്. വേങ്ങര സ്വദേശികളായ പറമ്പത്ത് ഫഹദ്, കരിക്കണ്ടിയില്‍ മുഹമ്മദ് അഷ്റഫ് എന്നിവരെയാണ് ജില്ലാ ആന്റി നാര്‍കോട്ടിക് സ്ക്വാഡും വേങ്ങര പോലീസും ചേര്‍ന്ന് പിടികൂടിയത്.
Read More » -
LIFE
താരങ്ങളുടെ മുഖങ്ങളുമായി ശുഭദിനം ആദ്യപോസ്റ്റർ റിലീസായി …
നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “ശുഭദിന “ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്തിന്ത്യൻ സ്റ്റാർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാരമാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിതഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ് , ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ , നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. ബാനർ – നെയ്യാർ ഫിലിംസ്, നിർമ്മാണം – ഗിരീഷ് നെയ്യാർ, എഡിറ്റിംഗ് , സംവിധാനം – ശിവറാംമണി, ഛായാഗ്രഹണം…
Read More » -
Kerala
മാഹിയിൽ എം.മുകുന്ദൻ പാർക്ക്, ഞായറാഴ്ച തുറക്കും
ന്യൂമാഹി: കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും വേണ്ടി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച എം.മുകുന്ദൻ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായി. മെയ് ഒന്ന് ഞായർ മുതൽ പാർക്ക് തുറന്ന് പ്രവർത്തിക്കുന്നതിൻ്റെ ഭാഗമായി ഇ.വിജയൻ മാസ്റ്റർ ചെയർമാനായി സംഘാടക സമിതി രൂപവത്കരിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഇ.വിജയൻ മാസ്റ്റർ, എം.ടി.ഡി.സി.യുടെ എം.ഡി. ഇ.വൈശാഖ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുരേഷ് ബാബു, സെക്രട്ടറി ഇ.എൻ.സതീഷ് ബാബു, ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, വൈസ് പ്രസിഡൻ്റ് അർജുൻ പവിത്രൻ എന്നിവർ പ്രസംഗിച്ചു. വിസ്മയ പാർക്ക് സംരഭകരായ എം.ടി.ഡി.സിക്കാണ് പാർക്കിൻ്റെ നടത്തിപ്പ്. പാർക്കിലേക്കുള്ള പ്രവേശനത്തിന് 50 രൂപയാണ് ഫീസ്. കുട്ടികൾക്കും വൃദ്ധജനങ്ങൾക്കും നിരക്കിൽ ഇളവുണ്ട്. വൈകുന്നേരം അഞ്ചിന് പാർക്ക് തുറക്കും. ഇതിൻ്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.…
Read More » -
India
കുഞ്ഞുങ്ങൾ കളിക്കട്ടെ, ചെറു പ്രായത്തിൽ അവരെ സ്‌കൂളിൽ വിടരുത്; സുപ്രീം കോടതി
ന്യൂഡൽഹി: വളരെ ചെറിയ പ്രായത്തിൽ കുട്ടികളെ സ്‌കൂളിൽ വിടരുതെന്ന് സുപ്രീം കോടതി. കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടാനുള്ള കുറഞ്ഞ പ്രായം ആറ് വയസാക്കുന്നതിനെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ നൽകിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. നേരത്തേ രക്ഷിതാക്കളുടെ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീം കോടതി, ഇതു സംബന്ധിച്ച അപ്പീലും തള്ളി. കുട്ടികൾ വളരെ ചെറിയ പ്രായത്തിൽ വിദ്യാഭ്യാസം ആരംഭിക്കേണ്ട എന്ന് സുപ്രീംകോടതി വിലയിരുത്തി. ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രീയ വിദ്യാലയത്തിൽ ആറു വയസ്സ് നിർബന്ധമാക്കിയ നടപടിയാണ് രക്ഷിതാക്കൾ ചോദ്യം ചെയ്തത് മുൻകൂട്ടി അറിയിക്കാതെ പ്രായപരിധി മാറ്റിയത് വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് അപ്പീലിൽ രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 21 സംസ്ഥാനങ്ങൾ ആറ് വയസ് പ്രായപരിധി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. വളരെ ചെറിയ പ്രായത്തിൽ കുട്ടികളെ സ്കൂളിലയ്ക്കുന്നത് അവരുടെ മാനസികാരോഗ്യത്തിന്റെ പ്രശ്നമാണെന്ന് സുപ്രീംകോടതി പറഞ്ഞു. രണ്ട് വയസ്…
Read More » -
India
കേന്ദ്രം ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രധാനമന്ത്രി, കേരളം 6 വർഷമായി നികുതി കൂട്ടിയിട്ടില്ല; മോദിയുടെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ
ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇന്ധനനികുതി കുറയ്ക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം. ഈ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം കഴിഞ്ഞ ആറ് വർഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും കൂട്ടാത്ത നികുതി സംസ്ഥാന സർക്കാർ എങ്ങനെ കുറയ്ക്കാനാണെന്നും ധനമന്ത്രി ചോദിച്ചു. കേരളം നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. വർധിപ്പിക്കാത്ത…
Read More » -
NEWS
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 45 ദിവസത്തേക്ക് ഭാഗികമായി അടയ്ക്കുന്നു
ദുബായ്: റണ്‍വേ അറ്റകുറ്റപണിക്കായി വിമാനത്താവളം ഭാഗികമായി അടക്കുന്നനാൽ ആയിരത്തോളം വിമാന സർവീസുകൾ ജബല്‍അലിയിലെ മക്തും വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്ന് അധികൃതര്‍ അറിയിച്ചു. മെയ് 9 മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം അടക്കുന്നത്. യാത്ര ചെയ്യുന്നവര്‍ അവസാനനിമിഷം തങ്ങളുടെ വിമാനം ഏത് വിമാനത്താവളത്തില്‍ നിന്ന്, ഏത് ടെര്‍മിനല്‍ നിന്നാണ് പുറപ്പെടുന്നതെന്ന് ഉറപ്പുവരുത്തി വേണം യാത്ര പുറപ്പെടാനെന്നും അധികൃതര്‍ അറിയിച്ചു. https://chat.whatsapp.com/ElrCumy4pKOAtkrlg8JB11
Read More » -
Careers
വിജയം എന്ന വില്ലനും പരാജയം എന്ന പാഠവും, മറന്ന് പോകരുതേ ഈ ആപ്ത വാക്യം
അജി കമാൽ പരാജയത്തെക്കാൾ ഒളിച്ചിരിക്കുന്ന അപകടങ്ങൾ വിജയത്തിനാണ്. പരാജയം നേരിട്ടുള്ള യുദ്ധം ആണെങ്കിൽ, വിജയം ഒളിപ്പോരാണ്. കുറച്ചു കാലം മുമ്പാണ്. പമ്പ് റെൻ്റൽ കമ്പനിയിൽ ഞാൻ ജോലി ചെയ്യുകയാണ്. ഒരിക്കൽ എനിക്ക് വലിയൊരു ഓർഡർ കിട്ടി. സാധാരണ ഉണ്ടാകുന്ന സെയിൽസിനേക്കാൾ മൂന്നിരട്ടി ഉണ്ടായിരുന്നു പിന്നീടുള്ള മൂന്ന് മാസങ്ങളിൽ. അതു കഴിഞ്ഞു വന്ന മാസങ്ങളിൽ സെയിൽസ് പഴയപടി ആയപ്പോൾ, എന്ത് കൊണ്ട് സെയിൽസ് കുറഞ്ഞു എന്ന് ഒരു പാട് വിശദീകരണങ്ങൾ എനിക്ക് കൊടുക്കേണ്ടി വന്നു. എൻ്റെ വിശദീകരണങ്ങൾ കേട്ടിട്ട്, അന്നത്തെ മാനേജർ പറഞ്ഞ പ്രയോഗമാണ്: ”യു ആർ വിക്റ്റീം ഓഫ് യൂവർ ഓൺ സക്സസ്.” ആദ്യമായി ഈ പ്രയോഗം ഞാൻ കേട്ടതും അന്നാണ്. ” Victim of own success” അതായത് നമ്മൾക്കുണ്ടാകുന്ന എന്തെങ്കിലും വിജയം ഭാവിയിൽ നമ്മളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയെ സൂചിപ്പിക്കാനാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്. ഒരുപാട് ഉദാഹരണങ്ങൾ നമുക്കു ചുറ്റും കാണാൻ പറ്റും. 25 വർഷം മുമ്പ്…
Read More » -
Sports
IPL: ജയം മുറുക്കി ഗുജറാത്ത് ടൈറ്റാൻസ്
കഴിഞ്ഞ കളിയില്‍ അഞ്ചു വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനം കൂടുതൽ മുറുക്കി. അവസാന ഓവറിലേക്കു മത്സരം എത്തിയപ്പോൾ ഗുജറാത്തിനു ജയിക്കാൻ ആറു പന്തിൽ 21 റണ്‍സ്. ബൗൾ ചെയ്ത മാർക്കോ ജാൻസന്റെ ആത്മവിശ്വാസം തകർത്ത് ആദ്യ പന്ത് രാഹുൽ തെവാട്യ സിക്സ് നേടി. അടുത്ത പന്തിൽ ഒരു റണ്‍. എന്നാൽ മൂന്നാം പന്ത് വേലിക്കെട്ടിനു മുകളിലൂടെ പായിച്ച റഷീദ് ഖാൻ പ്രതീക്ഷ നിലനിർത്തി. നാലാം പന്തിൽ റണ്ണൊന്നുമില്ലായിരുന്നു. അഞ്ചാം പന്തിൽ അഫ്ഗാൻ താരം സിക്സ് നേടി. ഇതോടെ അസാന പന്തിൽ ജയിക്കാൻ മൂന്നു റണ്‍സ്. അവസാന പന്തും സിക്സ് പായിച്ച് റഷീദ് ഖാൻ ജയം തട്ടിപ്പറിച്ചു. സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ് 195/6. ഗുജറാത്ത് 199/5. ഗുജറാത്തിനായി ഓപ്പണർ വൃദ്ധിമാൻ സാഹ (38 പന്തിൽ 68), രാഹുൽ തെവാട്യ (21 പന്തിൽ 40 നോട്ടൗട്ട്), റഷീദ് ഖാൻ (11 പന്തിൽ 31 നോട്ടൗട്ട്) എന്നിവർ മികച്ച പ്രകടനം നടത്തി. അർധ സെഞ്ചുറികൾ…
Read More »