PravasiTRENDING

കോവിഡ് കാല നിയന്ത്രണങ്ങൾ പൂർണമായും നീക്കി കുവൈറ്റ്

കോവിഡ് കാല നിയന്ത്രണങ്ങൾ പൂർണമായും നീക്കി കുവൈറ്റ്. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്ക് നിർബന്ധമില്ല. വിദേശത്തുനിന്ന് വരുന്നവർക്ക് വാക്സിനേഷനോ പിസിആർ പരിശോധനയോ ആവശ്യമില്ല. ക്വാറന്‍റൈൻ നിബന്ധനകളും നീക്കി. സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കും.

രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. വാക്സിൻ എടുത്താലും ഇല്ലെങ്കിലും രോഗികളുമായി സമ്പർക്കം പുലർത്തിയാൽ പോലും ക്വാറന്‍റൈൻ ആവശ്യമില്ല. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്. കുത്തിവയ്പ് എടുക്കാത്തവർക്കും കളിക്കളങ്ങളിൽ പ്രവേശിക്കാം.

കുവൈറ്റിൽ ഇപ്പോൾ കോവിഡ് ബാധിച്ച് ഒരാൾ പോലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലില്ല. പ്രതിദിനം അമ്പതോളം പേർക്ക് വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്തി അതിനേക്കാൾ കൂടുതലാണ്. ഏഴ് പേർ മാത്രമേ ആകെ ചികിത്സയിലുള്ളൂ. ഇതിൽ ആർക്കും ഗുരുതരാവസ്ഥയില്ല.

Back to top button
error: