Month: April 2022
-
Business
ഇന്ത്യന്‍ റൂപേ പേയ്മെന്റ് കാര്‍ഡ് ഇനി നേപ്പാളിലും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രോണിക്ക് പേയ്മെന്റ് സംവിധാനമായ റൂപേ പേയ്മെന്റ് കാര്‍ഡ് നേപ്പാളില്‍ അവതരിപ്പിച്ചു. റൂപേ കാര്‍ഡ് സേവനം നടപ്പില്‍ വരുത്തുന്ന നാലാമത്തെ രാജ്യമാണ് നേപ്പാള്‍. യുഎഇ, ഭൂട്ടാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ ഇന്ത്യയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് റൂപേ കാര്‍ഡിന് നേപ്പാള്‍ പ്രവര്‍ത്തനാനുമതി നല്‍കുന്നുവെന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഇരു നേതാക്കളും റൂപേ പേയ്മെന്റ് കാര്‍ഡ് അവതരിപ്പിച്ചത്. നേപ്പാളില്‍ റുപേ കാര്‍ഡ് അവതരിപ്പിക്കുന്നത് നമ്മുടെ സാമ്പത്തിക ബന്ധത്തിന് ഒരു പുതിയ അധ്യായം നല്‍കുമെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ നീക്കം ഉഭയകക്ഷി വിനോദസഞ്ചാര പ്രവാഹം സുഗമമാക്കുന്നതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും വിദേശകാര്യ മന്ത്രാലയം ഇറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ബഹുമുഖ പേയ്മെന്റ് സംവിധാനം എന്ന റിസര്‍വ് ബാങ്കിന്റെ…
Read More » -
NEWS
ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്
ന്യൂഡൽഹി: വിമാനയാത്രക്ക് ഒന്നില്‍ കൂടുതല്‍ ഹാന്‍ഡ് ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്.115 സെ.മീറ്ററാണ് ഒരു ബാഗേജിന്‍റെ പരമാവധി വലുപ്പം.അതേസമയം, ലേഡീസ് ബാഗും ലാപ്ടോപ് ബാഗും പോലുള്ളവ അധികമായി കരുതാം. ബ്ലാങ്കറ്റ്, ഓവര്‍കോട്ട്, കാമറ, ബൈനോകുലര്‍, വാക്കിങ് സ്റ്റിക്, കുട, നവജാത ശിശുവിന്റെ ഭക്ഷണം, മടക്കാവുന്ന വീല്‍ചെയര്‍, ക്രച്ചസ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വാങ്ങിയ വസ്തുക്കള്‍ തുടങ്ങിയവയും അധികമായി കരുതാം.ഒന്നിൽ കൂടുതൽ ബാഗേജുകള്‍ അനുവദിക്കില്ലെന്ന് എയര്‍ അറേബ്യയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു
Read More » -
Business
എച്ച്ഡിഎഫ്സിയും എച്ച്ഡിഎഫ്സി ബാങ്കും ലയിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഹൗസിങ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്സി ലിമിറ്റഡിനെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ആയ എച്ച്ഡിഎഫ്സിയില്‍ ലയിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്റെയും മറ്റ് നിയന്ത്രണ സംവിധാനങ്ങളുടെയും അംഗീകാരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ലയനമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു. ഇന്നു ചേര്‍ന്ന ബോര്‍ഡ് യോഗം ലയനത്തിന് അംഗീകാരം നല്‍കിയതായും റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. എച്ച്ഡിഎഫ്സി ബാങ്കിന്റെ 42 ഷെയറുകള്‍ എച്ച്ഡിഎഫ്സിയുടെ 25 ഷെയറുകള്‍ക്കു തുല്യമായിരിക്കും എന്ന അനുപാതത്തിലാണ് ലയനമെന്ന് റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. അതേസമയം എച്ച്ഡിഎഫ്സി ബാങ്ക് 100 ശതമാനം പൊതു ഓഹരി ഉടമകളുടെ ഉടമസ്ഥതയിലായിരിക്കും. എച്ച്ഡിഎഫ്സിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരിയുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. ഓഡിറ്റ് കമ്മിറ്റി ശുപാര്‍ശകളുടെയും സ്വതന്ത്ര ഡയറക്ടര്‍മാരുടെ സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലയിക്കാനുള്ള തീരുമാനം. 2021 ഡിസംബര്‍ 31 വരെ എച്ച്ഡിഎഫ്സിക്ക് മൊത്തം ആസ്തി 6,23,420.03 കോടി രൂപയും വിറ്റുവരവ് 35,681.74 കോടി രൂപയും അറ്റ ആസ്തി 1,15,400.48 കോടി രൂപയുമാണ്. മറുവശത്ത്,…
Read More » -
India
ലഖിംപൂര്‍ ഖേരി: യുപി സര്‍ക്കാരിന് വിമര്‍ശനം; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ ഹര്‍ജി നല്‍കാന്‍ വൈകിയതെന്ത്?
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കേസില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. കേസിലെ പ്രതി ആശിഷ് മിശ്രയുടെ ജാമ്യത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് എതിരെയാണ് വിമര്‍ശനം. ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ അപ്പീല്‍ നല്‍കാന്‍ രണ്ട് തവണ യുപി സര്‍ക്കാരിന് കത്തെഴുതിയിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനായി വര്‍ഷങ്ങളോളം കാത്തിരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ആശിഷ് മിശ്ര രാജ്യം വിട്ട് പോകുമെന്ന ആശങ്കയില്ലെന്ന് യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജാമ്യത്തിന് എതിരെ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാന്‍ നടപടിയുണ്ടാകണമെന്ന് അന്വേഷണ മേല്‍നോട്ടത്തിനായി നിയോഗിച്ച റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയും യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതിക്ക് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. ഒരു മാധ്യമ പ്രവര്‍ത്തകന്‍ അടക്കം എട്ടുപേര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സംഭവം ആണ് ലഖിംപൂര്‍ ഖേരി കേസ്. ലഖിംപുര്‍ ഖേരിയില്‍…
Read More » -
NEWS
സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു
ആലപ്പുഴ: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ വേദി അടിച്ചു തകര്‍ത്തു.ആലപ്പുഴ വെണ്‍മണി പുന്തലയിലാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകുന്നേരം കായംകുളം എംഎല്‍എ യു പ്രതിഭയാണ് യോഗം ഉദ്ഘാടനം ചെയ്തത്.യോഗം കഴിഞ്ഞ് എല്ലാവരും മടങ്ങി കഴിഞ്ഞാണ് വേദി തകര്‍ക്കപ്പെട്ടത്.കസേരകള്‍ ഉള്‍പ്പെടെ എല്ലാം നശിപ്പിച്ച നിലയിലായിരുന്നു.സില്‍വര്‍ ലൈന്‍ പാതയോടുള്ള നാട്ടുകാരുടെ പ്രതിഷേധമാണ് വേദി തകര്‍ക്കലിന് പിന്നിലെന്ന് പ്രചരണമുണ്ടായെങ്കിലും യു.പ്രതിഭ എംഎൽഎയെ യോഗത്തിൽ പങ്കെടുപ്പിച്ചതാണ് അക്രമണത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന സൂചന.ഏറെക്കാലമായി പാർട്ടി പ്രവർത്തകരുമായി ഉടക്കി നിൽക്കുന്ന സമീപനമായിരുന്നു എംഎൽഎയുടേത്.
Read More » -
NEWS
കുടുംബാംഗത്തിന്റെ ജാതി സര്‍ടിഫിക്കറ്റ് അവരുടെ പിതാവിന്റെ ബന്ധുക്കള്‍ക്കും നിര്‍ണായക തെളിവായി ഉപയോഗിക്കാമെന്ന് മുംബൈ ഹൈക്കോടതി
മുംബൈ: ഒരു കുടുംബാംഗത്തിന്റെ ജാതി സര്‍ടിഫിക്കറ്റ് അവരുടെ പിതാവിന്റെ ബന്ധുക്കള്‍ക്കും നിര്‍ണായക തെളിവായി ഉപയോഗിക്കാമെന്ന് മുംബൈ ഹൈക്കോടതി.ഇന്‍ഡ്യയിലെ ഭൂരിഭാഗം കുടുംബങ്ങളും പുരുഷ ദായക്രമ കുടുംബ മാതൃകയാണ് പിന്തുടരുന്നതെന്നും അതിനാല്‍ എല്ലാ അംഗങ്ങളും ഒരേ ജാതിയിലോ ഗോത്രത്തിലോ ഉള്ളവരായി നിയമത്തില്‍ പരിഗണിക്കപ്പെടണമെന്നും ജസ്റ്റിസുമാരായ എസ് ബി ഷുക്രേ, ജി എ സനപ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഒരാള്‍ക്ക് ജാതി സര്‍ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പിതാവിന്റെ ബന്ധത്തിലുള്ള മറ്റൊരാള്‍ക്ക്, വഞ്ചന, വസ്‌തുതകളെ തെറ്റായി അവതരിപ്പിക്കല്‍ അല്ലെങ്കില്‍ വസ്‌തുതകള്‍ മറച്ചുവെക്കല്‍ എന്നിവ ഒഴിച്ചുള്ള കേസുകളില്‍, നിര്‍ണായക തെളിവായി ഈ രേഖ നിലകൊള്ളുമെന്ന് കോടതി പ്രസ്താവിച്ചു.രണ്ടാം തവണയും ജാതി സര്‍ടിഫിക്കറ്റ് അസാധുവാക്കിയ താനെയിലെ സൂക്ഷ്മപരിശോധനാ കമിറ്റിയുടെ ഉത്തരവിനെതിരെ താനെ സ്വദേശിയായ ഭരത് തയാഡെ സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
Read More » -
Kerala
ഹോട്ടല്‍ ബില്ല് വിവാദം: ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍
ആലപ്പുഴ: ഹോട്ടല്‍ ബില്ല് വിവാദത്തില്‍ ജില്ലാ ഭരണകൂടത്തിന് നടപടിയെടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഭക്ഷണം കഴിച്ച ഹോട്ടലില്‍ വില കൂടുതല്‍ ആയിരുന്നുവെന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടി. എന്നാല്‍, നിയമപരമായ നടപടിക്ക് ജില്ലാ ഭരണകൂടത്തിന് അധികാരമില്ലെന്ന് കളക്ടര്‍ അറിയിച്ചു. വില ഏകീകരണം അടക്കമുള്ള നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ഇന്ന് കളക്റ്റര്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം, ഹോട്ടല്‍ ബില്ല് വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി ചിത്തരഞ്ജന്‍ എംഎല്‍എ രംഗത്തെത്തി. ഹോട്ടല്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയത് ചൂണ്ടിക്കാട്ടിയ തന്നെ ട്രോളുകള്‍ ഉണ്ടാക്കി അപഹസിക്കുന്നെന്ന് ചിത്തരഞ്ജന്‍ കുറ്റപ്പെടുത്തി. ചിലര്‍ വ്യക്തഹത്യ ചെയ്യുകയാണ്. താന്‍ പ്രതികരിച്ചത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ട്രോളുകള്‍ക്ക് പിന്നില്‍ ഹോട്ടലുടമ തന്നെയാകാം. കഴിച്ച ഭക്ഷണത്തിന്റെ പണം നല്‍കിയിട്ട് തന്നെയാണ് മടങ്ങിയതെന്നും എംഎല്‍എ വ്യക്തമാക്കി. ഓസിന് കഴിക്കുന്നവരാണ് തന്നെ ആക്ഷേപിക്കുന്നതെന്നും ചിത്തരഞ്ജന്‍ എംഎല്‍എ പറഞ്ഞു. ഭക്ഷണം കഴിച്ച ശേഷം താന്‍ പണം നല്‍കിയില്ല എന്ന മുന്‍ എംഎല്‍എ വി ടി…
Read More » -
Crime
കേരളം ഗുണ്ടാസംഘങ്ങളുടെ പിടിയിൽ, ഇന്നലെ കോട്ടയം കറുകച്ചാലിലെ ബാറിനു മുന്നിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ചു
ചങ്ങനാശ്ശേരി: കേരളം ഗുണ്ടാസംഘങ്ങളുടെയും ആധോലോക നേതാക്കളുടെയും പിടിയിൽ. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി നമ്മുടെ വീഥികൾ ചോരപ്പുഴകളായി മാറുകയാണ്. നിസാര പ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കങ്ങൾ സംഘടനങ്ങളിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും എത്തുന്നു. മഞ്ചേരി നഗരസഭാംഗം അബ്ദുൾ ജലീൽ വാഹന പാർക്കിംഗിനെക്കുറിച്ചുള്ള തർക്കത്തിനിടയിൽ കൊല്ലപ്പെട്ടതു ബുധനാഴ്ചയാണ്. തിരുവനന്തപുരം ഈഞ്ചക്കലിലെ കിങ്സ് വേ ഹോട്ടലിലെ പാര്‍ക്കിങ്ങിലുണ്ടായ തര്‍ക്കത്തെ തുടർന്ന് സുമേഷ് കൊല്ലപ്പെട്ടത് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിക്ക്. ഇന്നലെ അർദ്ധരാത്രി ബാർ ഹോട്ടലിനു മുന്നിൽ നടന്ന സംഘർഷത്തിൽ കറുകച്ചാലിൽ ജിനു വർഗീസ് കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഞാലിയാകുഴിയിലെ ബാറിനു മുന്നിലുണ്ടായ സംഘർഷത്തിൽ ജിനു വർഗീസ് തലയ്ക്ക് അടിയേറ്റ് മരിച്ചത്. പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജിലെ ഇലക്ട്രീഷ്യനാണ് മരിച്ച കുഴിയാത്ത് ജിനു വർഗീസ് (40). രാത്രി 11 മണിയോടെയാണ് ബാറിനു മുന്നിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഈ സംഘർഷത്തിനിടയിൽ ജിനുവിന് തലയ്ക്കടിയേറ്റു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മദ്യപിച്ച ശേഷം പുറത്തേയ്ക്ക് എത്തിയ സംഘങ്ങൾ തമ്മിൽ ബാറിനു മുന്നിൽ ഏറ്റുമുട്ടുകയായിരുന്നു. ആദ്യം പുറത്തിറങ്ങിയ…
Read More » -
NEWS
കൊല്ലത്ത് ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം
പാരിപ്പള്ളി: ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടറുമായ ബിജുവിനെയാണ് മൂന്നംഗ സംഘം ക്രൂരമായി കയ്യേറ്റം ചെയ്തത്.ഇന്‍സ്‌പെക്ടര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിച്ചത് ചോദ്യം ചെയ്തതാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പരവൂര്‍ പൂതക്കുളം എ എന്‍ നിവാസില്‍ മനു (33), കാര്‍ത്തികയില്‍ രാജേഷ് (34), രാമമംഗലത്തില്‍ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.ഞായറാഴ്ച വൈകിട്ട് പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം.പരിക്കേറ്റ ജയചന്ദ്രനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More » -
NEWS
കാശ്മീരിലേക്ക് നാഷനല്‍ പെര്‍മിറ്റ് ലോറി ഓടിച്ച് മലയാളി വീട്ടമ്മ
കോട്ടയം: ഏറ്റുമാനൂരിൽ നിന്നും കാശ്മീർ വരെ നാഷണൽ പെർമിറ്റ് ലോറി ഓടിച്ച് വീട്ടമ്മ.ഏറ്റുമാനൂര്‍ ചെറുവാണ്ടൂര്‍ പുത്തേട്ട് ജലജയാണ് ചരക്കു ലോറിയുമായി ശ്രീനഗറിലേക്ക് വണ്ടിയോടിച്ചത്. കേരളത്തില്‍ നിന്നും ചരക്കുമായി പല സംസ്ഥാനങ്ങളിലേക്കും സഞ്ചരിച്ച ശേഷമാണ് ശ്രീനഗറില്‍ എത്തിയത്. ലോഡുമായി 23 ദിവസം നീണ്ട യാത്രയാണ് ജലജ നടത്തിയത്. കാശ്മീര്‍ കാണണമെന്ന ആഗ്രഹമാണ് ഇങ്ങനെയൊരു സാഹസത്തിനു പ്രേരിപ്പിച്ചതെന്നു ജലജ പറയുന്നു ലോറി ട്രാന്‍സ്‌പോര്‍ട്ട് ബിസിനസുകാരനായ ഭര്‍ത്താവ് പി.എസ്.രതീഷും ഒപ്പമുണ്ടായിരുന്നു. പെരുമ്ബാവൂരില്‍ നിന്നു പുണെ വരെ പ്ലൈവുഡ് കയറ്റിയായിരുന്നു ആദ്യ ട്രിപ്.അവിടെ നിന്ന് സവാളയുമായി ശ്രീനഗറിലേക്ക് പോയി.ശ്രീനഗറില്‍ ലോഡ് ഇറക്കിക്കിട്ടാന്‍ രണ്ട് ദിവസമെടുത്തതിനാല്‍ കശ്മീര്‍ ചുറ്റിക്കണ്ടു.തിരികെ കശ്മീരില്‍ നിന്നു ലോഡ് കിട്ടിയില്ല. പഞ്ചാബില്‍ എത്തി സുവര്‍ണ ക്ഷേത്രവും ജാലിയന്‍വാലാബാഗ് സ്മാരകമൊക്കെ കണ്ടു. ആഗ്രയിലെത്തി താജ്മഹലും. പിന്നെ ഹരിയാനയില്‍ നിന്നു ബെംഗളൂരുവിലേക്ക് ലോഡ് കിട്ടി. മൈസൂരുവില്‍ നിന്നു മറ്റൊരു ലോഡുമായി ഇപ്പോൾ കേരളത്തിലേക്കും. ആദ്യമായല്ല ജലജ ലോഡുമായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നത്. മുംബെയിലേക്കായിരുന്നു ആദ്യ…
Read More »