IndiaNEWS

മൂന്നാം തവണ വിവാഹം കഴിച്ച വിവാഹ വീരനെ മുന്‍ ഭാര്യവീട്ടുകാര്‍ കൊലപ്പെടുത്തി

ണ്ടു ഭാര്യമാരെയും ഉപേക്ഷിച്ച് മൂന്നാമത് വിവാഹം കഴിച്ചതിന് മുന്‍ ഭാര്യവീട്ടുകാര്‍ 35കാരനെ കൊലപ്പെടുത്തി. ഇയാളുടെ അസ്ഥികൂടം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം. ലഡു ഹൈബുരു എന്നയാളുടെ അസ്ഥികൂടമാണ് ദുമാരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

മാര്‍ച്ച്‌ 16 ന് ഹൈബുരുവിനെ കാണാതായെങ്കിലും അദ്ദേഹത്തിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. പൊലീസ് അന്വേഷണം ആരംഭിച്ചത് ഒരജ്ഞാത സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ്. മൂന്നാം വിവാഹത്തെ ചൊല്ലി മുന്‍വിവാഹത്തിലെ ഭാര്യാസഹോദരനുമായി വഴക്കിലേര്‍പ്പെട്ട യുവാവിനെ കാണാതാവുകയായിരുന്നു എന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് എം.തമിഴ് വണ്ണാന്‍ പറഞ്ഞു.

തുടക്കത്തില്‍ ലഡു ഹൈബുരുവിന്റെ വീട്ടുകാര്‍ പൊലീസിനോട് സംസാരിക്കാന്‍ മടിച്ചു. പൊലീസ് അദ്ദേഹത്തിന്‍റെ അമ്മ നന്ദിയെ വിശ്വാസത്തിലെടുക്കുകയും മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തു. ഹൈബുരുവിന്‍റെ വീട്ടില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഹൈബുരുവിന്‍റെ ഭാര്യാസഹോദരനെയും സഹായികളായിരുന്ന മറ്റ് മൂന്ന് പ്രതികളെയും പിടികൂടിയെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചു.
പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണത്രേ.

Back to top button
error: